Connect with us

Latest news

കൊല്ലുമെന്ന് പലതവണ ഭീഷിപ്പെടുത്തി, താമസം മാറിയിട്ടും പിൻതുടർന്ന്, ഭാര്യയെ കുത്തി; പ്രതി അശോകൻ നാടുവിട്ടെന്ന് സംശയം

Published

on

കോതമംഗലം; ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം സംഭവത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും തുടങ്ങിയിടത്തുതന്നെയെന്ന് ആരോപണം.

നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിന് ഊന്നുകൽ പോലീസ് നടത്തിവരുന്ന ഇടപെടൽ ഫലം കണ്ടില്ലന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ ഇയാളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വ്യാപകമായി നടത്തിയ തിരച്ചിലിൽ ഇയാളുടെ സ്‌കൂട്ടർ ചാത്തമറ്റത്ത് വനമേഖലക്ക് അടുത്തുനിന്നും കണ്ടെത്തിയിരുന്നു.

ഇതെത്തുടർന്ന്് വനമേഖലയാകെ പോലീസ് അരിച്ചുപെറുക്കിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വാഹനം ഇവിടെ ഉപേക്ഷിച്ചതാവാമെന്നും ഇതിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ടിക്കാമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.

പ്രധാന കേന്ദ്രങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നെങ്കിലും ആശാവഹമായ വിവരമൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലന്നാണ് സൂചന.കഴിഞ്ഞ മാസം 21 -നാണ് സംഭവം.

രാവിലെ 8 മണിയോടുത്ത് കുറുങ്കുളം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് ഭാര്യ ജോബിയെ അശോകൻ പിന്നിൽ നിന്നും ആക്രമിയ്ക്കുകയായിരുന്നു.ആളുകൾ ഓടിക്കൂടുന്നത് കണ്ട് ഉടൻ ഇയാൾ ഇവിടെ നിന്നും സ്‌കൂട്ടറിൽ രക്ഷപെട്ടു.

കുത്തേറ്റ ജോബിയെ കൂടെയുണ്ടായിരുന്ന ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.നില ഗുരുതരമാതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവിടെ തീവ്രപരിചരണ വിഭാഗത്തിക്കഴിയുന്ന ജോബി അപകടനില തരണം ചെയ്തെന്നാണ് സൂചന.ജോലിക്ക് പോകാൻ തയ്യാറായി റോഡിലെത്തിയ ജോബി ,വാഹനം കാത്തുനിൽക്കെയാണ് അശോകൻ ആക്രമിച്ചത്.

കൈയ്യിൽക്കരുതിയിരുന്ന ഉളികൊണ്ട് ഇയാൾ ജോബിയെ കൂത്തുകയായിരുന്നു.സംഭവത്തിൽ ഊന്നുകൽ പോലീസ് അശോകനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.നിസാര കാര്യങ്ങൾക്ക് പോലും സംശയിച്ച് തുടങ്ങിയതോടെ ഭീതിയിലായ ജോബി മക്കളെയും കൂട്ടി മാറി താമസിച്ചുവരികയായിരുന്നു.

നന്നെ ചെറുപ്പമുതൽ ഇരുവരും ഇഷ്ടത്തിലായിരുന്നു.ഇവരുടെ വീടുകൾ തമ്മിലും അധികം ദൂരമുണ്ടായിരുന്നില്ല.വീട്ടിൽ പലതവണ ഇരുവരും തമ്മിൽ ഒച്ചപ്പാടുണ്ടായിരുന്നതായി പോലീസ് അന്വേഷണിൽ വ്യക്തമായിട്ടുണ്ട്.

 

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: