News
10-ാം ക്ലസുകാരിയുടെ നഗ്നദൃശ്യം കൈക്കലാക്കി ആണ് സുഹൃത്ത് മുങ്ങി ; പോലീസ് അന്വേഷണം ഊര്‍ജ്ജിതം
ഇടുക്കി:മാതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്ത്ഥിനിയിയില് നിന്നും നഗ്ന ദൃശ്യം കൈക്കലാക്കിയ ആണ് സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു.
ഉപ്പുതറ പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒളിവിലാണ്.സമൂഹിക മാധ്യമം വഴിയാണ് ദൃശ്യം കൈമാറിയിട്ടുള്ളതെന്ന് പോലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത് ഓണ്‍ലൈന്‍ പഠനത്തിനിടെയാണ് പെണ്‍കുട്ടി സഹപാഠിയുടെ സുഹൃത്തുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുക്കുന്നത്.
ഈ അടുപ്പം മുതലാക്കി സുഹൃത്ത് ദൃശ്യങ്ങള്‍ കൈലാക്കിയെന്നാണ് പെണ്‍കുട്ടിയുടെ വിവരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെത്തിയത്. ഇയാള്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മജിസ്ട്രേറ്റിന് മുമ്പാകെ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികള്‍ പുരോഗമിയ്ക്കുന്നത്.
Latest news
ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍
തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.
വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന് രാജവെമ്പാലയെ കണ്ടെത്തിയത്.
വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്, രാജിമോള്‍ ബാലകൃഷ്ണന്, പി.പി.ചന്ദ്രന്, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.
Latest news
കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി
മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.
ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.
Latest news
വോട്ടിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ പ്രചാരണം: യുവാവിനെതിരെ കേസ്
പാലക്കാട്: സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സന്ദേശമയച്ചത്.
ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.
Latest news
100ൽ അധികം ലൈസൻസ് നൽകാൻ അനുവാദമില്ല:ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്, വിവാദമായതിന് പിന്നാലെ തീരുമാനം മാറ്റി എം.വി.ഡി
തിരുവനന്തപുരം: പ്രതിദിനം 100ൽ കൂടുതല്‍ ലൈസന്‍സ് നല്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തില്‍ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് മോട്ടോര്‍ വാഹനവകുപ്പ്.
15 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തില്‍ ടെസ്റ്റ് നടത്താനായിരുന്നു തിരുമാനം. ചൊവ്വാഴ്ച ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റി.
ഒരു ദിവസം 30 ലൈസന്‍സ് നല്കിയാല് മതിയെന്നായിരുന്നു പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനമെങ്കിലും മെയ് 1 മുതല്‍ നടപ്പാക്കാനിരുന്ന ചട്ടത്തിനെതീരെ ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നില്‍ ജീവനക്കാര്‍ തന്നെയൊണെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴുള്ള വിലയിരുത്തല്‍.
ഇതിന് പിന്നാലെ പുതിയ ചട്ടങ്ങൾക്കതീതമായി ദിവസവും 100 ലൈസന്‍സില്‍ കൂടുതല്‍ കൊടുക്കുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ഇതിൽ നിന്നും 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയുമായിരുന്നു.
നിയമങ്ങളെല്ലാം പാലിച്ചാണ് ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് ഹാജരായി വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ഗതാഗത വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു.
നിലവിലെ കാലയളവിൽ 40 പുതിയ ലൈസന്‍സും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസന്‍സ് നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം എങ്ങനെ പോയാലും 100 ലൈന്‍സ് പ്രതിദിനം നല്‍കാനാവില്ല എന്നും ചൂണ്ടിക്കാട്ടുന്നു.
ഇത് മറികടന്ന് 120 ലൈസന്‍സ് വരെ ചില ഓഫീസുകളില്‍ നിന്നും നൽകിയിരുന്നതായും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ഗതാഗതമന്ത്രിയുടെ ആരോപണം.
വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്കുന്നതെങ്കില് അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം മുട്ടത്തറയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലൽ എംവിമാര്‍ക്ക് പരീക്ഷ നടത്താന്‍ ഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനിടെ വിവാദങ്ങള്‍ കൊഴുക്കുമെന്ന് മനസിലാക്കിയതോടെ തീരുമാനം ബന്ധപെട്ടവർ പിൻവലിയ്ക്കുകയായിരുന്നു.
Latest news
14കാരിയുടെ ഗർഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി; വിധി അമ്മ നൽകിയ ഹർജിയിൽ
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രിംകോടതി ഉത്തവ്.
14 വയസ്സുകാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് അനുമതി നൽകിയത്. ഇത് സംബന്ധിച്ച ചെലവുകൾ മഹാരാഷ്ട്ര സർക്കാർ വഹിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
24 ആഴ്ച പിന്നിട്ടാൽ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിൽ അതിജീവതയുടെത് 26 ആഴ്ച് പിന്നിട്ടിരുന്നു.ഒപ്പം ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.
ഗർഭഛിദ്രത്തിന് അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ പെൺകുട്ടിയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 days ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ