Connect with us

Health

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

Published

on

കോതമംഗലം:ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി) കേരളയുടെ മികച്ച സെക്രട്ടറിക്കുള്ള അവാർഡ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദനും, ഐഎംഎ മുവാറ്റുപുഴ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഹസന് ലഭിച്ചു.

കൊച്ചി ഐഎംഎ ഹാളിൽ നടന്ന 50-ാമത് സംസ്ഥാന സമ്മേളനത്തിലായിരുന്നു അവാർഡ് പ്രഖ്യാപനം

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ 5 സംസ്ഥാന അവാർഡുകൾ ഐ എ പി മലനാടിന് ലഭിച്ചു.

Health

നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്, ഒരാൾ പേ വിഷബാധ ലക്ഷണത്തോട ആശുപത്രിയിൽ ; ആശങ്ക വ്യാപകം

Published

on

By

കോതമംഗലം; നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. ഒരാൾ പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ ആശങ്ക വ്യാപകം .

കവളങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന നേര്യമംഗലം മേഖലയിലാണ് തെരുവുനായ ശല്യം ഭീതി പരത്തിയിട്ടുള്ളത്.
നേര്യമംഗലത്ത് താമസിച്ചു വന്നിരുന്ന കട്ടപ്പന സ്വദേശി  രാജനെ  (50 )യാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
തെരുവുനായ ശല്യം പെരുകിയിട്ടുണ്ടെന്നും  ഇത് ജനങ്ങളിൽ ഭീതി പരത്തിയിരിയ്ക്കുകയാ
ണെന്നും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ലന്നും കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈജന്റ് ചാക്കോ , മുൻ  വൈസ് പ്രസിഡന്റ് ജിംസിയ  ബിജു ,പഞ്ചായത്തംഗം
സൗമ്യ ശശി,  എന്നിവർ പ്രതികരിച്ചു.നേര്യമംഗലത്തും സമീപപ്രദേശങ്ങളിലുമായിട്ടാണ് ഇവർ മൂവരും താമസിക്കുന്നത്.
ഇതിൽ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജന്റെ സ്ഥിതി ദയനിയമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
അവശനിലയിലായ നായെ രക്ഷിക്കാന്‍ ഉടമയാണ് രാജനെ കൂടെ കൂട്ടിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം.കട്ടപ്പന കാഞ്ചിയാര്‍ മുട്ടുമണ്ണില്‍ രാജനെ(50)യാണ് വിഷബാധയേറ്റ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
വര്‍ഷങ്ങളോളം പുതുപ്പാടിയല്‍ കുടുംബ സമേതം താമസിച്ചിരുന്ന രാജന്‍ കുറച്ചുകാലമായി വീട്ടില്‍ നിന്നും മാറി,നേര്യമംഗലത്ത് ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് ഭര്‍ത്താവ് അവശനിലയിലാണെന്ന കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും രണ്ടാഴ്ച മുമ്പ് കളമശേരി മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ച് ചികത്സ ലഭ്യമാക്കിയിരുന്നെന്നും ഇപ്പോള്‍ വീണ്ടും വായില്‍ നിന്നും നുരയും മറ്റും പുറത്തേയ്ക്ക് ഒഴുകുന്ന നിയിലാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും രാജന്റെ ഭാര്യ റാണി വെളിപ്പെടുത്തി.

നേര്യമംഗലം സ്വദേശി  പ്രതീപ് കഴുത്തില്‍ നായുടെ തുടല്‍ കഴുത്തില്‍ കുടുങ്ങിയെന്നും അഴിച്ചുമാറ്റാന്‍ സഹായിക്കണണമെന്നാവശ്യപ്പെട്ട്  തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കൃത്യത്തിനിടെ കഴുത്തില്‍ വൃണം രൂപപ്പെട്ട നിലയിലായ നായ തന്നെ ആക്രമിച്ചെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.അവശനിലയിലാണെന്ന് നാട്ടുകാര്‍ അറയിച്ചതിനെത്തുടര്‍ന്ന് താന്‍ ഇടപെട്ടാണ് രാജനെ ആമ്പുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്ന് കവളങ്ങാട് പഞ്ചായത്തംഗം സൗമ്യ ശശി പറഞ്ഞു.

കിട്ടുന്ന ജോലി ചെയ്താണ് രാജന്‍ നിത്യചിലവുകള്‍ക്കായി പണം കണ്ടെത്തിയിരുന്നതെന്നും ബസ് സ്റ്റാന്റിലും കടത്തിണ്ണകളിലുമൊക്കെയാണ് രാത്രികാലം കഴിച്ചുകൂട്ടിയിരുന്നതെന്നുമാണ് നേര്യമംഗലം സ്വദേശികള്‍ പങ്കുവയ്ക്കുന്ന വിവരം.

സംഭവത്തില്‍ നീതി തേടി ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഭക്ഷണവും മരുന്നും വാങ്ങുന്നതിനുപോലും ബുദ്ധിമുട്ടുന്ന സഹചര്യമാണ് നിലനില്‍ക്കുന്നത്.റാണി വിശദമാക്കി.

Continue Reading

Health

വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലാവാന്‍ കാരണം പായസമോ കുടിവെള്ളമോ?ചര്‍ച്ചകള്‍ സജീവം;ദുരൂഹത നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം

Published

on

By

കോതമംഗലം;തങ്കളം ഗ്രീന്‍വാലി സ്‌കൂളില്‍ ഓണം ആഘോഷത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ട സംഭവത്തിനുപിന്നിലെ ദുരൂഹത നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തം.

ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയില്ലന്നാണ് സൂചന.അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലന്നുമാണ് ഇക്കാര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം.

കഴിഞ്ഞ മാസം 25-ന് സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത നൂറിലേറെ വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയും പനിയും തലവേദനയുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.

കുടിവെള്ളത്തില്‍ നിന്നുള്ള അണുബാധയാരിക്കാം വിദ്യാര്‍ത്ഥികളുടെ ശാരീരിക അസ്വസ്തകള്‍ക്ക് കാരണമായെതെന്നാണ് രക്ഷിതാക്കളുടെ ഒരുവിഭാഗത്തിന്റെ നിഗമനം.പുറമെ നിന്നും കൊണ്ടുവന്ന പായസം കഴിച്ചതുമൂലമണോ കൂട്ടികള്‍ക്ക് രോഗബാധയുണ്ടായത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യവിഷബാധയുണ്ടായോ എന്ന് സ്ഥിരീകരിയ്‌ക്കേണ്ടത് ഫുട്‌സേഫ്റ്റി വിഭാഗമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ രോക്ഷകൂലരായി ഒരുവിഭാഗം രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കും പരിസരവും പരിശോധിച്ചിരുന്നു.

പായല്‍ പറ്റിപ്പടിച്ച നിലയിലായ ടാങ്കിലെ വെള്ളത്തിന് നിറം മാറ്റവും ഉണ്ടായിരുന്നു.ഇതോടെ രക്ഷിതാക്കളുടെ പ്രതിഷേധം ഒന്നുകൂടി ശക്തമായി.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ. അശോക് കുമാര്‍, മനോജ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ ജലസ്രോതസുകള്‍ പരിശോധിച്ച്, സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിശോധന ഫലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഈ ഘട്ടത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയോളം പിന്നിട്ടിട്ടും പരിശോധന ഫലം പുറത്തുവിടന്‍ അധികൃതര്‍ തയ്യാറാവാത്തതിന് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.

 

Continue Reading

Health

വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കന്നത് ശ്രദ്ധയൽപ്പെട്ടാൽ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണമെന്ന് മുഖ്യമന്ത്രി

Published

on

By

തിരുവനന്തപുരം;വിദ്യാർത്ഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ പൊലീസിനെയോ എക്സൈസിനെയോ സ്‌കൂൾ അധികൃതർ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിദ്യാർത്ഥികൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗം തടയുന്നത് സംബന്ധിച്ചുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2022-23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ കണ്ടെത്തിയെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്‌സ്‌മെൻറിനെ അറിയിച്ചത്.ഈ പ്രവണത ശരിയല്ല മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വഭാവത്തിൽ മാറ്റം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ രക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ്,പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം അധ്യാപകർ ഉറപ്പാക്കണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്.ജൂലൈ 31 നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ സ്പെഷൽ ഡ്രൈവ് ആസൂത്രണം ചെയ്യണം.

ആവശ്യമായ പിന്തുണ നൽകാൻ പൊലീസിന് നിർദേശം നൽകും.സ്‌കൂൾ പരിസരങ്ങളിൽ പൊലീസ്,എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം.സ്‌കൂളുകളിൽ പ്രാദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം.മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വീടുകളിൽ സ്വഭാവമാറ്റം പ്രകടിപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ അധ്യാപകരെയും സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2023 ജൂൺ 26ന് ആന്റി നർക്കോട്ടിക് ദിനം വിദ്യാർഥികളുടെ പാർലമെന്റോടെ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

 

Continue Reading

Health

നിഷിദ ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ ;ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും, നൊമ്പരക്കടലായി ഏറാബ്ര

Published

on

By

കോതമംഗലം:നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവളായിരുന്ന നിഷാദ ഇനി നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മ മാത്രം.ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.നൊമ്പരക്കടലായി ഏറാബ്ര

കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിയ്‌ക്കെയാണ് ശിനയാഴ്ച ഉച്ചകഴിഞ്ഞാണ് വാരപ്പെട്ടി ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) മരണപ്പെടുന്നത്.വിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് ചികത്സിച്ച ഡോക്ടറുടെ അനുമാനം.

ഇന്നലെ കോട്ടയം മെഡിയ്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായിട്ടാണ് സൂചന.പ്രാഥമീക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും ഔദ്യോഗീകമായി റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയു എന്നുമാണ് പോലീസ് നിലപാട്.മരണത്തിന് പിന്നാലെ സംഭവത്തിൽ പോത്താനിക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

രക്തപരിശോധനയിൽ അണലി വിഷം കണ്ടെത്തിയെന്നാണ് സൂചന.ഇതെത്തുടർന്ന് ദേഹപരിശോധന നടത്തിയെന്നും കൈത്തണ്ടയിൽ പാമ്പിന്റെ പല്ല് കൊണ്ടതുപോലുള്ള പാട് കണ്ടെത്തിയെന്നുമാണ് അറിയുന്നത്.

ശനിയാഴ്ച വൈകിട്ട് 5.30 തോടടുത്ത് ബോധംകെട്ട് വീഴും വരെ നിഷിദ വിഷബാധയേറ്റതിന്റെ അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നില്ലന്നാണ് വീട്ടുകാർ പോലീസിനോടും ആശുപത്രി അധികൃതരോടും വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ചുവടെ..

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടിൽ നിന്നും കഷ്ടി 200 മീറ്ററോളം അകലത്തിലുള്ള അയൽവാസിയുടെ പുരയിടത്തിൽ നിന്നും ചക്ക ഇട്ടുകൊണ്ടുവരുന്നതിനായി നിഷിദ പുറപ്പെട്ടു.

അധികം താമസിയാതെ ചക്കയുമായി വീട്ടിലെത്തി.തുടർന്ന് വീടിന് സമീപത്തെ കനാലിൽ പോയി കുളികഴിഞ്ഞെത്തി.ഇനിന് ശേഷം ചക്കവെട്ടി,ഒരുക്കുന്നതിന് നീക്കം ആരംഭിച്ചു.താമസിയാതെ കുഴഞ്ഞുവീണു.

ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിക്കെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങി.ഇത്രയുമാണ് ഈ ദാരുണ സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരം.

നിലത്തുവീണ ചക്ക എടുക്കാൻ തുനിഞ്ഞപ്പോൾ കൈയ്യിൽ പാമ്പ് കടിയ്ക്കുകയായിരുന്നിരിയ്ക്കാമെന്നും കടി കാര്യമായി ഏൽക്കാത്തതിനാൽ കാര്യമായ മുറിവ് ഉണ്ടാവുകയോ രക്തം പൊടുയുകയോ ചെയ്തിരിയ്ക്കാൻ ഇടയില്ലന്നും ഇതാവാം വിഷബാധയേറ്റ വിവരം നിഷിദ അറിയാതെ പോകാൻ കാരണമെന്നുമായിരുന്നു മെഡിയ്ക്കൽ സംഘത്തിന്റെ അഭിപ്രായം.

ഉടൻ ചികത്സ ലഭ്യാമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ നിഷിദയുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്ന് മെഡിയ്ക്കൽ സംഘം അഭിപ്രായപ്പെട്ടതായിട്ടാണ് സൂചന.ഭാര്യയുടെ ദുർവ്വിധി അറിഞ്ഞ് ഭർത്താവ് അൻസൽ സൗദിയിൽ നിന്നും ഇന്നലെ രാവിലെ നാട്ടിലെത്തിയിട്ടുണ്ട്.മുഹമ്മദ് ഇൻസാം, മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ എന്നിവർ മക്കളാണ്.

എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്ന മൂത്തമകൻ മുഹമ്മദ് ഇൻസാം മികച്ചവിജയം നേടിയതിന്റെ ആഹ്‌ളാദം അയൽവാസിളുമായി നിഷിദ പങ്കിട്ടിരുന്നു.മുഹമ്മദ് ഇർഫാൻ ആറാംക്ലാസിലും മകൾ നൂറഫാത്തിമ എൽകെജിയിലുമാണ് പഠിച്ചിരുന്നത്.ഇന്നലെ വൈകിട്ട് ഇഞ്ചൂർ ജുമാമസ്ജീദിൽ സംസ്‌കാരം നടത്തി.

വിഷബാധ ലക്ഷണങ്ങൾ പ്രകടമായില്ല,വിധിയെ പഴിച്ച് ഉറ്റവരും അടുപ്പക്കാരും

ആശുപത്രിയിൽ രക്തപരിശോധന നടത്തുംവരെ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ലന്നാണ് സൂചന.ഇതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.വിഷബാധയുടെ ബാഹ്യലക്ഷണങ്ങൾ എന്തെങ്കും കണ്ടിരുന്നെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ഇതുവഴി നിഷദയുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അണലി വിഷം ഉള്ളിൽച്ചെന്നാൽ കൊടുംവേദന അനുഭവപ്പെടുമെന്നും രോമകൂപങ്ങളിലുടെ പോലും രക്തം പൊടിയും എന്നും മറ്റുമാണ് വിഷചികത്സ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നത്.ഡോക്ടർ നടത്തിയ ദേഹപരിശോധനയിൽ കൈത്തണ്ടയിൽ പാമ്പ് കടിച്ച പാട് കണ്ടെത്തിയിരുന്നു.രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ദേഹപരിശോധന നടത്തിയത്.

എന്നിട്ടും നിഷിദയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിയ്ക്കുന്നു.ഇതുമൂലം വിലപ്പെട്ട ജീവൻ രക്ഷിയ്ക്കാൻ കഴിയാതെ പോയതിന്റെ മനോവേദനയിലാണ് കുടുംബം.

കടിച്ചത് അണലി അല്ലന്നും വെള്ളിക്കെട്ടനോ മൂർഖന്റെ കുഞ്ഞോ ആയിരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.വെള്ളിക്കെട്ടൻ കടിച്ചാൽ കടിയേൽക്കുന്ന വ്യക്തിക്ക് കാര്യമായ വേദനയോ അസ്വസ്ഥതകളോ ഉണ്ടാവാറില്ലന്നും വിഷം തലച്ചോറിൽ എത്തുന്നതോടെ കുഴഞ്ഞുവീണ് ആൾ മരണപ്പെടുകയാണ് സാധാരണ കണ്ടുവരുന്നതെന്നും വിഷ ചികത്സകരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

മൂർഖന്റെ ദിവസങ്ങൽ മാത്രം പ്രായമുള്ള കുഞ്ഞ് കടിച്ചാൽ കുറഞ്ഞ അളവിലാണ് വിഷം ഉള്ളിലെത്തുക എന്നും ഏതാണ്ട് ഇതെ അനുഭവമായിരിക്കും കടിയേൽക്കുന്ന ആൾക്ക് ഉണ്ടാവുക എന്നും ഇദ്ദേഹം വ്യക്തതമാക്കി.

 

Continue Reading

Health

ശ്വാസമെടുക്കാൻ പാടുപെട്ട് പിതാവ്, ഓക്‌സിജൻ സിലണ്ടർ വിട്ടുനൽകില്ലന്ന് മകൾ; അനുനയ നീക്കം പാളി, നടപടി കടുപ്പിക്കുമെന്ന് പോലീസും

Published

on

By

നെടുങ്കണ്ടം;ശ്വസതടസ്സമുള്ള 85 കാരനായ പിതാവിന്റെ ആവശ്യത്തിനായി സർക്കാർ ആശുപത്രയിൽ നിന്നും നൽകിയ ഓക്‌സിജൻ സിലണ്ടർ പിടിച്ചുവച്ച് മകൾ.പോലീസിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഇടപെടൽ വിഫലം.പ്രശ്‌നം പരിഹരിക്കാൻ ഉന്നത തല നീക്കം സജീവം.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്.ഇത് കണക്കിലെടുത്താണ് സർക്കാർ ആശുപത്രിയിൽനിന്നും ഇയാൾക്ക് ഓക്‌സിജൻ സിലണ്ടർ അനുവദിച്ച് നൽകിയിരുന്നത്.

സ്വത്ത് വീതം വച്ചതോടെ പിതാവിനെ രണ്ട് പെൺമക്കളിൽ ഒരാൾ ഏറ്റെടുത്തു.ഇവരുടെ സഹോദരിയാണ് നേരത്തെ പരിപാലിച്ചിരുന്നത.ഇവരുടെ വീട്ടിലായിരുന്നു ഓക്‌സിജൻ സിലണ്ടർ സൂക്ഷിച്ചിരുന്നത്.ഇത് നൽകണമെന്ന് പിതാവിനെ ഏറ്റെടുത്ത മകൾ ആവശ്യപ്പെടുകയായിരുന്നു.

ഒരു ലക്ഷത്തോളം രൂപ വില വരുന്നതാണെന്നും ഉത്തരവാദിത്വം തനിക്കാണെന്നും പറഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ പിതാവിനെ പരിച്ച മകൾ ഈ ആവശ്യം തള്ളി.ഇതോടെയാണ് പ്രശ്‌നം പോലീസിന്റെ മുമ്പാകെ എത്തുന്നത്.

.ഓക്‌സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഇവർ തയാറായില്ല. വിഷയം പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും ശ്രമങ്ങൾ തുടരുകയാണ്.

ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലങ്കിൽ കർശന നടപടി വേണ്ടിവരുമെന്നാണ് പോലീസ് കണക്കുകൂട്ടൽ.

 

 

 

Continue Reading

Trending

error: