M4 Malayalam
Connect with us

News

രാജാക്കാട് കുത്തുങ്കലില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേരുടെ ജഡം കണ്ടെത്തി

Published

on

രാജാക്കാട് : ഉടുംബന്‍ചോല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുത്തുങ്കല്‍ കുത്തിന് താഴെ 3 മൃതദ്ദേഹങ്ങള്‍ കണ്ടെത്തി.

ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും ജഡമാണ് കണ്ടെത്തിയിട്ടുള്ളത്.മധ്യപ്രദേശ് മാണ്ഡല ജില്ലയില്‍ നിന്നുള്ളവരാണ് മരണമടഞ്ഞിട്ടുള്ളത് എന്നാണ് നാട്ടുകാരില്‍ നിന്നും ലഭിയ്ക്കുന്നവിവരം.മരിച്ചിട്ടുള്ളത് ദിലീപ് കുമാര്‍,അജയ്് ,റോഷിനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണിയോടെ പരിസരവാസികളാണ്് ണ് ജഡങ്ങള്‍ കണ്ടെത്തിയതായുള്ള വിവരം പുറത്തുവിട്ടിട്ടുള്ളത്.മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയതിന് അല്‍പ്പം അകലെ വെള്ളച്ചാട്ടമുണ്ട്.

ഞായറാഴ്ച ഇവര്‍ പുഴയില്‍ കുളിയ്ക്കാന്‍ ഇറങ്ങിയതായി ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.ഇവര്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ പതിച്ചിരിയ്ക്കാമെന്നാണ് പോലീസ് അനുമാനം.

ഉടുംബന്‍ചോല പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി മൃതദ്ദേഹങ്ങള്‍ കരയ്‌ക്കെത്തിയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.മരിച്ചവര്‍ മൂവരും ഈ ഭാഗത്ത് താമസിച്ച് തോട്ടങ്ങളില്‍ തൊഴില്‍ ചെയ്തുവന്നിരുന്നവരും ബന്ധുക്കളുമാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

1 / 1

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: