Connect with us

News

ടൂറിസ്റ്റ് ബസിൽ നിന്നും 82 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

Published

on

പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും 82 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതം.സംഭവത്തിൽ ബസ്സ് ജീവനക്കാർക്ക് പങ്കുണ്ടാവാമെന്നാണ് എക്‌സൈസ് അധികൃതരുടെ പ്രാഥമീക നിഗമനം.

KL 44 ഇ 801 നമ്പർ പ്രജാപതി ബസ്സിൽ നിന്നാണ് ഉദ്യോഗസ്ഥ സംഘം കഞ്ചാവ് കണ്ടെടുത്തത്.

പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.അർ.അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് അസി. എക്‌സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാർട്ടിയും പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും പറളി എക്‌സൈസ് റേഞ്ച് പാർട്ടിയും തൃത്താല റേഞ്ച് ടാസ്‌ക്ക് പാർട്ടിയും സംയുക്തമായിട്ടാണ് വാഹന പരിശോധന നടത്തിയത്.

എറണാകുളം ആലുവ സ്വദേശി ബിനീഷ്, തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാൽ, മൗമില ദിഗാൽ, സുജിത്ത്കുമാർ എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഇവർക്ക് എവിടെ നിന്നു ലഭിച്ചു എന്നതിനെക്കുറിച്ചും ആർക്കുവേണ്ടിയാണ് ഇവർ ഇത് കടത്തിക്കൊണ്ട് വന്നത് എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അസി. എക്‌സൈസ് കമ്മീഷണർ എം.രാകേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ. അജിത്ത് , സിജോ വർഗീസ്, നൗഫൽ എൻ, പ്രിവന്റീവ് ഓഫീസർമാരായ ജയപ്രകാശൻ എ, സനിൽ പി.എൻ , ജിഷു ജോസഫ് , ജയരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മൻസൂർ അലി എസ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്.കെ, പ്രത്യൂഷ് ആർ, പ്രമോദ് എം, സ്റ്റാലിൻ സ്റ്റിഫൻ ,രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ , സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിസി, ഡ്രൈവർ കണ്ണദാസൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: