Connect with us

News

മര്‍ദ്ധമേറ്റെന്ന് അറിയിച്ചു , പിന്നാലെ തൂങ്ങിമരിച്ചെന്ന വിവരവും എത്തി ; മകളുടെ വിയോഗം താങ്ങാനാവാതെ മിനിയും ഉറ്റവരും

Published

on

കോതമംഗലം; ക്രൂരമര്‍ദ്ദനമേറ്റെന്ന് മാതാവിനെ അറിയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

മുളവൂര്‍ പൊന്നിരിക്കപറബില്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്റെ ഭാര്യ സോമിലി എബിനെ(22)യാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടരവര്‍ഷം മുന്‍പായിരുന്നു എബിനും സോമിലിയുടെയും വിവാഹം.ഒരു വയസുള്ള കുട്ടിയുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റതായും വീട്ടുകാരുടെ ഇടപെടലാണ് ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നും തിങ്കളാഴ്ച സോമിലി മാതാവിനോട്
ഫോണില്‍ പറഞ്ഞിരുന്നു.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 14 ാം വാര്‍ഡില്‍ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും അന്തരിച്ച സോമിയുടേയും മകളാണ് മരണപെട്ട സോമിലി.

മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദ്ദേഹം ഇന്‍ക്വസ്റ്റിന് ശേഷം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി,ബന്ധുക്കള്‍ക്ക് വീട്ടുനല്‍കും.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് മിനി പോലീസിനെ സമീപിച്ചിട്ടുണ്ട്.

രാവിലെ 8 മണിയോടെ മകള്‍ മരണപ്പെട്ടതായി കണ്ടെത്തിയിട്ടും ഭര്‍ത്തൃവീട്ടുകാര്‍ തങ്ങളെ അറിയിച്ചത് 11 മണിയോടെയാണെന്നും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ചിരുന്നതായി മകള്‍ തന്നെ അറിയിച്ചിരുന്നെന്നും മിനി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മകളും ഭര്‍ത്താവുമായുള്ള വിഷയം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളാരായവെയാണ് ഇന്നലെ രാവിലെ മിനിയുടെ കാതുകളില്‍ ഇടത്തിപോലെ മരണവാര്‍ത്തയെത്തുന്നത്.ഇത് ഇവരെ വല്ലാതെ തളര്‍ത്തി.

പൊന്നുപോലെ വളര്‍ത്തിയ മകള്‍ ഈ ചെറുപ്രായത്തില്‍ ഒരു മുഴം കയറില്‍ ജീവിതം അനസാനിപ്പിച്ചെന്ന ഭര്‍ത്തൃവീട്ടുകാരുടെ വാദം ഇവരും ബന്ധുക്കളും മുഖ വിലയ്‌ക്കെടുക്കുന്നില്ല.മകളുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

 

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: