Connect with us

News

ആനയും പുലിയും രാജവെമ്പാലയും കാടിറങ്ങിയെത്തുന്നു; നേരിടുന്നത് സമാനതകൾ ഇല്ലാത്ത ദുരിതമെന്ന് നാട്ടുകാർ

Published

on

കൊച്ചി ; രാത്രിയിൽ ആനയെ ഓടിക്കാൻ ഇറങ്ങണം.പകലിരവുകൾ തള്ളിനീക്കുന്നത് പുലി ആക്രമണഭീതിയുടെ നിറവിൽ.പുറമെ ഉഗ്രവിഷവാഹിയായ രാജവെമ്പാലകളുടെയും ഭീമൻ പെരുമ്പാമ്പുകളുടെയും കടന്നുകയറ്റവും.

കോതമംഗലം കോട്ടപ്പടി പഞ്ചായത്തുനിവാസികളുടെ നിലവിലെ ജീവിത സാഹചര്യത്തിന്റെ നേർ ചിത്രം ഇതാണ്.കഴിഞ്ഞ ഏാതാനും വർഷങ്ങളായി സമീപത്തെ കോട്ടപ്പാറ വനമേഖലയിൽ നിന്നും പഞ്ചായത്ത് പരിധിയിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൂട്ടമെത്തുന്നുണ്ട്.

സന്ധ്യമയങ്ങുന്നതോടെ എത്തുന്ന ആനകൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.ആനകൂട്ടങ്ങളെ തുരത്താൻ വനംവകുപ്പ് വാച്ചർമാർക്കൊപ്പം നാട്ടുകാരും രാത്രികാലങ്ങളിൽ സജീവമായി രംഗത്തുണ്ട്.

വനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇലട്രിക് ഫെൻസിംഗ് സംവിധാനവും നാട്ടുകാർ സ്ഥാപിച്ച ജനകീയവേലിയും തകർത്താണ് ആനക്കൂട്ടം ഗ്രാമങ്ങളിലേയ്‌ക്കെത്തുന്നത്.
ഇവിടുത്തുകാരിൽ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ചാണ് ജീവിയ്ക്കുന്നത്.

വന്യമ്യഗശല്യം മൂലം നാട്ടുകാരിൽ ഒരു വിഭാഗം കൃഷി ഉപേക്ഷിച്ചു.അവശേഷിയ്ക്കുന്ന കൃഷിക്കാരും തൊഴിലിനോട് വിടപറയാൻ തയ്യാറെടുക്കുകയാണ്.
ഇതിനിടെയാണ് കൂനിന്മേൽകുരു എന്നപോലെ പുലിയുടെ രംഗപ്രവേശം.

ആഴ്ചകളായി പ്ലാമുടിയിൽ ചുറ്റിക്കറങ്ങുന്ന പുലി മനുഷ്യനെയും ആക്രമിയ്ക്കാൻ തുടങ്ങിയത് പ്രദേശത്ത് പരക്കെ ഭീതി വിതച്ചിരിയ്ക്കുകയാണ്.പ്ലാമുടിയിലെ വീട്ടമ്മ പുലിയുടെ ആക്രണത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലാണ്.

വീട്ടമ്മയെ ആക്രമിയ്ക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ പുലി ഏതാനും നായ്ക്കളെ കൊല്ലുകയും നിരവധി കോഴികളെ പിടികൂടുകയും ചെയ്തതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആക്രണകാരി പുലിയാണെന്ന കാര്യം വനംവകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.ഇക്കാര്യത്തിൽ ഇനിയും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലന്നാണ് വനംവകുപ്പിന്റെ വാദം.അധികൃതരുടെ ഈ നിലപാടിൽ നാട്ടുകാർ രോക്ഷകൂലരാണ്.

കഴിഞ്ഞ ദിവസം വീട്ടമ്മയ്ക്കുനേരെയുണ്ടായ ആക്രമത്തെക്കുറിച്ചന്വേഷിയ്ക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘം നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞാണ് മടങ്ങിയത്.

ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയ്ക്കാമെന്നും വന്യമൃഗശല്യം അവസാനിപ്പിയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആശുപത്രിയിൽക്കഴിയുന്ന വീട്ടമ്മയുടെ മുഴുവൻ ചികത്സച്ചിലവും വനംവകുപ്പ് വഹിയ്ക്കുമെന്നും ഉദ്യഗസ്ഥർ ഉറപ്പുനൽകിയ ശേഷമാണ് ജനക്കൂട്ടം ഉപരോധം അവസാനിപ്പിച്ചത്.

കോട്ടപ്പടി സെന്റ് സൈബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിവികാരി ഫാ.റോബിൻ പടിഞ്ഞാറെകൂറ്റിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.

അക്രമിച്ചത് പുലിയാണെന്ന ഉറച്ച നിലപാടിലാണ് വീട്ടമ്മ.ആക്രമിയ്ക്കാൻ ചാടിവീണപ്പോൾ നന്നായി കണ്ടെന്നും വലിയപട്ടിയുടെ വലിപ്പമുണ്ടെന്നുമാണ് ഇവർ വെളിപ്പെടുത്തിയിട്ടുള്ളത്.പുലിയാണോ എന്ന് ഉറപ്പില്ലങ്കിലും അക്രമണകാരിയായ മൃഗത്തെ പിടികൂടാൻ വനംവകുപ്പ് ഇതിനകം രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.

നാടിന്റെ ദുസ്ഥിതി വ്യക്തമാക്കുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.എന്നാൽ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിൽ സർക്കാർ പരിഗണിയ്ക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ജീവൻ നഷ്ടപ്പെടുന്നതിനുപോലും സാധ്യതയുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതിനാൽ ഇനിയെങ്കിലും തങ്ങളുടെ ദുരിതമകറ്റാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: