M4 Malayalam
Connect with us

Latest news

ഭൂതത്താൻകെട്ട് ഡാം; ചങ്ങല പൊട്ടി താഴേയ്ക്ക് കൂപ്പുകുത്തിയ കൗണ്ടർവെയിറ്റ് ഉയർത്താൻ ഖലാസികൾ എത്തും

Published

on

കോതമംഗലം;ഭൂതത്താൻകെട്ട് ഡാമിന്റെ തകർന്നുവീണ കൗണ്ടർവെയിറ്റ് ഉയർത്താൻ കോഴിക്കോടുനിന്നും ഖലാസികളെത്തും.4 അംഗ സംഘം പ്രഥാമീക പരിശോധകൾ നടത്തി.മുന്നൊരുക്കൾ ആരംഭിച്ചതായും സൂചന.

9-ാം നമ്പർ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടർ വെയിറ്റ് ചങ്ങലപൊട്ടിയതിനെത്തുടർന്ന് ഒരു വശം താഴേക്ക് കൂപ്പുകൂത്തിയ നിലയിലാണിപ്പോൾ സ്ഥിതിചെയ്യുന്നത്.

ഇത് മറ്റ് മാർഗ്ഗങ്ങളിൽ ഉയർത്തുക ബുദ്ധിമുട്ടാണെന്നുള്ള വിദഗ്ധ അഭിപ്രായം കണക്കിലെടുത്താണ് പെരിയാർവാലി അധികൃതർ ഖലാസികളുടെ സേവനം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുള്ളത്.

വലിയ ചങ്ങലയിലാണ് വെയിറ്റ് ഘടിപ്പിച്ചിരുന്നത്.ഒരുവശത്തെ ചങ്ങലയുടെ കണ്ണികളിലൊന്ന് പൊട്ടിയതിനെത്തുടർന്നാണ് വെയിറ്റ് താഴേക്ക് തൂങ്ങിയത്.ഇന്നലെ രാവിലെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

അടിയന്തിര ഘട്ടത്തിൽ ഡാം തുറക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ സ്ഥിതിഗതികൾ ആശങ്കാജനകമാകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ഇന്നലെ പെരിയാർ വാലി അധികൃതർ വ്യക്തമാക്കിയിരുന്നു.

മഴ ആരംഭിച്ചതോടെ തന്നെ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. ചങ്ങലപൊട്ടി വീണ കൗണ്ടർവെയിറ്റിന്റെ കേടുപാടുകൾ തീർക്കുന്നതിന് ഇന്നലെ എഞ്ചിനിയറിംഗ് വിഭാഗം പരിശോധന നടത്തി.ചങ്ങലയുടെ പിൻ ഊരിപ്പോയതാണ് കൗണ്ടർവെയിറ്റ് താഴെ വീഴാൻ കാരണമെന്നാണ് പ്രാഥമീക നിഗമനം.

കൊച്ചിയിലെ വ്യാവസായ മേഖലയിലും ജില്ലയിലെ കൃഷിയിടങ്ങളിലും വെള്ളം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് കാൽനൂറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ പെരിയാറിന് കുറുകെ അണക്കെട്ട് സ്ഥാപിച്ചത്.

വടാട്ടുപാറ,ഇടമലയാർ മേഖകളിലേക്കുള്ള പാത കടന്നുപോയിരുന്നത് ഈ ഡാമിന് മുകളിലൂടെയായിരുന്നു.ഡാമിന്റെ കാലപ്പഴക്കം സുരക്ഷ ഭീഷിണി ഉയർത്തിയ സാഹചര്യത്തിൽ പൊതുമരാമത്തുവകുപ്പ് ഡാമിന് സമീപത്ത് പുതിയ പാലം നിർമ്മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

അടുത്ത കാലത്ത് പാലം വഴിയുള്ള വാഹന ഗതാഗതം പെരിയാർവാലി നിരോധിച്ചിട്ടുണ്ട്.കിഴക്കൻ മേഖലയിലെ അറിയിപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രംകൂടിയാണ് ഭൂതത്താൻകെട്ടിലെ പ്രധാന ആകർഷക ഘടകമാണ് ഡാം.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: