Film News
വൻ താര നിര കൊച്ചിയിലേയ്ക്ക്; “അമ്മ” ജനറൽ ബോഡി യോഗം ഇന്ന്

കൊച്ചി;താരസംഘടനയായ അമ്മ യുടെ ജനറൽ ബോഡിയോഗം ഇന്ന് കൊച്ചി ഗോഗുലം പാർക്കിൽ നടക്കും.
രാവിലെ 10 ന് ചേരുന്ന യോഗത്തിൽ സുരേഷ് ഗോപിയുൾപ്പെടെ 300 ളം പേർ പങ്കെടുക്കുമെന്നാണ് സൂചന.498 അംഗങ്ങളാണ് അമ്മയിലുള്ളത്.ഇതിൽ 253 നടന്മാരും 245 നടിമാരുമാണ്
ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, കോട്ടയം രമേഷ് തുടങ്ങി 8 പേർക്ക് അടുത്തിടെ അമ്മ അംഗത്വം നൽകിയിരുന്നു 18 പേരുടെ അപേക്ഷയിൽ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി.പി. പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കും.
117 പേർക്കാണ് അമ്മയുടെ കൈനീട്ട പദ്ധതിയിൽ പ്രതിമാസം 5,000 രൂപ വീതം നൽകുന്നത്. അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.
നടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകുന്ന കാര്യത്തിൽ സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.ഇക്കാര്യവും ഇന്നത്തെ ജനറൽ ബോഡിയോഗത്തിൽ ചർച്ചയ്ക്ക് എത്തിയേക്കും.
യുവ നടൻ ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും അമ്മയുടെ ഭാഗത്തുനിന്നും ഇടപെടൽ നടന്നുവരുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
Film News
ടി.ജെ വിനോദ് എം എല്‍ എ സംഘടിപ്പിച്ച എംഎല്‍എ കപ്പ് 2023 -24; ദാറുല്‍ ഉലൂം എച്ച്.എസ്.എസ് പുല്ലേപ്പടി ജേതാക്കള്‍

കൊച്ചി;ലഹരി മരുന്നിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ടി.ജെ.വിനോദ് എം.എല്‍.എ സംഘടിപ്പിച്ച എം.എല്‍.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദാറുല്‍ ഉലൂം എച്ച്.എസ്.എസ് പുല്ലേപ്പടി ജേതാക്കളായി.
വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.സി.എസ്.ഇ.എം.എച്ച്.എസ്.എസ് കലൂരിനെ പരാജയപ്പെടുത്തിയത്. വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ മഹാരാജാസ് കോളേജ് വനിതാ ടീമിനെ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വനിതാ ടീം പരാജയപ്പെടുത്തി.
ടി.ജെ വിനോദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ എം.എല്‍.എ കപ്പ് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡോ.ഷാഹിര്‍ഷാ, ടോണി ചമ്മണി, ദീപ്തി മേരി വര്‍ഗീസ്, സൗമിനി ജെയിന്‍, പദ്മജ എസ് മേനോന്‍, എറണാകുളം കരയോഗം സെക്രട്ടറി പി.രാമചന്ദ്രന്‍, സനല്‍ നേടിയതറ, വിജു ചൂളക്കല്‍, ജോഷി പള്ളന്‍, എം.ആര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ദാറുല്‍ ഉലൂം സ്‌കൂള്‍ പുല്ലേപ്പടി അല്‍ഫാറൂക്കിയ സ്‌കൂള്‍ ചേരാനല്ലൂരിനെയും, എ.സി.എസ് കലൂര്‍ ഗവ.എച്ച്.എസ്.എസ് എളമകരയെയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ മത്സരത്തിനായിയോഗ്യതനേടിയത്.
Film News
പരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ല, ഓസ്‌കാര്‍ നേടാന്‍ തുണയായത് വാശിയോടെുള്ള മുന്നേറ്റം;റസൂല്‍ പൂക്കുട്ടി

കോതമംഗലം;പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും ഇതെത്തുടര്‍ന്ന് ഉടലെടുത്ത വാശിയുമാണ് ഓസ്‌കാര്‍ അവാര്‍ഡ് നേട്ടം വരെ തന്നെ എത്തിച്ചതെന്ന് റസൂല്‍ പൂക്കുട്ടി.
ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന വാശിയില്‍ നിന്നും തീവ്രമായ ആഗ്രഹങ്ങളില്‍ നിന്നും ഒരുപാട് അത്ഭുത പ്രതിഭാസങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്.
പരാജയം ഒന്നിന്റെയും അവസാനമല്ല എന്നതാണ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടത്.എനിക്ക് ജന്മദിനം പോലും സമ്മാനിച്ചത് ഞാന്‍ പഠിച്ച വിദ്യാലയമാണ്.
എന്റെ ജന്മദിനം ചോദിച്ചപ്പോള്‍ ഉമ്മ ഓര്‍ക്കുന്നില്ല. അന്ത്രമാന്‍ കൊച്ചാപ്പ മരിച്ചതിന്റെ നാലാം നാള്‍ എന്ന് മാത്രമറിയാം. ശവക്കോട്ടയില്‍ അന്ത്രമാന്‍ കൊച്ചാപ്പയുടെ മീസാന്‍ കല്ല് തപ്പി ചെന്നെങ്കിലും അത് ഉണ്ടായിരുന്നില്ല.
അവസാനം സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടുത്തെ അധ്യാപകനായ കൃഷ്ണന്‍കുട്ടി സാര്‍ എനിക്കിട്ട ജന്മദിനമാണ് ഇന്ന് എന്റെ ജന്മദിനം. എന്റെ ക്ലാസ്സിലെ എല്ലാവരുടെയും ജന്മദിനം ഒന്നുതന്നെയായിരുന്നു – മെയ് 30.
വിദ്യാഭ്യാസം എനിക്ക് സമ്മാനിച്ചത് പേടി മാറുവാനുള്ള അവസരങ്ങളാണ്. ഏതു വ്യക്തിയേയും രൂപപ്പെടുത്തുന്നതില്‍ സിലബസ്സിനപ്പുറം പഠിപ്പിച്ച കുറെ അധ്യാപകരുടെ സ്വാധീനമുണ്ടാകും.
അങ്ങനെയുള്ള കുറെ അധ്യാപകര്‍ എന്റെ വഴികളില്‍ എനിക്ക് പ്രചോദനമായി മുമ്പിലുണ്ടായിരുന്നു.ഏറെ പിന്നോക്കാവസ്ഥയിലുള്ള അഞ്ചലിനടുത്ത് വിളക്കുപാറ എന്ന കുടിയേറ്റ ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്.
നാലാം വയസ്സില്‍ 6 കിലോമീറ്റര്‍ നടന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് 11 കുട്ടികള്‍ എഴുതിയ ‘A letter to my teacher’ എന്ന പുസ്തകമാണ്.
പ്രകൃതിയില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ശബ്ദം വെള്ളത്തിന്റേതാണ്.നീരുറവയുടെ ഒഴുക്കും മഴപെയ്യുന്ന ശബ്ദവും ഉള്‍പ്പെടെയെല്ലാം…. നിശബ്ദത എന്ന് പറയുന്നത് ഒരനുഭവമാണ്.
ശബ്ദമില്ലായ്മ അല്ല. ഏതൊരു കലാകാരനേയും സൃഷ്ടിക്കുന്നത് പ്രകൃതിയും ചുറ്റുപാടുകളുമാണ്. മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ പച്ചപ്പും പ്രകൃതി രമണീയതയും ഏതൊരു വിദ്യാര്‍ത്ഥിയേയും പ്രചോദിപ്പിക്കുന്നതാണ്.
ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ്. അവിടെയാണ് മാര്‍ അത്തനേഷ്യസിന്റെ പ്രസക്തി. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ അത്തനേഷ്യസ് കോളേജ് അസോസീയേഷന്റെ സപ്തതി ആഷോഘത്തിന്റെ ഭാഗമായി സംഘടിപ്പിച്ച് ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
Film News
മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ;ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്ന് ആരംഭിയ്ക്കും

കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്ന് ആരംഭിയ്ക്കും.
രാവിലെ 10.30 -ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ റസൂല്‍ പൂക്കൂട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്യും.കോളേജ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിക്കും.
കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തും.
മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിക്കും.ഡിസംബര്‍ 2 നാണ് സമാപനം.
Film News
ചര്‍ച്ചയാകുന്നത് ഒറ്റപ്പെടലിന്റെ വേദന,തേടിയെത്തിയത് നിരവധി ബഹുമതികള്‍; “ഇന്ദ്രന്‍സിന്റെ വേലുക്കാക്ക ഒപ്പ് കാ” നാളെ തീയറ്ററുകളില്‍

കൊച്ചി; ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദ്രന്‍സ് നായകനാകുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നവംബര്‍ 17 ന് തീയറ്ററുകളില്‍.
ജീവിതത്തിന്റെ നിസ്സഹായതയേയും, എകാന്തതയുടെ തുരുത്ത് പോലെ ഒറ്റപ്പെട്ട വാര്‍ദ്ധക്യത്തേയും ,ഹൃദയാര്‍ദ്രമായി പറഞ്ഞു വയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ
സംവിധായകന്‍ അശോക് ആര്‍ കലിത്ത.
പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന ശക്തമായ കഥാപാത്രം ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു പൊന്‍തൂവല്‍ കൂടിയാണ്.
ശിഥിമാകുന്ന കുടുംബ ബന്ധങ്ങളെ, നിസ്സാര വല്‍ക്കരിക്കുന്ന സമൂഹത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് തന്റെ കഥയിലൂടെ സംവിധായകനായ അശോക് ആര്‍ കലിത്ത മുന്നോട്ടു വയ്ക്കുന്നത്.
മനുഷ്യനില്‍ നിന്ന് മനുഷത്വത്തിലേയ്ക്കുള്ള ദൂരവും, നൊമ്പരവും വരച്ചുകാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.ഷാജി ജേക്കബ് ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ കെ സോമന്‍ കുരുവിള, സിബി വര്‍ഗീസ്,പുള്ളുരുത്തി സ്വദേശിനി ഷാലിന്‍, കുര്യന്‍ ഷിജോ പഴയംപള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചി രിക്കുന്നത്.വേലുക്കാക്ക യുടെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യന്‍ കോളങ്ങാടാണ്.എഡിറ്റിംഗ് ഐജു ആന്റോ നിര്‍വഹിച്ചിരിക്കുന്നു.
ഇതിനോടകംതന്നെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പാരിസ് ഫിലിം ഫെസ്റ്റിവല്‍, കോസ്‌മോ ഫെസ്റ്റിവല്‍, ബോധന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രിംസണ്‍ ഹൊറിസോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പ്രാഗ്യു ഫെസ്റ്റിവല്‍, മാഫ്, സ്ലാപ്പ് സിറ്റി, ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സീസണ്‍, നവധാ ഫിലിം ഫെസ്റ്റിവല്‍,ബോളിവുഡ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിവയിലും ഈ ചിത്രം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്
ഇന്ദ്രന്‍സ്,ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡിവൈഎസ്പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.കൂടാതെ ഷെബിന്‍ ബേബി, വിസ്മയ, പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന്‍ കോളങ്ങാട്, മാസ്റ്റര്‍ അര്‍ണവ് ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്‍, വേണു, അലന്‍ ജോണ്‍, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, കവിരാജ്, സുനില്‍, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന്‍ മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നു
മുരളി ദേവ്, ശ്രീനിവാസന്‍ മേമ്മുറി എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനങ്ങള്‍ക്ക് യൂനസ് സിയോ,റിനില്‍ ഗൗതം, എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പോള്‍ കെ സോമന്‍ കുരുവിള. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ദിലീപ് കുറ്റിച്ചിറ.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീവര്‍ഗീസ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയകുന്ന്.വസ്ത്രാലങ്കാരം ഉണ്ണി കോട്ടക്കാട്. സ്റ്റില്‍സ് രാംദാസ് മത്തൂര്‍. ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ്.സ്റ്റുഡിയോ കെ സ്റ്റുഡിയോസ് തമ്മനം. പി ആര്‍ ഒ എം കെ ഷെജിന്‍
Film News
ദിലീപിന്റെയും തമന്നയുടെയും ഡാന്‍സ് നമ്പറുകള്‍ നിറച്ച് ബാന്ദ്രയിലെ രക്ക രക്ക വീഡിയോ സോംഗ് എത്തി; നവംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍

കൊച്ചി;പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകര്‍പ്പന്‍ ഡാന്‍സ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന് തീര്‍ച്ച.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സാം സി എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവനും നക്ഷത്ര സന്തോഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബര്‍ 10ന് ചിത്രം റിലീസ് ചെയ്യും.
മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
നേരത്തെ റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകര്‍ ആഘോഷമാക്കുകയാണ്.
തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. പി ആര്‍ ഒ – ശബരി.
-
Latest news3 weeks ago
യുവതികളെ വീട്ടില്‍ താമിസിപ്പിക്കും, ആവശ്യക്കാരെ വിളിച്ചുവരുത്തും; അനാശാസ്യകേന്ദം നടത്തിപ്പുകാരിയായ കറുകടം സ്വദേശിനിയടക്കം 4 പേര്‍ അറസ്റ്റില്‍
-
Latest news4 weeks ago
അശ്ലീല വീഡിയോയില്‍ “താരം” നേര്യമംഗലം സ്വദേശി ; ദൃശ്യം പ്രചരിപ്പിച്ചെന്നും ആക്ഷേപം
-
Latest news2 months ago
കോതമംഗലത്ത് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു;പിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ അധികൃതര്‍
-
Latest news4 weeks ago
ജീപ്പിൽ അഭ്യാസപ്രകടനം , അപകടത്തിൽ പെൺകുട്ടിക്ക് പരിക്ക്; കോതമംഗലത്ത് 8 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു
-
Latest news2 months ago
കോതമംഗലത്ത് 14 കാരിയുടെ ആത്മഹത്യ; കേസില്‍ വഴിത്തിരിവ്, അടുപ്പക്കാരനായ 18 കാരന് അറസ്റ്റില്‍
-
Film News3 months ago
നടി ഹണി റോസ് 27ന് കോതമംഗലത്ത്; ആകാംക്ഷയുടെ നിറവില്‍ ആരാധകര്‍
-
Latest news3 days ago
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ
-
Latest news3 months ago
കോതമംഗലം റവന്യൂടവറിൽ അക്രമി എത്തിയത് വാക്കത്തിയുമായി, യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; പുന്നേക്കാട് സ്വദേശി അറസ്റ്റിൽ