Connect with us

News

കാതോര്‍ത്ത്,കനലായി പദ്ധതികള്‍ക്ക് മികച്ച പ്രതികരണം ; “രക്ഷാ ദൂത്,പൊന്‍വാക്ക് “പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കമായി

Published

on

കൊച്ചി;വനിതാ ശിശു വികസന വകുപ്പിന്റെ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് ജില്ലയില്‍ മികച്ച പ്രതികരണം.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുള്ള കാതോര്‍ത്ത് , കനലായി പദ്ധതികള്‍ക്ക് ഗുണഭോക്താക്കള്‍ ഏറിവരുന്നതായിട്ടാണ് സൂചന.

‘കാതോര്‍ത്ത് ‘ പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി, ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നുണ്ടെന്നും അവര്‍ക്ക് എല്ലാ നിയമസഹായവും പോലീസ് സഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.പ്രേമ്ന മനോജ് ശങ്കര്‍ പറഞ്ഞു.

വളരെ പ്രഗത്ഭരായ നിയമ വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലേഴ്സും പാനലിലുണ്ട്.പത്തിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരിയിലാണ് കാതോര്‍ത്ത് പദ്ധതി സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ജില്ലയില്‍ ഇതുവരെ 80 സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു പദ്ധതിയിലൂടെ പരിഹാരം കാണാനായി.സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ കൗണ്‍സിലിംഗും നിയമസഹായവും ലഭ്യമാക്കുന്നതിലൂടെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങള്‍ക്ക് ഉടനടി തുടര്‍നടപടികളിലേക്ക് കടക്കാനാകും. യാത്രാക്ലേശവും സമയനഷ്ടവും ഒഴിവാക്കാനാകുമെന്നതും പ്രധാന സവിശേഷതയാണ്.

www.kathorthu.wcd.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാനാകും. കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിങ്ങനെ മൂന്നു തരത്തില്‍ സഹായം ആവശ്യപ്പെടാവുന്നതാണ്.

അതാത് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റുമാര്‍ ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്ര വഴി സേവനം ലഭ്യമാക്കും. പോലീസ് സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വുമണ്‍ സെല്ലിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

സ്ത്രീധന പീഡനങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കനല്‍ ‘എന്ന പദ്ധതി സംസ്ഥാനതലത്തില്‍ രൂപീകരിച്ചത്. ജില്ലയില്‍ കഴിഞ്ഞ ജൂലൈയിലാണ് ജെന്‍ഡര്‍ സെന്‍സിടൈസേഷന്‍ പദ്ധതിയായ കനല്‍ പദ്ധതി ആരംഭിച്ചത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 25 കോളേജുകളിലായി 6,500 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നല്‍കിക്കഴിഞ്ഞു.

100 മുതല്‍ 500 കുട്ടികളുടെ വരെ ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഓണ്‍ലൈന്‍ ക്ലാസ് വീതമാണു നല്‍കി വരുന്നത്. ജെന്‍ഡര്‍ റിലേഷന്‍, ജെന്‍ഡര്‍ ആന്റ് ലോ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍.പരിചയ സമ്പന്നരായ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള പഠന ക്ലാസുകളും നടത്തിവരുന്നു. അഭയ കിരണം, സഹായഹസ്തം എന്നീ ധനസഹായ പദ്ധതികളും സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണ്.

നോഡല്‍ ഏജന്‍സി എന്ന നിലയില്‍ പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക്ക് പ്ലേസസ് ആക്ട് പ്രകാരം (POSH Act) ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റികള്‍ കൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്നത് വനിതാ ശിശുവികസന വകുപ്പാണ്.

നിലവില്‍ 10 വനിതാ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കമ്മറ്റിയില്‍ ഒരു സോഷ്യല്‍ വര്‍ക്കറും അഡ്വക്കേറ്റും ഉള്‍പ്പെടും. പഞ്ചായത്തുതലത്തില്‍ ഇന്റേണല്‍ കമ്മറ്റി മെമ്പര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

പൊതുജന പങ്കാളിത്തം ഉപയോഗപ്പെടുത്തി പുതിയ രണ്ട് സ്‌കീമുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.’ രക്ഷാ ദൂത് ‘എന്ന പദ്ധതിയാണ് ഒന്നാമത്തേത്. ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നേരിട്ട് പരാതി നല്‍കാനോ ബന്ധപ്പെടാനോ സാധിക്കണമെന്നില്ല.

അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന സ്ത്രീക്കോ കുട്ടിക്കോ ഒരു വെള്ള പേപ്പറില്‍ ‘തപാല്‍’ എന്ന കോഡും അഡ്രസും മാത്രമെഴുതി പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടപടി സ്വീകരിക്കും. ഇതേ രീതിയില്‍ സഹായം ആവശ്യമുള്ള നമുക്കറിയാവുന്ന ആളുകള്‍ക്ക് വേണ്ടിയും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

മറ്റൊരു പദ്ധതിയാണ് പൊന്‍ വാക്ക്. ബാലവിവാഹങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്കോ +91 9188969207 എന്ന നമ്പറിലേക്കോ വിവരം നല്‍കിയാല്‍ 2,500 രൂപ പാരിതോഷികം ലഭിക്കും. വിവാഹം നടക്കുന്നതിന് മുന്‍പ് വിവരം അറിയിക്കേണ്ടതാണ്. വിവരം നല്‍കിയ വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കും.

സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതോടൊപ്പം നിയമവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ ആരെയാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചും വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്.

കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലുള്ള വണ്‍ സ്റ്റോപ്പ് സെന്ററിലൂടെ സഹായം അര്‍ഹിക്കുന്ന സ്ത്രീകള്‍ക്ക് നിയമ സഹായം, കൗണ്‍സിലിംഗ്, പോലിസ് സഹായം എന്നിവയോടൊപ്പം അഞ്ച് ദിവസം വരെ താമസസൗകര്യവും നല്‍കുന്നുണ്ട്.

വകുപ്പിന് കീഴില്‍ സംസ്ഥാനതലത്തില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ഓഫീസര്‍ വിശദമാക്കി.

 

Latest news

യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

Published

on

By

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.

വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.

വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.

5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.

സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

 

Continue Reading

Latest news

നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

Published

on

By

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Continue Reading

Latest news

ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

Published

on

By

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.

നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: