Connect with us

News

പരാതിയിൽ വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

Published

on

കോതമംഗലം:പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ .

കോതമംഗലം പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലിസുദ്യോഗസ്ഥരെ മർദ്ദിക്കുകയും ക കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയിൽ വീട്ടിൽ ജോണി (57) യെ അറസ്റ്റ് ചെയ്തു.

ജോണി ജോലി സ്ഥലത്ത് എത്തി തന്നെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം സ്റ്റേഷനിലെത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്‌റ്റേഷനിലേക്ക് വരുത്തി. സംഭവത്തെക്കുറിച്ച് എസ്.ഐ ചോദിക്കുന്നതിനിടയിൽ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായുരുന്നു.

തടയാനെത്തിയ രണ്ട് പോലീസുദ്യോഗസ്ഥരെയും ഇയാൾ മർദ്ദിച്ചു. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനിൽ അക്രമം കാണിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു..


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഇരുമ്പുകമ്പിക്ക് കാര്‍ തകര്‍ത്തു.ജീവന് രക്ഷയായത് ഭാഗ്യം; മധുക്കരയിലെ മുഖംമൂടി ആക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലന്ന് പട്ടിമറ്റം സ്വദേശികള്‍

Published

on

By

കൊച്ചി;കൊലവിളിയുമായി അവര്‍ പാഞ്ഞടുത്തു.ഇരുമ്പ് കമ്പിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.കാര്‍ അടിച്ചുതകര്‍ത്തു.ഞങ്ങളെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് തോന്നുന്നത്.കഷ്ടിച്ചാണ് ജീവന്‍ രക്ഷപെട്ടത് .

തങ്ങൾക്കുനേരെ സേലം-കൊച്ചി ദേശീയപാതയിൽ തമിഴ്‌നാട് മധുക്കരയിൽ വച്ചുണ്ടായ മുഖംമൂടി ആക്രമണത്തെക്കുറിച്ച് എറണാകുളം പട്ടിമറ്റം സ്വദേശി അസ്‌ലമും സുഹൃത്തുക്കളും വെളിപ്പെടുത്തുന്ന വിവരങ്ങൾ ഇങ്ങിനെ.

അസ്‌ലമാണ് കാർ ഓടിച്ചിരുന്നത്്.ആക്രമണണത്തിന്റെ ആഘാതത്തിൽ അവൻ ഞെട്ടിപ്പോയി.മനസാന്നിദ്ധ്യം വീണ്ടെടുത്ത് ,അവനോട് കാറെടുക്കാൻ ഞാനാണ് പറഞ്ഞത്.അസ്‌ലമിന് ഒപ്പമുണ്ടായിരുന്ന ചാൾസ് വിശദമാക്കി.

കൊല്ലാൻ ലക്ഷ്യമിട്ടാണ് കേരള രജിസ്‌ട്രേഷനിലുള്ള മൂന്ന് വാഹനങ്ങളിലെത്തിയവരാണ് തങ്ങളെ ആക്രമിച്ചതെന്ന് സംശയിക്കുന്നതായും ഇരുവരും പറഞ്ഞു.

സംഭവത്തിൽ സൈനികൻ ഉൾപ്പെടെ 4 പേരെ മധുക്കര പോലീസ് അറസ്റ്റുചെയ്തിരുന്നു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ “ഓറഞ്ച് ലൈൻ” ;ഹെറോയിനുമായി 18 കാരിയായ “ബംഗാളി ബീവിയും” കൂട്ടാളിയും പിടിയിൽ 

Published

on

By

കൊച്ചി: സംസ്ഥാനത്തേക്ക് ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളായ ഇതരസംസ്ഥാനക്കാരായ യുവതിയും യുവാവും  എക്സൈസിൻ്റെ പിടിയിൽ.
അസം നൗഗോൺ, അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ) (24),  വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ (18) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്‌സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് “ഓറഞ്ച് ലൈൻ” വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം  മുന്തിയ ഇനം ഹെറോയിനും, 25 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
മയക്ക് മരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോണുകൾ, മയക്ക് മരുന്ന് വിൽപ്പന ചെയ്ത് കിട്ടിയ 19500 രൂപ, മയക്ക് മരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
മയക്ക് മരുന്ന് പിടി കൂടുമ്പോൾ ഇവർക്ക് ലഭിച്ച ഓർഡർ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയിൽ 200 ചെറിയ കുപ്പികളിലാക്കി വിൽപ്പനക്കായി തയ്യാറാക്കി വച്ച നിലയിൽ ആയിരുന്നു.
കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും, മയക്ക് മരുന്ന് നിറക്കുന്നതിന്  വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.
100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിൻ 3000 രൂപക്കാണ്  ഇവർ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 10 ലക്ഷം രൂപ മതിപ്പ് വില വരും. കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന  ഇടനിലക്കാരുടെ ആവശ്യ പ്രകാരമാണ് ഇവർ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.
ഈ ഇനത്തിൽപ്പെടുന്ന മയക്ക് മരുന്ന് 5 ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.
ഉപഭോക്താക്കളുടെ ഇടയിൽ “ബംഗാളി ബീവി” എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്.
ഇരുവരും ചേർന്ന് ഇവിടെ എത്തിക്കുന്ന മയക്ക് മരുന്ന് ചെറിയ കുപ്പികളിൽ നിറക്കുന്നത് കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്ലാം ആണ്.
ഇങ്ങനെ കുപ്പികളിൽ നിറച്ച മയക്ക് മരുന്ന് ഓർഡർ അനുസരിച്ച്  ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നത് ടാനിയ പർവീൻ ആണ്.
രണ്ട് മാസം മുൻപ് മയക്ക് മരുന്നുമായി  പിടിയിലായ ആളിൽ നിന്ന് ലഭിച്ച വിവരം പ്രകാരം ഇവർ ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ  നിരീക്ഷണത്തിലായിരുന്നു.
ഓർഡർ അനുസരിച്ച് മയക്ക് മരുന്ന് എത്തിച്ച ശേഷം അത് ആവശ്യക്കാർക്ക് കൈമാറി ഒരാഴ്ചക്കകം ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതി.
ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാർ വഴി ഇവർ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ ഏലൂർ പാതാളത്തിനടുത്ത് മുപ്പത്തടം എന്ന സ്ഥലത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം ഇവരുടെ താമസസ്ഥലം വളഞ്ഞ് ഇവരെ പിടി കൂടുകയായിരുന്നു.
ബഹറുൾ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിൻ്റെ പിൻവാതിൽ വഴി കുതറി ഓടാൻ ശ്രമിച്ചെങ്കിലും പിടി കൂടി. പിടിയിലായ സമയം മാരക ലഹരിയിലായിരുന്ന ടാനിയ പർവീൻ അലറി വിളിച്ചത് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി.
അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചിൽ നിന്നാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
“ഓറഞ്ച് ലൈൻ ” വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്ക് മരുന്ന് വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാലും ഇതിൻ്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും.
ഇതിൻ്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്തർ അഭിപ്രായപ്പെടുന്നത്.
ഇവരുടെ ഇടപാടുകാരെ
ക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു.
എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സ്പെഷ്യൽ സ്ക്വാഡിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്, പ്രിവൻ്റീവ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ,  ടി.ടി ശ്രീകുമാർ, സജോ വർഗ്ഗീസ്, വനിതാ സിഇഒ സരിതാ റാണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരേയും റിമാൻ്റ് ചെയ്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോടാലി കൊണ്ട് അടിച്ചുവീഴ്ത്തി,തല ഇടിച്ചു തകർത്തു;ബാബു സുബിന്റെ ജീവനെടുത്തത് ക്രൂരമായ ആക്രമണത്തിലെന്ന് പോലീസ്

Published

on

By

കട്ടപ്പന;വാഹനം പാർക്കുചെയ്യുമ്പോൾ അസഭ്യം വിളിച്ചു,സുബിൻ ചോദ്യം ചെയ്തത് പ്രകോപനമായി,ബാബു സുബിനെ പിന്നിൽ നിന്നും കോടാലി കൊണ്ട് അടിച്ചുവീഴ്ത്തി.തുടർന്ന് കോടാലി കൊണ്ട്് തല ഇടിച്ചു തകർത്തു.

കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസി(35)സിന്റെ ദാരുണമരണത്തെക്കുറിച്ച് പോലീസ് പങ്കുവയ്ക്കുവിവരങ്ങൾ ഇങ്ങിനെ.

സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത സുവർണഗിരി വെൺമാന്തറ ബാബു (53) ചോദ്യം ചെയ്തതിൽ നിന്നാണ് ആരുംകൊലയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

സുവർണഗിരിയിലെ വീട്ടിൽ ,ഗർഭിണിയായ ഭാര്യയെ കാണാനെത്തിയതായിരുന്നു സുബിൻ.14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഭാര്യവീടിന് സമീപത്തെ റോഡിൽ കാറിൽ എത്തിയ സുബിൻ വാഹനം പാർക്ക് ചെയ്യുന്നതിനിടെ ബാബു അസഭ്യം പറഞ്ഞു.

ഇതു ചോദ്യം ചെയ്തശേഷം തിരികെ നടക്കുന്നതിനിടെ സുബിനെ പിന്നാലെയെത്തിയ ബാബു തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണു കിടന്ന സുബിന്റെ തലയിൽ വീണ്ടും കോടാലികൊണ്ട് ഇയാൾ പലതവണ ഇടിക്കുകയും ചെയ്തു.

ഇതുകണ്ട ഭാര്യാസഹോദരി അലറിക്കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി.ഇതോടെ ബാബു വീടിനുള്ളിൽക്കയറി ഒളിച്ചു.നാട്ടുകാർ ചേർന്ന് സുബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിടികൂടാൻ എത്തിയ പൊലീസ് സംഘാംഗങ്ങളെയും ബാബു കോടാലിക്ക് വെട്ടിവീഴ്ത്താൻ ശ്രമിച്ചിരുന്നു. ഇതിനിടെ എസ്‌ഐ ഉദയകുമാറിന് പരിക്കേറ്റു.തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

മുൻപ് കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തിയിരുന്ന ബാബു 2013 -ൽ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിയാണ്.സുബിന്റെ സംസ്‌കാരം നടത്തി.ഇലക്ട്രിഷ്യനായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വില്ലേജ് ഓഫീസിൽ മോഷണം; 30 ളം മോഷണ കേസിലെ പ്രതി അറസ്റ്റിൽ

Published

on

By

പെരുമ്പാവൂർ;അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ.

അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്‌ടോപ്പും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ22 ന് ആണ് മോഷണക്കേസിൽ മൂവാറ്റുപുഴ ജയിൽ നിന്നും ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്.

ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ 23ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്‌കൂട്ടർ മോഷണം ചെയ്തതായും, ഈ മാസം 5 ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ഒരു സ്‌കൂട്ടർ മോഷണം നടത്തിയതായും തെളിഞ്ഞു.

അറക്കപ്പടിയിൽ നിന്നും മോഷ്ടിച്ച ബാറ്ററി ആലുവ മാർക്കറ്റിലെ ആക്രിക്കടയിൽ നിന്നും, ലാപ്‌ടോപ്പുകൾ ആലുവ തുരുത്ത് ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു.

പെരുമ്പാവൂർ കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്‌പെക്ടർ എം.കെരാജേഷ്, സബ് ഇൻസ്‌പെക്ടർ
ദിനേശ് കുമാർ എഎസ്‌ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ പി.എസ് സലിം,ടി.എൻ മനോജ് കുമാർ, ടി.എ അഫ്‌സൽ ,സി പി ഒ മാരായ
ബെന്നി ഐസക്, കെ.എ അഭിലാഷ്,സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പോലീസുകാർ തമ്മിലടി: വില്ലനായത് സ്റ്റേഷനിലെ തർക്കം എന്ന് സൂചന

Published

on

By

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ  വാക്ക് തർക്കത്തിന് പിന്നാലെ സംഘർഷം. രണ്ട് സിപിഒ മാരാണ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ തമ്മിലടിച്ചത്.

സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ചേർന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചങ്ങനാശ്ശേരി ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ് പി അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: