Connect with us

Local News

ലഹരി-ഗുണ്ടാമാഫിയ ആക്രമണം; താക്കീതായി സിപിഎം -ഡിവൈഎഫ്‌ഐ പ്രതിഷേധം

Published

on

കോതമംഗലം : ഡിവൈഎഫ്‌ഐ, എസ് എഫ് ഐ നേതാക്കളെ കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻന്റിൽ കഞ്ചാവ് മയക്കുമരുന്നുമാഫിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി കോതമംഗലത്ത് പ്രതിഷേധ യോഗവും പ്രകടനനവും നടത്തി.

ചെറിയപള്ളിത്താഴത്ത് നിന്നാരംഭിച്ച പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻന്റിൽ സമാപിച്ചു.തുടർന്നുനടന്ന പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെ എൻ ശ്രീജിത്ത് അധ്യക്ഷനായി .സെക്രട്ടറി ജിയോ പയസ് , മനു മാത്യു, എൽദോസ് പോൾ, ടി എ ഷാഹിൻ , എൽസൺ സജി, സെയ്ദ് സാബിഖ് എന്നിവർ സംസാരിച്ചു .

സി പി എം പ്രതിഷേധിച്ചു

നഗരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി- ഗുണ്ടാ മാഫിയകളുടെ ഇടപെടലുകൾക്കെതിരെ സിപിഐ എം കോതമംഗലം ടൗൺ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കോതമംഗലം മുനിസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പി മൈതീൻ ഷാ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറിമാരായ സി എസ് ജോണി, സജി മാടവന എന്നിവർ സംസാരിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Local News

കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂട്ടറില്‍ യാത്ര ചെയ്ത ദാമ്പത്തികൾക്ക് പരിക്ക്

Published

on

By

ആലപ്പുഴ ; ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ മഴ പെയ്തപ്പോള്‍ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡില്‍ കയറി നില്‍ക്കുകയായിരുന്നു.

മഴ മാറിയപ്പോള്‍ തിരിച്ച്‌ വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അതിനിടെ പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളില്‍ മരം വീണു..സീനിയർ ബേസിക് സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.

സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂള്‍ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകള്‍ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നല്‍കിയതായി പ്രിൻസിപ്പല്‍ അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Local News

കാസർകോട് സ്കൂൾ വരാന്തയിൽ ഒരു വയസ്സ് പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

Published

on

By

കാസർകോട് ; പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എസ് വി എ യു പി സ്കൂളിലെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയെ സ്കൂള്‍ വരാന്തയില്‍ നിന്നും കിട്ടിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അഭിമന്യൂവിന്റെ ജീവൻ നഷ്ടപ്പെടാൻ സ്‌കൂൾ ബാഗിന്റെ ഭാരവും കാരണമായോ ? വിശദമായ അന്വേഷണത്തിലെന്ന് പോലീസ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യൂവിന്റെ ജീവനെടുത്തത് രോഗാവസ്ഥയെന്ന് പരക്കെ സംശയം.സ്‌കൂൾ ബാഗിന്റെ ഭാരമായിരിക്കാമെന്നും നിഗമനം.വീഴ്ചയിൽ കല്ലിൽ തലയിടിച്ചോ മറ്റോ ബോധം നഷ്ടപ്പെട്ടിരിക്കാമെന്ന വാദഗതികളും ശക്തം.കൃത്യമായ വിവരം ഇനിയും സ്ഥിരീകരിയ്ക്കാനായിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഈ മാസം 12-ന് വൈകിട്ട് 4.45 ഓടെ നിന്നും കഷ്ടി 200 മീറ്റർ മാത്രം അകലെയുള്ള ഇടുങ്ങിയതും കഷ്ടി മൂന്നോ നാലോ അടിമാത്രം ആഴമുള്ളതുമായ കനാലിലാണ് കള്ളാട് പരേതനായ കീഴേത്തുകുടി ബിനോജിന്റെ മകൻ അഭിമന്യു (12) അനക്കമറ്റനിലയിൽ കണ്ടെത്തുന്നത്.സ്‌കൂളിൽ നിന്ന് വിട്ടിലേക്ക് മടങ്ങും വഴി കാൽവഴുതി കനാലിൽ അകപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീ കനാലിന്റെ സമീപത്ത് കുട കിടക്കുന്നത് കണ്ട് അടുത്തെത്തി നോക്കുമ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യൂവിനെ കാണുന്നത്.

ഇവർ അറിയിച്ചത് പ്രകാരം ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയിക്കാനായില്ല.

ചേലാട് ബസ് ആനിയ പബ്‌ളിസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.കളമശേരി മെഡിയ്ക്കൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെള്ളം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

ശക്തമായ മഴയുള്ളപ്പോൾ മാത്രം വെള്ളമൊഴുക്കുള്ളതും കഷ്ടി ഒരാൾക്ക് ഇറങ്ങി നിൽക്കാൻ പാകത്തിന് വീതിയുള്ളതുമായ കനാലിലാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യുവിനെ നാട്ടുകാർ കണ്ടെത്തിയത്.ഈ സമയം മഴയുണ്ടായിരുന്നു.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഏകദേശം 300 മീറ്ററോളം നടന്നാണ് അഭിമന്യു വീട്ടിലെത്തിയിരുന്നത്.ബസിറങ്ങി ,സമീപവാസിയായ ഗോപാൻ നടത്തിവന്നിരുന്ന കടയിൽ നിന്നും ലെയ്‌സ് വാങ്ങി കഴിച്ചുകൊണ്ടാണ് അഭിമന്യു വീട്ടിലേയ്ക്ക് നടന്നുനീങ്ങിയിരുന്നത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

സാമ്ാന്യു വീതിയുള്ള റോഡിന്റെ ഒരു ഭാഗത്താണ് കനാൽ സ്ഥിതി ചെയ്യുന്നത്.കനാൽ സംരക്ഷിയ്ക്കുന്നതിനായി ഇവിടെ കരിങ്കൽകെട്ടും തീർത്തിട്ടുണ്ട്്.ഈ ഭാഗത്തുകൂടി വീട്ടിലേയ്ക്ക് നടക്കുമ്പോൾ കാൽവഴുതി അഭിമന്യു കനാലിൽ വീണു എന്നാണ് പോലീസ് അനുമാനം.ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരുടെയും വിലയിരുത്തൽ.

വീണാൽ തന്നെ കഷ്ടി ഈ സമയം കഷ്ടി രണ്ടോ മൂന്നോ അടി വെള്ളം മാത്രമുള്ള കനാലിൽ നിന്നും അഭിമന്യുവിന് നിഷ്പ്രയാസം എഴുന്നേൽക്കാനാവുമായിരുന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തുമ്പോൾ സ്‌കൂൾ ബാഗ് പുറത്തുണ്ടായിരുന്നു.ബാഗിന്റെ ഭാരവും വീണതിന്റെ ആഘാതവും കൂടിയായപ്പോൾ കൂട്ടിക്ക് എഴുന്നേൽക്കാൻ പറ്റാതായിരിയ്ക്കാമെന്നും കമിഴ്ന്നുവീണതിനാൽ വെള്ളംകുടിച്ചിരിയ്ക്കാമെന്നും മറ്റുമുള്ള സംശയവും പ്രദേശവാസികൾ പങ്കുവയ്ക്കുന്നുണ്ട്.

മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഭിമന്യുവിന് പനിയുണ്ടായിരുന്നു എന്നും ഇതെത്തുടർന്നുള്ള അസ്വസ്തകൾ മൂലം തലകറക്കോ മറ്റോ ഉണ്ടായിരിയ്ക്കാമെന്നും ഇതായിരിക്കാം കുട്ടി കനാലിൽ അകപ്പെടുന്നതിന് കാരണമായതെന്നും മറ്റുമുള്ള വാദഗതികളും ശക്തിപ്പെട്ടിട്ടുണ്ട്.എല്ലാവശങ്ങളും വിശദമായി പരിശോധിയ്ക്കുന്നുണ്ടെന്നും സംഭവിച്ചത് എന്താണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വിശദമാക്കി.

അന്ത്യവിശ്രമം അച്ഛനും ജേഷ്ഠനും ഒപ്പം

വീട്ടിൽ നിന്നാൽ കാണാവുന്ന ദൂരത്തിൽ ,കൂടുംബക്കാർക്കുമാത്രമുള്ള ശ്മശാനത്തിൽ, അച്ഛൻ ബിനോജും ജേഷ്ഠൻ അർജ്ജുനും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ, അവരുടെ തൊട്ടടുത്തായിട്ടാണ് അഭിമന്യുവിനെ അടക്കിയിട്ടുള്ളത്

ഏകദേശം 5 വർഷങ്ങൾക്ക് മുമ്പാണ് ബിനോജിന്റെയും അർജ്ജുന്റെയും ജീവൻ വിധി വിളയാട്ടത്തിൽ നഷ്ടമായത്. ബിനോജും അർജ്ജുനും അഭിമന്യുവും ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തി മടങ്ങി വരുമ്പോൾ കോലഞ്ചേരി കടാതിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ഇടയിക്കുകയായിരുന്നു.

അപകടത്തിൽ നിന്നും അന്ന് പരിക്കുകളോടെ അഭിമന്യു രക്ഷപെട്ടിരുന്നു.ബിനോജിന്റെയും അർജ്ജുന്റെയും വേർപാട് തീർത്ത വേദനയിൽ നിന്നും കരകയറും മുമ്പാണ് കീഴത്തുകുടി വീട്ടിലേയ്ക്ക് വീണ്ടും മരണവാർത്ത എത്തുന്നത്.

ഭർത്താവിന്റെയും മൂത്തമകന്റെയും വേർപാട് സമ്മാനിച്ച ഉള്ളം നുറുങ്ങും വേദനയിലും അഭിമന്യു ഒപ്പമുണ്ടല്ലോ എന്ന ആശ്വസത്തിലായിരുന്നു മാതാവ് മായ.അഭിമന്യുവിന്റെ വേർപാട് താങ്ങാനാവതെ അലമുറയിട്ടിരുന്ന ഇവരെ ആശ്വസിയ്പ്പിക്കാൻ ഉറ്റവരും അടുപ്പക്കാരും വാക്കുകൾ കിട്ടാതെ വിഴമിയ്ക്കുന്നതും കാണാമായിരുന്നു.ആർത്തനാദത്തിന്റെ അലയൊലികൾ കാഴ്ചക്കാരുടെ മിഴികളിലും ഈറൻ പകർന്നിരുന്നു.

ദുരന്തവാർത്തയറിഞ്ഞ് എം 4 മലയാളം കള്ളാട് അഭിമന്യുവീട്ടിലെത്തുമ്പോൾ നിർത്താതെ തേങ്ങലുകൾ ഉയർന്നിരുന്നു.ദു;ഖത്തിൽ പങ്കുചേരാനെന്നവണ്ണം മഴയും എത്തി.പ്രദേശത്ത് കണ്ടവരുടെയെല്ലാം മുഖത്ത്് ദു;ഖം ഘനീഭവിച്ച ഭാവം.അഭിമന്യു എത്രത്തോളം പ്രയപ്പെട്ടവനായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു അവരിൽ ഓരോരുത്തരുടെയും ഭാവ ചലനങ്ങൾ.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Local News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം

Published

on

By

തൃശ്ശൂർ ; ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്ബലപ്പാറ സ്വദേശി മോഹൻദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹൻദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വാങ്ങിയത്.

രണ്ട് ഗ്രാം തൂക്കം വരുന്ന ലോക്കറ്റിനായി 14,200 രൂപയാണ് ഇദ്ദേഹം ദേവസ്വത്തിലേക്ക് അടച്ചത്. പണയം വെയ്‌ക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പിന്നീട് ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലും സ്വർണമല്ലെന്ന് കണ്ടെത്തി.

പണത്തിന് ബുദ്ധിമുട്ട് വന്നപ്പോള്‍ ജൂണ്‍ 28നാണ് പണയം വെക്കാനായി ഒറ്റപ്പാലം അർബൻ ബാങ്കിന്റെ അമ്ബലപ്പാറ ശാഖയിലേക്ക് പോയതെന്ന് മോഹൻദാസ് ജനം ടിവിയോട് പറഞ്ഞു. ഉരച്ച്‌ നോക്കിയപ്പോള്‍ സ്വർണം അല്ലെന്നും വ്യാജ സ്വർണം പണയം വെക്കാൻ വന്ന ആള്‍ എന്നും പറഞ്ഞ് ജീവനക്കാർ അപമാനിച്ചു.

50 പൈസ പോലും വിലമതിക്കാത്ത വസ്തുവാണ് 14,200 രൂപയ്‌ക്ക് ക്ഷേത്രത്തില്‍ നിന്ന് നല്‍കിയത്. സംഭവം കടുത്ത മനോവിഷമവും മാനഹാനിയും ഉണ്ടാക്കി, വിഷമത്തൊടെ അദ്ദേഹം പറഞ്ഞു. ദേവസ്വം കമ്മീഷണർക്കും പൊലീസിലും മോഹൻദാസ് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ദേവസ്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞ കുറേക്കാലമായി ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്ന് ഭഗവാന്റെ ചിത്രമുളള സ്വർണം, വെള്ളി ലോക്കറ്റ് നല്‍കിവരുന്നുണ്ട്. ഭക്തർ ഇത്തരം ഒരു ലോക്കറ്റ് വാങ്ങുന്നത് പുണ്യമായാണ് കരുതുന്നത്. ഇതിനിടയിലാണ് ദേവസ്വം ബോർഡ് ഭക്തരെ കബളിപ്പിച്ച വിവരം പുറത്ത് വരുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ചക്ക പറിയ്ക്കുന്നതിനിടെ പ്ലാവ് മറിഞ്ഞ് വൈദ്യുത ലൈനിൽ പതിച്ചു; പെരുമ്പാവൂർ വേങ്ങൂരില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

Published

on

By

പെരുമ്പാവൂർ: ചക്ക പറിയ്ക്കുന്നതിനിടെ പ്ലാവ് ഒടിഞ്ഞ് വൈദ്യുത ലൈനിൽ പതിച്ചു. കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു.

വേങ്ങൂര്‍ പഞ്ചായത്തിലെ പാണിയേലി കൊച്ചുപുരയ്ക്കല്‍ കടവിലാണ് സംഭവം. 3 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.

വൈദ്യുത ലൈനിൻ്റെ കമ്പി ആനയുടെ ദേഹത്ത് മുട്ടിക്കിടന്നിരുന്നു.  സമീപത്ത് നിന്നിരുന്ന പ്ലാവ് വൈദ്യുത ലൈനിലേയ്ക്ക്  മറിഞ്ഞു വീണ നിലയിലാണ് . ആന ചക്ക പറിയ്ക്കുന്നതിനായി മുൻ കാൽ പ്ലാവിൽ ചവിട്ടിയിരിക്കാമെന്നും ഭാരം താങ്ങാനാവാതെ പ്ലാവ് മറിഞ്ഞ്,  പുരയിടത്തിലെ വീട്ടിലേയ്ക്ക് വലിച്ചിരുന്ന വൈദ്യുത ലൈനിലേയ്ക്ക് വീണിരിയ്ക്കാമെന്നുമാണ് പ്രാഥമീക നിഗമനം.

ജഡത്തിന് രണ്ട്‌ ദിവസത്തിലേറെ പഴക്കമുണ്ട്.പ്രദേശത്ത് കടുത്ത ദുർഗന്ധം പരന്നിരുന്നു. കൂടുതൽ പരിശോധനകൾക്കായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനകള്‍ കൂട്ടത്തോടെ പകല്‍ സമയത്തും ഈ പ്രദേശത്തേക്ക് വരാറുണ്ട്. കാട്ടാനകള്‍ വ്യാപക കൃഷിനാശം ഉണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: