M4 Malayalam
Connect with us

Local News

അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവം; കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ നിയമനടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published

on

കോതമംഗലം; കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

തന്നെ അക്രമിച്ചവരെയും ഇക്കാര്യത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അലി ആലുവ റുറൽ എസ് പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിന്നു.

ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് അലി ഹൈക്കോടതിയിലും ഹർജ്ജി നൽകി.ഈ ഹർജ്ജിയിലാണ് സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരിൽ നിയമനടപടി ഉറപ്പാക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

നെല്ലിക്കുഴി പാറപ്പാട്ട് പി എം മജീദ്,അസൈനാർ നെടുപ്പാറച്ചാലിൽ,കരിം ഇഞ്ചക്കുടി,ഇരമല്ലൂർ പുത്തൻപുര അരുൺ കുമാർ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി.

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തെത്തിയ ഡിസംബർ 10 ന്, ഇരുമലപ്പടി പെട്രോൾ പമ്പിൽ വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ അലിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മർദ്ദിച്ചവരുമായി അലിക്ക് മുൻപരിചയമില്ലന്നും അതുകൊണ്ട് കൃത്യത്തിനായി ഇവരെ ആരോ ചുമതപ്പെടുത്തി വിട്ടതാണെന്നും പിന്നണിയിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാവണമെന്നും കോൺഗ്രസ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

1 / 1

Local News

എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി: ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പുതുക്കി, ഇരട്ട ആനുകൂല്യം നിര്‍ത്തി

Published

on

By

തിരുവനന്തപുരം ; എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

ഒരേ നേട്ടത്തിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നല്‍കുന്ന രീതി ഇതോടെ അവസാനിക്കും.

അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു.

സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും.

1 / 1

Continue Reading

Local News

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published

on

By

ആലപ്പുഴ ; പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അമ്ബലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നു. ആശുപത്രിയില്‍ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തില്‍ കലാശിച്ചു.

 

പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.

 

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനല്‍ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്.

ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയിരുന്നു. രണ്ടു ദിവസം മുമ്ബ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

1 / 1

Continue Reading

Local News

പത്തനാപുരത്ത് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞ നിലയിൽ

Published

on

By

കൊല്ലം ; പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.

21 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Trending

error: