M4 Malayalam
Connect with us

Local News

വഴിയിൽ നിന്നും കിട്ടിയ അരലക്ഷം പോലീസിന് കൈമാറി ; കുട്ടികളെത്തേടി അഭിനന്ദന പ്രവാഹം

Published

on

കോതമംഗലം:കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ പോലീസിന് കൈമാറിയ കുരുന്നുകളുടെ നല്ലമനസിന് പരക്കെ അഭിനന്ദനം.അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫുമാണ് കൈയ്യിൽക്കിട്ടിയ നോട്ടുകെട്ടുകൾ ഉടമയക്ക് കൃത്യമായി ലഭിയ്ക്കുന്നതിന് വഴിയൊരുക്കിയത്.
ഇന്നലെ രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനുപോയി മടങ്ങിവരമ്പോൾ പിണ്ടിമന പഞ്ചായത്തിലെ തൈക്കാവുംപടിക്കുസമീപമുള്ള കനാൽ ബണ്ട് റോഡിൽ നിന്നാണ് ഇവർക്ക് അരലക്ഷം രൂപയുടെ നോട്ടുകെട്ട് ലഭിച്ചത്.
വീട്ടുകാർ ഇടപെട്ട് വിവരം കോട്ടപ്പടി പോലീസിൽ അറിയിച്ചു.തുടർന്ന് തുക പോലീസിന് കൈമാറുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് പണത്തിന്റെ അവകാശി പുലിമല അമ്പലക്കാട്ട് ജോർജ്ജ് പണം നഷ്ടപ്പെട്ട ആവലാതിയുമായി പോലീസിനെ സമീപിയ്ക്കുന്നത്.സബ്ബ്് ഇൻസ്‌പെക്ടർ അനിൽ കെ കരുണാകരൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുക ജോർജ്ജിന് കൈമാറി.പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ എസ് എം അലിയാരിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ -സാമൂഹ്യപ്രവർത്തകർ കുട്ടികളെ അഭിനന്ദിച്ചു.
കുട്ടികൾ ഇരുവരും കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും അയിരൂർ പാടം എഫ് സി അണ്ടർ ഫോർട്ടീൻ ടീമിലെ മികച്ച കളിക്കാരുമാണ് .ഫർഹാൻ ,അയിരൂർപാടം സെയ്തുകൂടി ബഷീർ ( റഷീദ്) ,ഷിംന ദമ്പതികളുടെ മകനും യാസിർ ,അയിരൂർപാടം കാപ്പുശാലിൽ അഷറഫ് അലി (മമ്മുട്ടി ) ,ഷർഫീന ദമ്പതികളുടെ മകനുമാണ്‌

1 / 1

Advertisement

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Trending

error: