Connect with us

News

മലമുകളിൽ അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു ; ദുരൂഹതയെന്ന് ബന്ധുക്കൾ , പോലീസ് അന്വേഷണം ഊർജ്ജിതം

Published

on

അടിമാലി;മലമുകളിൽ അവശനിലയിൽ കാണപ്പെടുകയും ഏറെ സാഹസപ്പെട്ട് പോലീസ് ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്ത യുവാവ് മരണപ്പെട്ടു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും.

നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് റെന്നി-ജയ ദമ്പതികളുടെ മകൻ ജെറിനാണ്(21)മരണപ്പെട്ടത്.ശനിയാഴ്ച രാത്രി 10 മണിയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കവളങ്ങാട് കൊട്ടാരമുടി(പീച്ചാട്ട് മലയിൽ) എത്തിയ റെജിന് രാത്രി വൈകി അസ്വസ്തത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി.വിവരം ലഭിച്ച കോതമംഗംലം സ്‌റ്റേഷനിലെ കൺട്രോൾ റൂം വെഹിക്കിൾ ടീം വാഹനവുമായി പുലർച്ചെ 4 മണിയോടടുത്ത് കവളങ്ങാട് എത്തി.

ഇവിടെ നിന്നും അരമണിക്കൂറിലേറെ നടന്ന്,മലമുകളിലെത്തിയാണ് റെജിൻ ഉൾപ്പെട്ട സംഘത്തെ പോലീസുകാർ കണ്ടെത്തുന്നത്.ഇവിടെ നിന്നും ജെറിനെ താങ്ങിയെടുത്ത് താഴെ എത്തിയ്ക്കുക എന്നത് ശ്രമകരമായി ദൗത്യമായിരുന്നു.
മദ്യലഹരിയിലായിരുന്ന ജെറിന്റെ കൂട്ടുകാരുടെ സുരക്ഷിതമായി താഴെ എത്തിച്ചതും പോലീസ് സംഘമാണ്.

ഏറെ കഷ്ടപ്പെട്ട് പുലർച്ചെ 4.50 -തോടെ പോലീസ് ജെറിനെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഇന്നലെ പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ജെറിനെ നേരത്തെ ആശുപത്രിയിൽ എത്തിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്ന വിലയിരുത്തലുകൾ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.

കൂടെയുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നതിനാൽ ജെറിന്റെ അസ്വസ്തത അറിയാൻ വൈകിയെന്നും അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയ്ക്കാൻ മാർഗ്ഗമില്ലാതെ പോയത് മരണത്തിന് കാരണമായെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വാദം.

നേര്യമംഗലത്ത് പെട്രോൾ പമ്പിലെ ജീവനക്കരനാണ് മരണമടഞ്ഞ ജെറിൻ.ശനിയാഴ്ച രാത്രി 9 മണിയോടെ ജോലി അവസാനിപ്പിച്ച് ജെറിൻ പമ്പിൽ നിന്നും ഇറങ്ങിയിരുന്നു.തുടർന്ന് വീട്ടുകാരെ വിളിച്ച് സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിന് പോകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.ഇതിനുശേഷമായിരിയ്ക്കാം മലകയറിയതെന്നാണ് പോലീസ് അനുമാനം.

സംഭവത്തിനുപിന്നിൽ ദുരൂഹതയില്ലന്നാണ് പോലീസിൽ നിന്നും ലഭിയ്ക്കുന്ന സൂചന.ഹൃദയവാൽവിന്റെ തകരാറാണ് ജെറിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയെന്നും സംഭവത്തിന്റെ എല്ലാവശങ്ങളും വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി അപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Published

on

By

മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടം. ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കച്ചേരിപ്പടിക്കും ആനക്കയത്തിനും ഇടയിൽ ഡിവൈഡറിൽ ടൂറിസ്റ്റ് ബസ് കയറിയാണ് അപകടമുണ്ടായത്.

വയപ്പാറ പടിയിലെ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

കുന്നമംഗലത്ത് നിന്ന്  പെരിന്തൽമണ്ണയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. റോഡിന് വീതി കുറവായിരുന്നതും വാഹനത്തിൻറെ നീണ്ട നിര ഉണ്ടായിരുന്നതും ഗതാഗതം പുനർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി.

പിന്നാലെ ഡിവൈഡറിന്റെ ഒരു വശത്തുകൂടിയാണ് പോലീസ് ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നുദിവസം മുൻപ് 22 മൈലിൽ സിമൻറ് കയറ്റിവന്ന ലോറി ഇതെ സ്ഥലത്ത് വച്ച് തന്നെ അപകടത്തിൽപ്പെട്ടിരുന്നു.

ഉച്ചവരെയാണ് ഇതുമൂലം ഗതാഗതം ഭാഗികമായി തടത്തപ്പെട്ടത്. പ്രദേശത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയിറങ്ങുന്നത് മൂലം അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: