M4 Malayalam
Connect with us

Latest news

അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത് ;ഓംകാര്‍ നാഥിന്റെ ജീവനെടുത്തത് വാഹനയാത്രക്കാരുടെ കൊടുംക്രൂരത ?

Published

on

കോതമംഗലം;കായിക താരം ഓംകാര്‍ നാഥിന്റെ ജീവനെടുത്ത ബൈക്ക് അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത്.

വേഗത്തില്‍ വരുന്ന ബൈക്ക് പാതയോരത്തെ മരത്തില്‍ ഇടിയ്്ക്കുന്നു.രണ്ട് യുവാക്കള്‍ തെറfച്ച് പാതയോരത്ത് വീഴുന്നു.ഇരുവരും അനക്കമറ്റ നിലയിലായി എന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തം.

അപകടത്തിന് തൊട്ടുപിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.ഒരു കാര്‍ അപകടത്തില്‍പ്പെട്ടവര്‍ കിടന്നിരുന്നതിന് സമീപം നിര്‍ത്തി,എതിര്‍വശത്തുനിന്നും വരുന്ന വാഹനത്തിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കുന്നതും ദൃശ്യത്തിലുണ്ട്്.

പക്ഷെ ഇവരില്‍ ഒരാള്‍ പോലും വാഹനത്തില്‍ നിന്നിറങ്ങി എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിയ്ക്കുന്നില്ല എന്നത് പരക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.റോഡില്‍ ചലനമറ്റ് കിടക്കുന്നത് സഹിജീവിയാണെന്ന തോന്നല്‍ പോലും ഇക്കൂട്ടര്‍ക്കില്ലന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യം.

എത്ര സമയം ഈ സ്ഥിതി തുടര്‍ന്നു എന്ന് വൃക്തമല്ല.പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് പരിചരണം ലഭ്യമാക്കാന്‍ ഇവരില്‍ ഒരാള്‍ പോലും ശ്രമിച്ചില്ല എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുത്തത്.

കരുണയും ,സഹാനുഭൂതിയും ഇല്ലാത്ത ഇക്കൂട്ടരുടെ പ്രവൃത്തിയാണ് ഓംകാറിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലന്നാണ് ദൃശ്യം കണ്ടവരില്‍ ഒട്ടുമിക്കവരുടെയും വിലയിരുത്തല്‍.

പുനലൂര്‍ ഓംകാരത്തില്‍ രവീന്ദ്ര നാഥിന്റെയും മിനി ആര്‍.നാഥിന്റെയും മകനായ ഓംകാര്‍ നാഥ്.കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 നായിരുന്നു അപകടം.

അത്ലറ്റിക്സില്‍ നൂറു മീറ്ററായിരുന്നു ഓംകാര്‍ നാഥിന്റെ ഇഷ്ട ഇനം.അതിവേഗതയില്‍ ഓടി സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ച ഓംകാര്‍ നാഥ് സര്‍വ്വകലാശാല മത്സരങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറാര്‍ ആയിരുന്നു ഓംകാര്‍നാഥ്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഇയാള്‍ അപകടനില പിന്നിട്ടിട്ടുണ്ട്.

 

Latest news

അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം

Published

on

By

അങ്കമാലി: അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.

ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.

ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

Continue Reading

Latest news

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

Published

on

By

തിരുവനന്തപുരം:  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവാണ് മെയ് 15 വരെ നീട്ടുന്നത്.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Continue Reading

Latest news

രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ശരിവച്ച് അസ്ട്രാസെനക:കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടാകാം എന്നും മുന്നറിയിപ്പ്

Published

on

By

ന്യൂഡൽഹി:ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വിറ്റഴിച്ച കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാത്യതകൾ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക.

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള വിപരീത ഫലങ്ങൾ ഉണ്ടാകാമെന്നാണ് കോടതിയിൽ സമർപ്പിച്ച റിപോർട്ടറുകളിൽ വ്യക്തമാക്കിയിട്ടുള്ളത്.വാക്‌സിൻ സ്വികരിച്ച ആളുകളിൽ ചില പ്രത്യക സാഹചര്യങ്ങളിൽ ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന സാഹചര്യം) അല്ലെങ്കിൽ ത്രോംബോസൈറ്റോപീനിയക്ക് (രക്തം കട്ടപിടിക്കാത്ത സഹാചാര്യം) കാരണമാകും എന്നാണ് കണ്ടെത്തൽ.

അസ്ട്രാസെനക വാക്സീൻ സ്വീകരിച്ച ചിലർക്ക് മരണം സംഭവിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി.കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയുകയും 100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യ്തിരുന്നു. ഇതുയമായി ബന്ധപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്.

വാക്സീൻ ഇത്തരം അവസ്ഥയ്ക്ക് കരണമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2023ൽ കമ്പനി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരിൽ റിപ്പോർട്ട് ചെയ്തത്തിന് പിന്നാലെ അസ്ട്രാസെനക കുത്തിവക്കുന്നത് കുറച്ചുകാലം നിർത്തിവക്കുകയും വാക്‌സിനെടുത്തവർ തന്നെ കമ്പനിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയുമായിരുന്നു .

Continue Reading

Latest news

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങി മരിച്ചു: മരിച്ചവർ എഞ്ചിനീയറിംഗ് വിദ്യാർഥികൾ

Published

on

By

ബംഗളുരു:കനക്പുര മേക്കേദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കുന്നതിനിടയിൽ 5 എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്.

ബംഗളുരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.11 പേരടങ്ങിയ സംഘമായി മേക്കെദാട്ടു സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Continue Reading

Latest news

ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: 3ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി

Published

on

By

കൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തിലെ പ്രധാനികളിൽ ഒരാളായ അനുപമയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി. പഠനം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി കെ.ആർ.പത്മകുമാറിന്റെയും, (51) ഭാര്യ അനിതകുമാരിയുടെയും, (39) മകൾ അനുപമ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.

അനുപമയുടെ ആവശ്യം അംഗീകരിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സത്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യുട്ടിഷൻ ജാമ്യാപേക്ഷയെ എതിർക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. കേസുമായി ബന്ധപെട്ട് ആദ്യ 2 പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ നവംബർ അവസാനമാണ് 6 വയസ്സുകാരിയെ കാറിൽ തട്ടികൊണ്ട് പോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രമ മൈദാനിയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രതികളെ ഡിസംബർ 1ന് പിടികൂടി. പ്രതികൾക്കതിരെ പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടരാനോക്ഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Continue Reading

Trending

error: