M4 Malayalam
Connect with us

News

ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്;ലക്ഷ്യമിടുന്നത് വികസനകുതിപ്പെന്ന് ഭരണപക്ഷം,ആദിവാസി ക്ഷേമ പദ്ധതികള്‍ ഇല്ലന്ന് പ്രതിപക്ഷം

Published

on

കോതമംഗലം;ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വര്‍ഷത്തേയ്ക്കുള്ള 498656482 രൂപ വരവും,497967628 രൂപ ചെലവും,688858 രൂ പ നീക്കിയിരുപ്പും ലക്ഷ്യമിട്ടിട്ടുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നിസമോള്‍ ഇസ്മായില്‍ അവതരിപ്പിച്ചു.എല്ലാ മേഖലക്കും തുല്യപ്രാധാന്യം നല്‍കിയിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

വിസ്തൃമായ കാര്‍ഷിക മേഖലകള്‍ ബ്ലോക്ക് പരിധിയിലുണ്ട്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധങ്ങളായ കര്‍മ്മപദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.ഇതില്‍ത്തന്നെ പ്രധാനമാണ് ജൈവ കൃഷി പ്രോത്സാഹിപ്പിക്കല്‍.ഇതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം സഷ്ടിക്കാന്‍ സ്‌ക്കൂള്‍-അങ്കണവാടികളില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി,ഉന്നത ഗുണ നിലവാരം ഉള്ള ഗ്രാഫ്റ്റ്് പച്ചക്കറി തൈകളുടെ വിതരണം, ഗ്രാഫ്റ്റ് ഫലവൃക്ഷ തൈകളുടെ വിതരണം, ഗ്രാഫ്റ്റ് കശുമാവ് തൈകകളുടെ വിതരണം , ഗ്രോബാഗ് കിറ്റുകളുടെ വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടത്തും.

വിദഗ്ധ വനിത തൊഴിലാളികള്‍ക്കുള്ള പരിശീലന പദ്ധതിയ്ക്കും ബഡ്ജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.നിസമോള്‍ ഇസ്മയില്‍ വിശദമാക്കി.

പാലുല്‍പാദനത്തില്‍ വര്‍ദ്ധന ലക്ഷ്യമിട്ട് ക്ഷീരകര്‍ഷര്‍കര്‍ക്ക്് പാല്‍ സബ്‌സിഡി 12 മാസം നല്‍കുക,കാലിത്തീറ്റ സബ്‌സിഡി,തൊഴുത്ത് നിര്‍മ്മാണം കന്നുകുട്ടി-കിടാരി വിതരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി18824500 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം,സ്‌പോര്‍ട്‌സ്,യുവജന ക്ഷേമം എന്ന വിഭാഗത്തില്‍പ്പെടുത്തി ആധുനിക ടര്‍ഫ് കോര്‍ട്ട്,ഡിജിറ്റല്‍ ഷട്ടില്‍ കോര്‍ട്ട്,കളിസ്ഥലങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 5620000 രൂപയും,ആശുപത്രികളുടെ നവീകരണം ഉള്‍പ്പെടെ ആരോഗ്യ മേഖലക്ക് 6206800 രൂപയും,ശുചിത്വം – മാലിന്യ സംസ്‌കരണം – ആധുനീകക്രമമറ്റോറിയം തുടങ്ങിയ പദ്ധതികള്‍ക്കായി 8986300 രൂപയും,കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിന് 22275500 രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വീടില്ലാത്തവര്‍ക്ക് ഭവനമെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി 3,20,00000 രൂപയും,വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക,അവരെ സ്വയം സരംഭകരാകാന്‍ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വനിത ക്ഷേമത്തിനായി പണിതിട്ടുള്ള കെട്ടിടങ്ങള്‍ നവീകരിച്ചു കൊണ്ട് വനിത സംരംഭങ്ങള്‍ക്ക് വിട്ടു നല്‍കാനും തെരെഞ്ഞെടുക്കപ്പെട്ട സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനും അവര്‍ക്ക് ആവശ്യമായ സൗജന്യ പരിശീലനങ്ങള്‍ നല്‍കുവാനും ബജറ്റില്‍ 5968320 രൂപ നീക്കി വച്ചിട്ടുണ്ട്.

സ്മാര്‍ട് അങ്കണവാടി നിര്‍മ്മാണത്തിനും കുട്ടികള്‍ക്ക് പോഷകാഹാരം,സ്‌കോളര്‍ഷിപ് എന്നിവക്കായും 65,00000 രൂപയും നീക്കിവച്ചിട്ടുണ്ട്.ഗ്രാമീണ റോഡുകള്‍,ജലസ്രോതസുകളുടെ നവീകരണം,തടയണകള്‍,ചെക്ക് ഡാമുകള്‍,തുടങ്ങിയ പാശ്ചാത്തല മേഖല വികസനം എന്നിവയ്ക്കായി 1,53,33000രൂപയും ,ബ്ലോക്ക് പഞ്ചായത്തിന്റെയും,വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും നവീകരണത്തിനായി 11385000 രൂപയും മാറ്റിവച്ചിട്ടുണ്ട്.

വയോജനങ്ങള്‍ക്കും,മാനസീക – ശാരീരിക വെല്ലുവിളി നേരിടുന്ന വരുടെ ക്ഷേമത്തിനായി 5958780രൂപയും,തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33,95,39,700 രൂപയും വകയിരുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍,പഞ്ചായത്ത് പ്രസിഡന്റ് മാരായ പി എം മജീദ്, പി കെ. ചന്ദ്രശേഖരന്‍ നായര്‍,വിസി ചാക്കോ,ജെസ്സി സാജു,സീമ സിബി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, ആനീസ് ഫ്രാന്‍സിസ്,കെ കെ ഗോപി,എം എ മുഹമ്മദ്,പി എം കണ്ണന്‍,ലിസി ജോസഫ്,അനു വിജയ നാഥ്, ആഷ ജയിംസ്,ബിഡിഒ ഡോ.അനുപം എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബഡ്ജറ്റ് നിരാശജനകമാണെന്നും ആദിവാസി ക്ഷേമത്തിനും ടൂറിസം മേഖലയുടെ വികസനത്തിനും മതിയായ പദ്ധതികളില്ലന്നും സി പി എം അംഗം കെ കെ ഗോപി പറഞ്ഞു.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: