Connect with us

Local News

ബോധവൽക്കരണ പരിപാടി സമാപിച്ചു

Published

on

കോതമംഗലം : സംസ്ഥാന എക്‌സൈസ് വകുപ്പി ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കോതമംഗലം ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 152 ദീപങ്ങൾ തെളിയിച്ചു. കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു .

കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. ബ്്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, പി.എം. മജീദ്, ജോമി തെക്കേക്കര, കെ.വി. തോമസ്, സർക്കിൾ ഇൻസ്പെക്ടർ എ.ജോസ്പ്രതാബ്,് റിൻസ് റോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കോതമംഗലം താലൂക്കിലെ വിവിധ റസിഡൻസ് അസോസിയേഷനിലെ ഭാരവാഹികളും പങ്കെടുത്തു.

കോതമംഗലം ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജയിംസ് കോറമ്പേൽ, ലഹരിവിരുദ്ധ സന്ദേശം നൽകി തുടർന്ന് ബഹുമാനപ്പെട്ട എംഎൽഎയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: സംസ്ഥാന സർക്കാർ

Published

on

By

തിരുവനന്തപുരം : മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് സംസ്ഥാനസർക്കാർ.ആമയിഴഞ്ചാൻ അപകടത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനും കർശന നടപടി സ്വികരിക്കുമെന്നും ഇതിനായി പോലീസ് നിരീക്ഷണം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറയി വിജയൻ പറഞ്ഞു.

ഇനിമുതൽ അനധികൃതമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് പോലെ തന്നെ അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടി സ്വികരിക്കും.ഇതിനായി പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ.ഐ ക്യാമറകളും സ്ഥാപിക്കാൻ ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.

ഒപ്പം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തുന്നതിനും,മേജർ’ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കുന്നതിനും തീരുമാനമായി.

ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സാംക്രമിക രോ​ഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചു.

ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ പൂർത്തീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചു.

കൂടാതെ ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

Published

on

By

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിന് പിന്നാലെ സംസഥാനത്ത് കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യത.ഇന്നും നാളെയുമാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുക എന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിപ്പ്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.നിലവിൽ വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് തുടരുന്നത്.

അതേസമയം സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 4 ജില്ലകളിൽ യെല്ലോ അലേർട്ടും മറ്റാമില്ലാതെ തുടരുകയാണ്.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കൂടാതെ കനത്തമഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ വിലങ്ങാടുള്ള ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കല്ലെക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

വ്യാപക മഴക്ക് പിന്നാലെ റോഡിലെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ എൻജിഒ ക്വാർട്ടേഴ്‌സ് ഹൈസ്‌കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടുളി ജിഎൽപി സ്‌കൂൾ, മുട്ടോളി ലോലയിൽ അങ്കണവാടി തുടങ്ങിയ ഇടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ന് അവധി നൽകിയിരുന്നു.

വ്യാപക മഴക്ക് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളിൽ വ്യാപക മഴക്കെടുതികളും നാശനഷ്ടങ്ങളും സംഭവിച്ചു.

മലപ്പുറം പോത്തുങ്കൽ പനംകയം എസ്റ്റേറ്റ് റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞ് വീണു.പരിക്കേറ്റ ഡ്രൈവർ ഉസ്മാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടിലങ്ങാടി പടപ്പറമ്പ് റോഡിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ബൈക്ക് ഉപേക്ഷിച്ച് ഓടി മാറിയതിനാൽ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാടുകാണി ചുരത്തിൽ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. റോഡിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.

മഞ്ചേരിയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കോറിയിൽ നിന്നും കണ്ടെത്തി. എടവണ്ണ പത്തപ്പെരിയാർ സ്വദേശിനി ലക്ഷ്മിയുടെ വീട് കനത്ത മഴയിൽ നിലംപൊത്തി.

എടക്കര മുപ്പിനി പാലത്തിൽ വെള്ളം കയറി. കോഴിക്കോട് വെറ്റിലപ്പറയിൽ തെങ്ങ് ഒടിഞ്ഞുവീണു.

മുക്കം കറുത്തപറമ്പിൽ പെട്രോൾ പമ്പിനായി കുന്നിടിച്ച സ്ഥലത്തെ മണ്ണ് ഇടിഞ്ഞ് വീണ് അപകടം. യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം.

പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മാളികടവ് തണ്ണീർപ്പന്തൽ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ടൗൺപാലം വെള്ളത്തിൽ മുങ്ങി.

കാപ്പാട് ഉണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി. തീരത്തെ കെട്ടിടങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചു.

വയനാട് മാനന്തവാടിയിലെ നിരവിൽ പുഴ കരകവിഞ്ഞു. മാനന്തവാടി വള്ളിയൂർ കാവിന് സമീപത്തെ വീട്ടിൽ കുടുങ്ങിയ അധിക തൊഴിലാളികളെ ജെസിബി ഉപയോഗിച്ച് പുറത്തെത്തിച്ചു.

കാസർകോട് നീലേശ്വരത്ത് വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു. പരിക്ക് ഗുരുതരമല്ല.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പെരിയാറിൽ ഒഴുകി നടന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ കരയ്ക്കടിപ്പിച്ചു; ചരിഞ്ഞത് പിടിയാന, ഒഴുക്കിൽപ്പെട്ടതാവാമെന്ന് പ്രാഥമീക നിഗമനം

Published

on

By

കോതമംഗലം;പെരിയാറിലൂടെ ഒഴുകി നടക്കുന്ന നിലയിൽ കാണപ്പെട്ട കാട്ടാനയുടെ ജഡം ഭൂതത്താൻകൈട്ട് അണക്കെട്ടിന്റെ തീരത്ത് അടുപ്പിച്ചു.

കോതമംഗലം ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടിയാനയുടെ ജഡം കരയ്‌ക്കെടുത്തത്.ഇന്ന് രാവിലെ 8.30 തോടെ പൂയംകൂട്ടി ബ്ലാവന ഭാഗത്താണ് ആനയുടെ ജഡം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഇവിടെ പുഴയുടെ മധ്യഭാഗത്തുകൂടി ഒഴുകിയിരുന്നതിനാൽ ജഡം കരയ്‌ക്കെത്തിയ്ക്കുന്നതിനുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ നീക്കം പരാജയപ്പെട്ടു.

ഇവിടെ നിന്നും താഴേയ്ക്ക് ഒഴുകി തട്ടേക്കാടും പിന്നിട്ട് ഉച്ചയ്ക്ക് ഒരുമണിയോടെ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ സമീപത്തെത്തി.

കനത്തമഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ ഏതാനും ദിവസങ്ങളായി ഭൂതത്താൻകൈട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിരുന്നു.ഈ നില തുടർന്നാൽ ആനയുടെ ജഡം ഡമിന് താഴേയ്്ക്ക് ഒഴുപ്പോകാൻ സാധ്യതയുള്ളതിനാൽ ഉച്ചയോടെ ഡാമിന്റെ ഷട്ടറുകൾ അടച്ചു.

തുർന്ന് ഫയർഫോഴ്‌സ് സംഘം വടംകെട്ടി ജഡം കരയ്ക്കടുപ്പിച്ചു.തുടർന്ന് ജെസിബിയുടെ സഹായത്തോടെ തുണ്ടംവനമേഖലയിലേയ്ക്ക് മാറ്റി.പോസ്റ്റുമോർട്ടം അടക്കമുള്ള മേൽ നടപടികൾ നാളെ നടക്കും.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നേര്യമംഗലം വില്ലാഞ്ചിറയിലും കീരംപാറയിലും മരങ്ങൾ മറിഞ്ഞുവീണ് ഗതാഗത തടസം: കോതമംഗലം ഫയർഫോഴ്‌സ് മരങ്ങൾ മുറിച്ചുനീക്കി

Published

on

By

നേര്യമംഗലം വില്ലാഞ്ചിറയിലും കീരംപാറയിലും മരങ്ങൾ മറിഞ്ഞുവീണ് ഗതാഗത തടസം;കോതമംഗലം ഫയർഫോഴ്‌സ് മരങ്ങൾ മുറിച്ചുനീക്കി

 

കോതമംഗലം ;നേര്യമംഗലം വില്ലാഞ്ചിറയിലും കീരംപാറയിലും മരങ്ങൾ മറിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗത തടസം. കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴസ് സംഘം മരങ്ങൾ നീക്കി,ഗതാഗതം പുനസ്ഥാപിച്ചു.

 

ഇന്ന് രാവിലെ 10 മണിയോടെയാണ് കീരംപാറ വീല്ലേജ് ഓഫീസ് വളപ്പിൽ നിന്നിരുന്ന മരം മുറ്റത്തേയ്ക്ക് മറിഞ്ഞത്.ഈ സമയം പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.

 

മുറ്റത്തേയ്ക്ക് മറിഞ്ഞ മരത്തിന്റെ ശിഖരങ്ങൾ റോഡിലേയ്ക്കും എത്തിയിരുന്നു.ഇത് കോതമംഗലത്തുനിന്നെത്തിയ ആഗ്നിശമന സേനാംഗങ്ങൾ മുറിച്ചുമാറ്റി. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫി നേതൃത്വം നല്കി.

 

സേനാംഗങ്ങളായ പി.എം.ഷാനവാസ് വി എം ഷാജി, പി.പി. ഷംജു, ജീയോബിൻ ചെറിയാൻ, ബിനുകുമാർ ,സൻജു സാജൻ, കെ.എസ്. ബാദുഷ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.

 

രാവിലെ 10.50 തോടെയാണ് വില്ലാഞ്ചിറയിൽ വള്ളിപ്പടർപ്പുകൾ അടക്കം വിലയ മരം ദേശീയപാതയിലേയ്ക്ക് മറിഞ്ഞുവീണത്.

കോതമംഗലം ഫയര്‍‌സ്റ്റേഷനിൽ നിന്നെത്തിയ കെകെ ബിനോയ്്,എം അനിൽകുമാർ ,കെഎൻ ബീജു,രാഗേഷ് കുമാർ ,സുബ്രഹ്‌മണ്യൻബിനു,അജിലേഷ്,അതുൽ വി ബാബു,ശ്രുതിൻ പ്രതീപ് എ്ന്നിവർ ഉൾപ്പെട്ട സംഘമാണ് മരം മുറിച്ചുനീക്കിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

16 വയസ്സുകാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്‌റ്റിൽ

Published

on

By

പാലക്കാട്: 16 വയസ്സുകാരിയെ പീഡിപ്പിച്ചെതായി പരാതി. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ‌ിൽ.

പാലക്കാട് സ്വദേശിനിയും പൊലീസ് ഓഫിസറുടെ ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

സംഭവത്തിന് പിന്നാലെ പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെ (28) കസബ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്‌റ്റ് ചെയ്തു. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.

മാസങ്ങൾക്ക് മുൻപാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അജീഷ് മലപ്പുറം അരീക്കോട് ക്യാംപിൽ എത്തുന്നത്. ഇവിടെ വച്ച് ബന്ധുവായ പെൺകുട്ടിയെ ഇയാൾ പിഡനത്തിനിരയാക്കിയതായാണ് സൂചന.

സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിക്കും ഇയാളിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായി  ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ പരാതി ലഭിക്കാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: