M4 Malayalam
Connect with us

Local News

സി വിജില്‍ ആപില്‍ ലഭിച്ചത് 7222 പരാതികള്‍ ; 25591 മാതൃകാ പെരുമാറ്റചട്ട ലംഘനങ്ങളിന്മേല്‍ നടപടി

Published

on

ഇടുക്കി ; ഇടുക്കി ലോക് സഭാ മണ്ഡലത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപിച്ച 25591 വസ്തുവകകള്‍ നീക്കം ചെയ്തു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 25 വരെയുള്ള കണക്കാണിത്.

18958 പോസ്റ്ററുകളും 3218 ബാനറുകളും 3406 കൊടികളും നീക്കം ചെയ്തവയില്‍പ്പെടുന്നു. ഇതില്‍ 7222 പരാതികള്‍ സി-വിജില്‍ ആപ്പ് മുഖേനയാണ് ലഭിച്ചത്.പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്‍കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നല്‍കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.

തുടര്‍ന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം. സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്‌ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.

പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍,ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും.

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ; കഞ്ചാവ്, എം.ഡി.എം.എ, അടക്കമുള്ള ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

പെരുമ്പാവൂർ ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.
ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ
കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകു
കയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവ
പ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേ
ന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Local News

തണ്ണിമത്തൻ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ; അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

By

മണ്ണാർക്കാട് ; തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ തേടിയത്.

ഇന്നലെ രാത്രി ഒൻപതരയോടെ ആണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്ന് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. രണ്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.

Continue Reading

Local News

69 പവൻ സ്വർണ്ണം കവർന്ന പ്രതികൾ അറസ്റ്റിൽ

Published

on

By

കൊടുങ്ങല്ലൂർ ; പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു.

സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞത്.

പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു. മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസ്സുകൾ നിലവിൽ ഉണ്ട്. നിസാറിനെതിരെ 4 കേസുകളുണ്ട്.

പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. അന്വേഷണ സംഘത്തിൽ ഡി.വൈ എസ്.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പോലീസിൻ്റെ അന്വേഷണമികവാണ്. പ്രതികളുമായി പോലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി . ഫിങ്കർപ്രിൻ്റ ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു.

Continue Reading

Trending

error: