M4 Malayalam
Connect with us

Latest news

മാങ്കുളത്തിന്റെ നോവായി ക്രാസിൽ;ഒഴുക്കിൽപ്പെട്ടത് ആനക്കുളം പുഴയിൽ , കണ്ടെത്താൻ തുടരുന്നത് സമാനകൾ ഇല്ലാത്ത പരിശ്രമം

Published

on

അടിമാലി;മാങ്കുളത്തിന്റെ നോവായി ക്രാസിൽ.ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൽ തോമസി(29)നെ കണ്ടെത്താൻ നടത്തിവരുന്നത് സമാനകൾ ഇല്ലാത്ത പരിശ്രമം.

പ്രതീകൂല സാഹചര്യത്തെ അവഗണിച്ചും ഇയാളെ കണ്ടെത്താൻ ദിവസങ്ങളായി പുഴയുടെ ആഴങ്ങളിൽ മുങ്ങിതപ്പുകയാണ് തിരച്ചിൽ സംഘം.തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേരെ പ്രതീക്ഷയോടെ നോക്കിയിരിയ്ക്കുന്ന ഉറ്റവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.

തുടർച്ചയായ 4-ാം ദിവസമാണ് ക്രാസിലിനെ കണ്ടെത്താൻ ആനക്കുളത്ത് പുഴയിൽ തിരച്ചിൽ നടക്കുന്നത്.ഇടയ്ക്കിടെ പെയ്യുന്ന മഴയും പറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തെ ശക്തിമായ ഒഴുക്കും വെള്ളത്തിന്റെ കൊടും തണുപ്പുമെല്ലാം അവഗണിച്ചാണ് ഫയർഫോഴ്സിലെ നീന്തൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നത്.

ഇതിനകം പുഴയിൽ വിസ്തൃതമായ പ്രദേശത്ത് തിരച്ചിൽ നടത്തിക്കഴിഞ്ഞു.ആഴങ്ങളിൽ പാറക്കെട്ടുകളിലെ വിളളലുകളിൽ പോലും തിരച്ചിൽ സംഘം പരിശോധന നടത്തിവരുന്നു.മുങ്ങിയാൽ പുഴയിലെ കുത്തൊഴുക്കിൽ പൊങ്ങാൻ അത്ര എളുപ്പമല്ലന്നാണ് തിരച്ചിലിൽ ഏർപ്പെട്ടിട്ടുള്ളവർ വ്യക്തമാക്കുന്നത്.

അപകട സാധ്യത മനസ്സിലാക്കി കഴിയാവുന്നത്ര സുരക്ഷ മുൻകരുതലുമായിട്ടാണ് ഇവർ പുഴയിൽ ഇറങ്ങുന്നത്.സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിറങ്ങിയ
പ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ശിനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയിരുന്നു അപകടം.കൂടെയുണ്ടാ.ിരുന്നവർ ബഹളം വച്ചപ്പോഴാണ് സമീപത്തെ റിസോർട്ട് ജിവനക്കാരും ഇവിയുണ്ടായിരുന്നവരും വിവരം അറിയുന്നത്.

ഇവർ വിവരം അറിയിച്ചത് പ്രകാരം പോലീസിലും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി,തിരച്ചിലിൽ പങ്കാളികളായി.

ആനക്കുളത്തുനിന്നും 300 മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന റിസോർട്ടിൽ താമസത്തിനെത്തിയ 9 അംഗ വിനോദ യാത്ര സംഘത്തിലെ അംഗമായിരുന്നു ക്രാസിൽ.റിസോർട്ടിന് സമീപത്തുകൂടിയാണ് പുഴ ഒഴുകുന്നത്.ഇവിടെ കുളക്കടവുമുണ്ട്.

ക്രാസിലും ഒപ്പമുണ്ടായിരകുന്ന മറ്റ് രണ്ടുപേരുമാണ് കുളിക്കാൻ ഇറങ്ങിയത്.ഇയാൾ പുഴയിൽ വെള്ളം കൂടിയ ഭാഗത്തേക്ക് നീങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നെന്നുമാണ് ഒപ്പമുണ്ടായിരുന്നവരിൽ നിന്നും ലഭിക്കുന്ന വിവരം.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: