M4 Malayalam
Connect with us

News

കെ പി എ സി ലളിത ഇനി വിങ്ങുന്ന ഓർമ്മ ; സംസ്‌കാരം അൽപ്പസമയത്തിനകം ഏങ്കാട്ടെ വിട്ടുവളപ്പിൽ

Published

on

തിരുവനന്തപുരം:അന്തരിച്ച നടി കെപിഎസി ലളിതയെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിനുമായി സിനിമാ പ്രവർത്തകരുടെയും ആരാധകരുടെയും പ്രവാഹം തുടരുന്നു.

പൊതുദർശനത്തിന് സൗകര്യമൊരുക്കിയ എല്ലാ കേന്ദ്രങ്ങങ്ങിലും ആദരാഞ്ജലി അർപ്പിയ്ക്കാൻ വൻജനാവലി എത്തിയിരുന്നു.വടക്കാഞ്ചേരി നഗരസഭ ഹാളിലായിരുന്നു ഒടുവിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നത്.

ഇവിടെ നിന്നും മൃതദ്ദേഹം ഏങ്കാട്ടെ വീട്ടിലെത്തിച്ചു.ഇവിടെയും അന്തിമോചാരമർപ്പിയ്ക്കാൻ അടുത്ത ബന്ധുക്കളും നാട്ടുകാരും കാത്തുനിൽക്കുന്നുണ്ടായിരുന്നു.താമസിയാതെ സംസ്‌കാരം ചടങ്ങുകൾ ആരംഭിയ്ക്കും.പൂർണ്ണ ഔദ്യോഗീക ബഹുമതികളോടെയാണ് സംസ്‌കാരം.

ദീർഘനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.20 ഓടെ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ ്ഭരതൻ.ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്.

പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്‌കൂൾ, ചങ്ങനാശേരി വാര്യത്ത് സ്‌കൂൾ, പുഴവാത് സർക്കാർ സ്‌കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു.

കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങി.

ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്.

ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു.

അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്.കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ.

അതിനു ശേഷം സിനിമയിൽ സജീവമായി. 1978 ൽ ഭരതനെ വിവാഹം കഴിച്ചു.ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.
നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.’ കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്‌കാരം ലഭിച്ചു.’

 

 

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Trending

error: