Connect with us

News

ഇന്ന് കര്‍ശന നിയന്ത്രണം ; കള്ളുഷാപ്പുകള്‍ തുറക്കും , മദ്യശാലകളും തീയറ്റുകളും അടച്ചിടും

Published

on

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്.

പാതകളില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.യാത്രകള്‍ അനാവശ്യമെന്ന് കണ്ടാല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.അത്യാവശ്യ യാത്രകളില്‍ അക്കാര്യം സാധൂകരിക്കുന്ന രേഖകള്‍ കരുതണം.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ മാത്രമെ പങ്കെടുപ്പിക്കാവു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 മാത്രം പ്രവര്‍ത്തിക്കാം.

ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു കഴിക്കാന്‍ അനുവദിയ്ക്കരുത്.രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍ മാത്രം നല്‍കാം.

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്ത കടകള്‍ തിരഞ്ഞെടുക്കുന്നതിനാണ് പോലീസ് നിര്‍ദ്ദേശം.ആശുപത്രി, വാക്‌സിനേഷന്‍ എന്നിവയ്ക്കു വേണ്ടിയുള്ള യാത്രകള്‍ക്ക് വിലക്കില്ല.

അവശ്യ സര്‍വീസ് വിഭാഗക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം.മാധ്യമസ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സുകള്‍, ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് മേഖല എന്നിവയ്ക്കു തടസ്സമില്ല. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാം.

പരീക്ഷകള്‍ക്കുള്ള യാത്രയ്ക്ക് ഹാള്‍ ടിക്കറ്റോ തിരിച്ചറിയല്‍ കാര്‍ഡോ കൈയ്യില്‍ കരുതണം.24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും എന്നിവക്ക് പ്രവര്‍ത്തിക്കാം.അടിയന്തര സാഹചര്യത്തില്‍ വര്‍ക്ഷോപ്പുകളും തുറക്കാം.

ട്രെയിനുകളും ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും മുടക്കമില്ല.പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരുടെ ആവശ്യാനുസരണം കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും.

റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. ഇവിടങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ക്കും സര്‍വ്വീസ് നടത്താം.

ഐടി, അനുബന്ധ സ്ഥാപനങ്ങളില്‍ മിനിമം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസമില്ല.ഇന്ന് സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല.മദ്യശാലകള്‍ അടച്ചിടും. കളളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും.

 

Latest news

മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

Published

on

By

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.

ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.

രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.

11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്

ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.

നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.

തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.

 

Continue Reading

Latest news

നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

Published

on

By

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്‌ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്‌കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.

 

Continue Reading

Latest news

തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

Published

on

By

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.

ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.

പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.

 

Continue Reading

Trending

error: