Latest news
കോതമംഗലത്ത് കൂട്ടത്തല്ല്,അക്രമികൾ ഒതുങ്ങിയത് പോലീസ് ബലപ്രയോഗത്തിൽ; 5പേർക്കെതിരെ കേസ്, സഹോദരങ്ങൾ അറസ്റ്റിൽ

കോതമംഗലം:നഗരത്തിൽ ലഹരിമാഫിയ ആക്രമണം.അക്രമികളെ പോലീസ് ബലംപ്രയോഗിച്ച് കീഴടക്കി.5 പേർക്കെതിരെ കേസ്.രണ്ടുപേർ അറസ്റ്റിൽ.
ഇന്നലെ വൈകിട്ട് കോതമംഗലം മുൻസിപ്പൽ ബസ്സ്സ്റ്റാന്റിലാണ് കാണികളെ അമ്പരപ്പിച്ച ഏറ്റുമുട്ടലുണ്ടായത്. പോലീസ് എത്തിയിട്ടും തല്ലുതുടർന്ന യുവാക്കളിൽ ഏതാനും പേരെ സേനാംഗങ്ങൾ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.
മയക്കുമരുന്ന് മാഫിയയുടെ ആക്രമണമാണ് ഉണ്ടായതെന്നും ലഹരിവസ്തുക്കളുടെ വിൽപ്പന ചോദ്യ ചെയ്തപ്രവർത്തകരെ മാഫിയ സംഘം ബസ്റ്റാന്റിൽ കായികമായി നേരിടുകയായിരുന്നെന്നും ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റതായും തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ബ്ലോക്ക് -ഏരിയ കമ്മറ്റി നേതാക്കൾ വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് നൽകിയ കുറുപ്പിലാണ് ഇക്കാര്യം അറയിച്ചിട്ടുള്ളത്. ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയറ്റംഗം കോതമംഗലം ആറ്റുപുറം വിനു വർഗീസ് (27) എസ്എഫ്‌ഐ ഏരിയ സ്റ്റുഡന്റ് വിജിലൻസ് സ്‌ക്വാഡംഗങ്ങളായ വെണ്ടുവഴി ചേരിക്കമോളയിൽ കശ്യപ് സി ബാലൻ (24) പുന്നേക്കാട് കദളിപ്പറമ്പിൽ ബേസിൽ എൽദോസ് (24) എന്നിവർക്കുനേരെ ആക്രമണം നടന്നതായിട്ടാണ് നേതാക്കൾ സ്ഥിരീകരിച്ചിട്ടുള്ളത്.
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്്.സംഭവമായി ബന്ധപ്പെട്ട് നെല്ലിക്കുഴി ചെറുവട്ടൂർ കുരുവിനാംപാറ പാലക്കാട്ട് വീട്ടിൽ അനസ്(34),സഹോദരൻ അജിംസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പകൽ സമയങ്ങളിൽ ബസ്സ്റ്റാന്റ് പരിസരങ്ങളിൽ മയക്കുമരുന്നുമാഫിയകളുടെ വിളയാട്ടമാണെന്ന് പരക്കെ പരാതി ഉയർന്നിരുന്നു.ഇവരുടെ ശല്യം മൂലം യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടിയിരിക്കുകയാണന്നും ആക്ഷേപമുണ്ട്.
നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ,എസ്എഫ്‌ഐ കോതമംഗലം ബ്ലോക്ക്-ഏരിയ കമ്മിറ്റികൾ ആവശ്യപ്പെട്ടു.
Latest news
നഗരം പ്രാര്‍ത്ഥന നിറിവില്‍, കോതമംഗലം കന്നി 20 പെരുന്നാള്‍ നാളെ കൊടിയേറും; എക്‌സിബിഷ്ന്‍ ഉല്‍ഘാടനം വൈകിട്ട് 5,30 ന്

കോതമംഗലം; മാര്‍ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കൊടിയേറും.വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിഐ ബേബി , ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കും.
പള്ളിയില്‍ കബര്‍ അടങ്ങിയിട്ടുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാള്‍ ആഘോഷം.ഇത്തവണ 338-ാമത് ഓര്‍മ്മപ്പെരുന്നാളാണ് ആഘോഷിയ്ക്കുന്നത്.
ബാവ അല്‍ഭുതം പ്രവര്‍ത്തിച്ച കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ചെറിയ പള്ളിയില്‍ എത്തും.പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കാളികളാവും.പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ച ശേഷം കബറിങ്കല്‍ പ്രാര്‍ത്ഥന ആരംഭിയ്ക്കും.തുടര്‍ന്ന്് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടി ഉയര്‍ത്തും.ചടങ്ങ് വീക്ഷിയ്ക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി പള്ളിയിലേയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.
നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ കോതമംഗലവും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ഫെസ്റ്റിവല്‍ ഏരിയയായി പ്രകിയഭിച്ചിട്ടുണ്ട്.
പെരുന്നാള്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നാളെ ആരംഭിയ്ക്കും
കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നടക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും എക്‌സിബിഷനില്‍ പങ്കെടുക്കും.പ്രവേശനം സൗജന്യം ആണ്.
പളളി വക സെന്റ് തോമസ് വലിയ ഓഡിറ്റോറിയത്തിലാണ് എക്‌സിബിഷന്‍ ഒഒരുക്കിയിട്ടുള്ളത്.പെരുന്നാള്‍ കൊടിയേറ്റ് കഴിഞ്ഞ്,5.30 തോടെ ഉല്‍ഘാടന ചടങ്ങുകള്‍ നടക്കും.വികാരി ഫാ. ജോസ് പരത്തുവയലില്‍ , ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ക്ക് പുറമെ വൈദീക ശ്രേഷ്ഠരും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും യുവജന സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും
English Description: Kothamangalam Mar Thoma Cheripalli’s Kanni 20th festival will be flagged off tomorrow.
Film News
ആര്‍ഡിഎക്‌സ് ഇന്നുമുതല്‍ നെറ്റഫ്‌ലക്‌സിലും കാണാം; ഒടിടിയിലും തരംഗമാവുമെന്ന് സൂചന;ശുഭ പ്രതീക്ഷയുടെ നിറവില്‍ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര്‍ ഡി എക്‌സ് ഇന്നു മുതല്‍ ഒ ടി ടി യിലും.
കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
ഷൈന്‍ നിഗം ,നീരജ് മാധവ് ,ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ളത്. നൂറുകോടിക്കടുത്ത് ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്.
നെറ്റഫ്‌ലക്‌സിലൂടെയാണ് ഒ ടി ടി യില്‍ എത്തിയിട്ടുള്ളത.് ഒടിടി റിലീസിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Latest news
പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ചു,പരാതി നല്‍കിയിട്ടും നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടിയില്ല; യൂഡിഎഫ് പ്രതിഷേധം ശക്തം

കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.
സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു.
യൂഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ എം വി റെജി, മെമ്പര്‍മാരായ നാസര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, ഷഹന ഷെരീഫ് എന്നിവര്‍ കഴിഞ്ഞ 3 ദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന കുത്തിയിപ്പ് സമരത്തില്‍ പങ്കാളികളായിരുന്നു.
ഇനിയും നടപടി സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലങ്കില്‍ പ്രതിഷേധ പരിപടികള്‍ ശക്തമാക്കുന്നതിന് യൂഡിഎഫ് നേതൃത്വം കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായിട്ടാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം.വീടിന് സമീപം അപകട ഭീഷിണി ഉയര്‍ത്തി നിന്നിരുന്ന മരം വെട്ടിമാറ്റാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ സെക്രട്ടറി രോക്ഷകൂലനായി യൂഡിഎഫ് മെമ്പര്‍ എം.വി റെജിയെയും ഒപ്പമുണ്ടായിരുന്ന മെമ്പര്‍മാരെയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
സെക്രട്ടറി രോക്ഷകൂലനായ അസഭ്യം വിളിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.തുടര്‍ന്ന് യുഡിഎഫ് മെമ്പര്‍മാര്‍ പരാതി നല്‍കിയിട്ടും സെക്രട്ടറി ഒരു നിയമ നടപടിയും മേലധികാരികള്‍ സ്വീകരിച്ചിട്ടില്ലന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നുമാണ് യൂഡിഎഫ് നേതാക്കളുടെ ആരോപണം.
ഇംഗ്ലീഷ് വിവരണം-പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.
Latest news
സ്‌കൂട്ടര്‍ മിനി ബാര്‍,കറങ്ങി നടന്ന് മദ്യവില്‍പ്പനയും; കോതമംഗലം പുതുപ്പാടി സ്വദേശി അറസ്റ്റില്‍

കോതമംഗലം;സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍.
കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും 700 രൂപയും ഇയാളില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കോതമംഗലം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ രെജു നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
പ്രിവന്റിവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് കെ.കെ, നവാസ് സി.എം, ബിജു ഐസക്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ എന്നിവരും തിരച്ചിലില്‍ പങ്കാളിയായിരുന്നു.
Latest news
കോതമംഗലം ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത്.
അരവിന്ദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
English Description – The accused was arrested in the case of breaking open the vault and stealing money in Ezhantharakav, Kothamangalam.
-
News2 years ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News2 years ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News2 years ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news1 year ago
പക്ഷി എൽദോസ് യാത്രയായി;മൃതദ്ദേഹം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news1 year ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
Latest news1 year ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി