M4 Malayalam
Connect with us

Film News

“പണി” ചിത്രീകരണം തുടങ്ങി;ടെന്‍ഷന്‍ ഉണ്ടെങ്കിലും സവിധാനവും ആസ്വദിച്ച് തന്നെയെന്ന് ജോജു ജോര്‍ജ്ജ്

Published

on

കൊച്ചി;ആദ്യമായി സംവിധായകനാകുന്നതിന്റെ ത്രില്ലിലാണിപ്പോള്‍ നടന്‍ ജോജു ജോര്‍ജ്ജ്.”അഭിനയം ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്. കുറച്ചു ടെന്‍ഷന്‍ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും” പുതുയ മേഖലയിലേയ്ക്കുള്ള ചുവടുവയ്പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോജുവിന്റെ പ്രതികരണം ഇങ്ങിനെ.

സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയില്‍ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ സമ്മാനിച്ച ജോജു ജോര്‍ജ് ,കരിയറില്‍ ഇരുപത്തിയെട്ടാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് സംവിധാനത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുന്നത്.പണി എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ചിത്രത്തിന്റെ രചനയും ജോജു തന്നെ.തൃശൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പണി’യില്‍ ജോജു പ്രധാനവേഷവും ചെയ്യുന്നുണ്ട്.

1995 ല്‍ മഴവില്‍ കൂടാരം എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ജോജു മലയാള സിനിമാരംഗത്തെത്തുന്നത്. തന്നെ തേടി എത്തിയ ചെറുതും വലുതുമായ വേഷങ്ങള്‍, സ്വസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ജോജു പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരുന്നു.28 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ നടന്‍ ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ തിളങ്ങി.സംവിധാന കുപ്പായം അണിയുമ്പോഴും ജോജുവില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നതും മറ്റൊന്നല്ല.

സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയില്‍ 2018 ല്‍ പുറത്തിറങ്ങിയ ‘ജോസഫ്’ ജോജുവിന്റെ കരിയറില്‍ വഴിത്തിരിവായി. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്‌സ്ഓഫീസില്‍ മിന്നും വിജയം നേടുകയും ചെയ്തു. ജോജുവിന്റെ അഭിനയമികവ് എത്രത്തോളമുണ്ടെന്ന് പ്രേക്ഷകരിലേയ്ക്ക് പകര്‍ന്ന് നല്‍കുന്നതായിരുന്നു ജോസഫിലെ ടൈറ്റില്‍ റോള്‍.

സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം “ചോല” യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ജോജുവിന്റെ സ്ഥാനം അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും (ജോസഫ്) ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളാണ് ജോസഫിലൂടെ ജോജുവിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ മികച്ച സിനിമകളുടെ നിര്‍മ്മാതാവാകാനും ജോജുവിന് കഴിഞ്ഞു.

തൃശൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന “പണി”യില്‍ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവര്‍ക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നുണ്ട്.പ്രശസ്ത സംവിധായകന്‍ വേണുവാണ് ‘പണി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

 

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Film News

ലോക്ക് n ലോൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

Published

on

By


കൊച്ചി ; യുവസംവിധായകൻ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന “ലോക്ക് n ലോൽ”(Lock & Lol) എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Love story(Short film),Who the unknown(Web series) നു ശേഷം 5d എന്റർടൈൻമെന്റ്ന്റെ ബാനറിൽ റിലീസ് ചെയ്യുന്ന അടുത്ത ചിത്രമാണ് lock n lol. ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ഷോർട് ഫിലിം.

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

Continue Reading

Film News

90 കോടി പിന്നിട്ട് ‘വര്‍ഷങ്ങള്‍ക്കു ശേഷം’

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചെത്തിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ 50 കോടി ക്ലബില്‍ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്.അടുത്ത 100 കോടിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളില്‍ 100 കോടി ക്ലബ്ബില്‍ പടം എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ 21.31% ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.

മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസന്‍ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Continue Reading

Trending

error: