Connect with us

News

വീട്ടമ്മയ്ക്ക് ദാരുണാന്ത്യം , ആത്മഹത്യശ്രമങ്ങള്‍ തുടര്‍ക്കഥ ; ചന്തു കോളനിയില്‍ സ്ഥിതി ഗുരുതരമെന്ന് അന്തേവാസികള്‍

Published

on

കോതമംഗലം; ചുരുങ്ങിയ കാലത്തിനുള്ളില്‍ നടന്നത് 7 ആത്മഹത്യശ്രമങ്ങള്‍.ഇന്നലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മയ്ക്ക് ആശുപത്രിയില്‍ ദാരുണാന്ത്യം.അനധികൃത താമസക്കാരുടെയും ലഹരിമാഫിയയുടെയും അഴിഞ്ഞാട്ടവും തുടര്‍ക്കഥ.ഊരുകൂട്ടത്തിന്റെ പരാതിയ്ക്ക് അധികൃതര്‍ കല്‍പ്പിയ്ക്കുന്നത് പുല്ലുവില.

നേര്യമംഗലത്തെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റ് കോളനിയുടെ (ചന്തുകോളനി)നിലവിലെ അവസ്ഥയെക്കുറിച്ച് അന്തേവാസികളില്‍ ഒരാള്‍കൂടിയായ മലവര്‍ഗ്ഗ മഹാജന സംഘം ശാഖ സെക്രട്ടറി എ എന്‍ ബാബു നല്‍കുന്ന വിവരം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 5 മണിയോടെ കോളനിവാസി അറയ്ക്കപറമ്പില്‍ ഷാജിയുടെ ഭാര്യ നിഷ (45) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.ഈ സമയം ഷാജിയും ഇവിടെ ഉണ്ടായിരുന്നു.

രക്ഷയ്ക്കാനുള്ള ശ്രമത്തിനിടെ ഷാജിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകന്‍ രാജേഷിന്(25) ഗുരുതരമായി പരിക്കേറ്റിരുന്നു.ഇയാള്‍ കളശേരി മെഡിയ്ക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലാണ്.90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

നിലവിലെ സ്ഥിതികളുടെ പരിണിത ഫലമാണ് ഇന്നലെ നടന്ന ആത്മഹത്യശ്രമവും ഇതെത്തുടര്‍ന്നുണ്ടായ മരണവും ഇനിയെങ്കിസും അധികൃതര്‍ വേണ്ടവണ്ണം ഇടപെട്ടില്ലങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം.ബാബു പറഞ്ഞു.

കോളനിയില്‍ സ്വസ്ഥമായി താമസിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.തനിയ്ക്കും കോളനിയില്‍ സ്ഥലം അനുവദിച്ച്് കിട്ടിയിട്ടുണ്ട്.ഭാര്യയെയും മക്കളെയും കൂട്ടി അവിടെ ചെന്ന് താമസിയ്ക്കാന്‍ ഭയമാണ്.

പുറമെ നിന്നുള്ളവര്‍ കോളനിയില്‍ താമസിയ്ക്കുകയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.ലഹരി ഉപയോഗം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്.ഇന്നലത്തെ ദാരുണ സംഭവത്തിന് പിന്നിലും ലഹരി ഉപയോഗം കാരണമായിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.ബാബു കൂട്ടിച്ചേര്‍ത്തു.

2017 -ലാണ് നേര്യമംഗലത്ത് ജില്ലാകൃത്തോട്ടത്തിനോട് ചേര്‍ന്ന് 104 ആദിവാസി കുടുബങ്ങള്‍ക്ക് പട്ടയം അനുവദിച്ചത്.ഇപ്പോള്‍ 32 കുടുംബങ്ങള്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്.പട്ടയം ലഭിച്ചിട്ടുള്ള ബാക്കിയുള്ളവര്‍ പലകാരണങ്ങളാല്‍ ഇവിടെ താമസിനെത്തിയിട്ടില്ല.

കോളനിയിലെ അനധികൃത താമലക്കാരെക്കുറിച്ചും കുടുംബങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന കലങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഊരുകൂട്ടം ചര്‍ച്ചചെയ്തിരുന്നു.

പട്ടിക വര്‍ഗ്ഗ വകുപ്പും പോലീസും എല്ലാം ഇടപെട്ട് കൗണ്‍സിലിംഗ് ലഭ്യമാണമെന്നും അനധികൃത താമസക്കാരെ അടിയന്തിരമായി ഒഴിപ്പിയ്ക്കണമെന്നും യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ തയ്യാറിയില്ല.

ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെങ്കില്‍ സമീപഭാവിയില്‍ കോളനിയിലെ സമാധാന അന്തരീക്ഷം പാടെ തകര്‍ന്നേക്കാമെന്നും ഇത് ഇന്നലത്തേതിന് സമാനമോ അതിലപ്പുറമോ ഉള്ള ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

 

Latest news

നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

Published

on

By

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

Latest news

ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

Published

on

By

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.

യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.

 

Continue Reading

Latest news

കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

Published

on

By

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.

രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English description – The thief, accused in more than 30 theft cases, has been arrested by the police

Continue Reading

Latest news

കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

Published

on

By

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.

പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.

സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.

ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.

English Description -Police found missing woman and 5 children from Wayanad in Guruvayur

Continue Reading

Latest news

മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

Published

on

By

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.

രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.

 

 

Continue Reading

Trending

error: