News
നെല്ലിക്കുഴിയില്‍ കുടുംബശ്രീ പിടിച്ചെടുക്കാന്‍ നീക്കം;നിയമ നപടികള്‍ സ്വീകരിയ്ക്കുമെന്ന് രഹന നൂറുദ്ദീന്‍

കോതമംഗലം;കുടുംബശ്രീ തെരഞ്ഞെടുപ്പ് ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നതായി പരാതി.
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡിലെ സ്നേഹദീപം കുടുംബശ്രീയുടെ ത്രിതല തെരഞ്ഞെടുപ്പ് ഈ മാസം 9-ന് നടത്തിയിരുന്നെന്നും എന്നാല്‍ ഭാരവാഹിത്വം ലഭിയ്ക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ്- കുടംബശ്രീ പദ്ധതികളില്‍ അഴിമതി നടത്തിയിട്ടുള്ള അംഗം ഉന്നിയിച്ച പരാതിയില്‍ ഈ തിരഞ്ഞെടുപ്പ് ബന്ധപ്പെട്ടവര്‍ റദ്ദാക്കിയെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
അഞ്ചംഗ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഇതിന്റെ റിപ്പോര്‍ട്ട് സി ഡി എസില്‍ എത്തിക്കുകയും ചെയ്തിരുന്നെന്നും ഇതിന് പിന്നാലെയാണ് പരാതി ഉണ്ടാവുന്നതെന്നും സിഡിഎസ് ചെയര്‍പേഴ്സന്റേയും ഈ വാര്‍ഡിലെ കുടുംബശ്രീ അംഗം കൂടിയായ സിഡിഎസ് അക്കൗണ്ടന്റിന്റേയും ഒത്താശയോടെയാണ്് പരാതിക്കാരി രംഗത്തെത്തിയതെന്നും തുടര്നന്നാണ് തിരഞ്ഞൈടുപ്പ് റദ്ദാക്കിയതായി അറിയിപ്പെത്തുന്നതെന്നും മഹിളാ കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായ രഹന നൂറുദ്ദീന്‍ ആരോപിച്ചു.
പിന്നീട് ഈ മാസം 15-ന് പാഞ്ചായത്ത് ഓഫീസില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്തുവാന്‍ തീരുമാനിച്ചിരുന്നു.അന്ന കോറം തികയാത്തതിനാല്‍ യോഗം പിരിച്ചുവിടുകയായിരുന്നു.12 അംഗങ്ങള്‍ ഉള്ള കുടുംബശ്രീയില്‍ 5 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത.് തുടര്‍ന്ന് പിറ്റേന്ന് ഞായറാഴ്ച ആയിരുന്നിട്ടുകൂടി പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ്് നടത്താമെന്ന ധാരണയില്‍ അംഗങ്ങള്‍ പിരിഞ്ഞു.
ഞായറാഴ്ച യോഗം ചേര്‍ന്നെങ്കിലും കോറം തികഞ്ഞില്ല. ഈ സ്ഥിതിയില്‍ കുടുംബശ്രീ അംഗത്തിന്റെ ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനായ മകന് ഇടപ്പെട്ട് തെരഞ്ഞെടുപ്പില്‍ താത്പ്പര്യമില്ലാത്ത കുടുംബശ്രീ അംഗങ്ങളെ തെറ്റിധരിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കുകയായിരുന്നു.എന്നിട്ടും 12 അംഗങ്ങളില്‍ 7 പേര് മാത്രമാണ് തിരഞ്ഞെടുപ്പില്‍ പങ്കാളികളായത്.
സ്ത്രീ ശാസ്ത്രീകരണത്തിന്റെ കൊടുമുടിയില്‍ നില്ക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തില്‍ പോലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ തെരഞ്ഞെടുപ്പിനെതിരെ റിട്ടേണിംഗ് ഓഫീസര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെല്ലിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പുകളില്‍ ഇത്തരത്തിലുള്ള ഭരണസ്വാധീനം ഉപയോഗിച്ചുള്ള ഇടപ്പെടലുകള്‍ നടക്കുന്നുണ്ട് ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി പോവുകും.രഹന നൂറുദ്ദീന്‍ വ്യക്തമാക്കി.
Latest news
മോശം പെരുമാറ്റമെന്ന് നടി അർച്ചന കവി, പരാതി ഇല്ലെങ്കിലും അന്വേഷണം ; ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് നീക്കം

കൊച്ചി: നടി അർച്ചന കവിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട് .ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തതായി സൂചന.
രാത്രി ഓട്ടോയിൽ യാത്രചെയ്യവേ പൊലീസുകാർ അർച്ചനാ കവിയോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും മോശമായി പെരുമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ എ എസ് പി നടപടിക്ക് ശുപാർശ ചെ.യ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
ഞായർ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് വാഹനത്തിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെ തനിക്കും സുഹൃത്തുക്കൾക്കും പോലീസിൽ നിന്നും ദുരനുഭവമുണ്ടായി് എന്നാണ് നടി സാമൂഹിക മാധ്യമം വഴി വെളിപ്പെടുത്തിയിട്ടുള്ളത്.
നടി നേരിട്ട് പരാതി നൽകിയില്ലെങ്കിലും പൊലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
രാത്രി പെട്രോളിംഗ് നടത്തവെ വാഹനത്തിലെത്തിയവരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ഉണ്ടായതെന്നും താൻ ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലന്നുമാണ് ഇൻസ്പെക്ടർ ബിജുവിന്റെ നിലപാട്.
Latest news
ഫോറസ്റ്റ് റെയിഞ്ചോഫീസർ ജോജി ജോൺ അറസ്റ്റിൽ; മോഷണത്തിനും പൊതുമുതൽ നശിപ്പിക്കലിനും കേസ്

അടിമാലി; റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതിചേർത്തിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു.
നേരത്തെ ജോജി ജോണിന്റെ മുൻകൂർ ജാമ്യപേക്ഷ സൂപ്രീംകോടതി തള്ളിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാനായിരുന്നു കോടതി നിർദ്ദേശം.ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
്രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മൂന്നുദിവസം ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.
2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.8 തേക്ക് മരങ്ങൾ മുറിച്ചുകടത്തിയെന്നും ഇതുവഴി സർക്കാരിന് 11 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ.കട്ടിംഗ് പെർമിറ്റ് നൽകിയ കൊന്നത്തടി വില്ലേജിലെ ഒരു ജീവനക്കാരനെതിരെയും കേസ് എടുത്തിരുന്നു.ഇയൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മരം മുറി സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈബ്രാഞ്ചിന്റെ നിർദ്ദേശാനുസരണമാണ് പോലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുള്ളത്.
വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം കണ്ടടുത്തിരുന്നു.
ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ മാതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്നാണ് തേക്കുതടി കണ്ടെടുത്തത്.
4.41 ക്യുബ്ക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്.2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് അടിമാലി റേയിഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് തേക്കുമരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്.
ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫിസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്രവൈസർ ബൈജു ആണ് തടിയിൽ ഒരു ഭാഗം വാങ്ങിയത്.കോതമംഗലം ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മരം റവന്യൂ പുറംപോക്കിൽ നിന്നും മുറിച്ചുകടത്തിയെന്ന് വ്യക്തമായത്.
തുടർന്ന് ജോജി ജോണിനെ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററിയിലയ്ക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം മന്നാംങ്കണ്ടം വില്ലേജിലെ അനധികൃത മരംമുറി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് ജോജി ജോണിനെതിരെ പ്രതിയാക്കി കേസ് എടുത്തിരുന്നു.
Latest news
വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 18 കുരുന്നുകളും 3 മുതിർന്നവരും ; അമേരിക്കയെ ഞെട്ടിച്ച് 18 കാരന്റെ കൂട്ടകുരുതി

ടെക്സസ്; യുഎസിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2, 3, 4 ക്ലാസുകളിലെ 18 വിദ്യാർത്ഥികളെ 18 കാരൻ വെടിയുതിർത്ത് കൊലപ്പെടുത്തി.ആക്രമണത്തിൽ അധ്യപികയും അക്രമിയുടെ മുത്തശിയും മറ്റൊരാളും ഉൾപ്പെടെ 3 മുതിർന്നവരും കൊല്ലപ്പെട്ടു.
യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലെ കൂട്ടികളും അധ്യപികയുമാണ് കൊല്ലപ്പെട്ടത്.സാൻ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരൻ സാൽവദോർ റമോസാണ് അക്രമം നടത്തിയത്.ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ലന്നാണ് സൂചന.
ഏറ്റുമുട്ടലിൽ സാൽവദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്കും പരുക്കേറ്റതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്പ് നടത്തിയത് എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
-
News4 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News3 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News6 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News6 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News7 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ
-
News4 months ago
രാജാക്കാട് കുത്തുങ്കലില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേരുടെ ജഡം കണ്ടെത്തി
-
News3 months ago
മാതാവിനെ ഉപദ്രവിയ്ക്കുകയും അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു
-
News4 months ago
മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്