Connect with us

Health

ആലുവ രാജഗിരി ആശുപത്രിക്ക് രാജ്യാന്തര പുരസ്‌കാരം

Published

on

ആലുവ;രാജഗിരി ആശുപത്രിക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഏഷ്യയുടെ 2021- ലെ രോഗീസുരക്ഷയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരം.

ഏഷ്യൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അവാർഡുകളിലെ രോഗീ സുരക്ഷാ വിഭാഗത്തിൽ ഗോൾഡ് അവാർഡാണ് രാജഗിരി ആശുപത്രിയ്ക്ക് ലഭിച്ചത്.

ആതുര സേവന രംഗത്ത് നൽകി വരുന്ന ഏഷ്യയിലെ തന്നെ പരമോന്നത ബഹുമതികളിലൊന്നാണ് ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിനായി ആശുപത്രികൾ നടപ്പാക്കുന്ന നൂതന കണ്ടുപിടുത്തങ്ങളും പുരോഗമനപരമായ സമീപനങ്ങളും പരിഗണിച്ചു നൽകുന്ന ഈ പുരസ്‌കാരം.

Click to comment

You must be logged in to post a comment Login

Leave a Reply

Health

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

Published

on

By

കോതമംഗലം:ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി) കേരളയുടെ മികച്ച സെക്രട്ടറിക്കുള്ള അവാർഡ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദനും, ഐഎംഎ മുവാറ്റുപുഴ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഹസന് ലഭിച്ചു.

കൊച്ചി ഐഎംഎ ഹാളിൽ നടന്ന 50-ാമത് സംസ്ഥാന സമ്മേളനത്തിലായിരുന്നു അവാർഡ് പ്രഖ്യാപനം

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ 5 സംസ്ഥാന അവാർഡുകൾ ഐ എ പി മലനാടിന് ലഭിച്ചു.

Continue Reading

Health

മറകെട്ടി പരിശോധനയില്ല, രോഗികൾക്ക് ആവശ്യമായ ചികത്സയും പരിചരണവും ഉറപ്പ് ;ആശുപത്രി സുപ്രണ്ട്

Published

on

By

കോതമംഗലം;താലൂക്ക് ആശുപത്രിയിൽ മുമ്പിൽ മറകെട്ടി, രോഗികളെ അകറ്റി നിർത്തി പരിശോധിയ്ക്കുന്ന ഡോക്ടർമാരുടെ നടപടി ഇനി ഉണ്ടാവില്ലന്ന് സുപ്രണ്ട്.ഇതുസംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കോതമംഗലം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികത്സയ്‌ക്കെത്തുന്ന രോഗികളെ കോവിഡ് ഭീതി മൂലം ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ നേരാംവണ്ണം പരിശോധിയ്ക്കാൻ പോലും തയ്യാറാവുന്നില്ലന്നും ഇതുമൂലം ആവശ്യമായ ചികത്സ ലഭിയ്ക്കുന്നില്ലന്നും ആക്ഷേപം ഉയർന്നസാഹചര്യത്തിലാണ് സുപ്രണ്ടിന്റെ ഇടപെടൽ.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സാമൂഹിമാധ്യമങ്ങളിലും വിമർശനം ഉയർന്നിരുന്നു.നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും താലുക്ക് ആശുപത്രിയിൽ ഇത് അൽപ്പം അതിരുകടക്കുന്നില്ലെ എന്നായിരുന്നു ഇവിടുത്തെ സ്ഥിതിഗതികൾ നേരിൽക്കണ്ടവർക്കുണ്ടായ സംശയം.

തീണ്ടാപ്പാടകലെ മാറിനിന്നാണ് ഇവിടെ രോഗികൾ ഡോക്ടറോട് അസുഖവിവരങ്ങൾ അറിയിക്കുന്നത്.മുമ്പിലെ പ്ലാസ്റ്റിക് ഷീറ്റ് മറയാണ് അതിർത്തി.രോഗികൾ വിവരവരങ്ങൾ പറഞ്ഞുതീരും മുമ്പെ മരുന്നും കുറച്ച് നൽകി പറഞ്ഞയ്ക്കുന്നതാണ് പതിവ് രീതിയെന്നും ആരോപണം ഉയർന്നിരുന്നു.

അമിതമായ കോവിഡ് ഭീതിയാണ് സർക്കാർ ഡോക്ടർമാരിൽ ചിലരിൽ നിന്നും രോഗികക്ക് ഇത്തരത്തിൽ ദുരനുഭവം നേരിട്ടതിന് കാരണമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
സമീപത്തെ നിരവധി ആശുപത്രികളിൽ മാസ്‌കും കൈയ്യുറയുമൊക്കെ ധരിച്ച് ഡോക്ടർമാർ രോഗികളെ പരിശോധിയ്ക്കുകയും ചികത്സ നിർണ്ണയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ഇത്തരം നീക്കമെന്നും ഇത് പരിഹാസ്യമാണെന്നും മറ്റുമുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു.

ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെ രോഗികളെത്തുന്ന ജില്ലയിലെ പ്രധാന ചികത്സകേന്ദ്രങ്ങളിലൊന്നാണ് കോതമംഗലം താലുക്ക് ആശുപത്രി.അതുകൊണ്ട് തന്നെ
ഇത്തരത്തിൽപ്പെട്ട ആക്ഷേപങ്ങൾ ചൂടേറിയ ചർച്ചകൾക്കും കാരണമായിയിരുന്നു.

 

Continue Reading

Health

ഈ മക്കളുടെ മാത്യസ്‌നേഹത്തിന് ബിഗ് സല്യൂട്ട്; ‘പിച്ചവയ്ക്കാൻ’ തുടങ്ങിയതിന്റെ സന്തോഷത്തിൽ 98 -കാരി കാർത്ത്യായനി

Published

on

By

കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്‌നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഇടപെടലിന്റെയും വിജയഗാഥയാണ് കോതമംഗലം ധർമ്മഗിരി അശുപത്രി അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
ആശുപത്രിയിലെ ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യുവിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്.അപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി(98)യ്ക്ക്് ചലനശേഷി വീണ്ടുകിട്ടിയത്.ധർമ്മഗിരി ആശുപത്രിയ്ക്ക് ഇത് അഭിമാനനേട്ടവുമായി.
ജീവിതാന്ത്യംവരെ കിടന്നകിടപ്പിൽ കഴിയേണ്ട ദുരവസ്ഥയിൽ നിന്നാണ് കാർത്ത്യായനിക്ക് മോചനം ലഭിച്ചിരിയ്ക്കുന്നത്.അതിസങ്കീർണ്ണമായ താക്കോൽദ്വാര ശസ്ത്രക്രിയ വഴിയാണ് കാർത്ത്യായനി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുള്ളതെന്ന് ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യു പറയുന്നു.സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായ നിരവധി ശസ്ത്രത്രിയകൾ നടത്തിയിട്ടുണ്ട്.
പ്രായംകൂടിയവരിൽ ഇത്തരം ശസ്ത്രക്രീയകൾക്ക് വിജയസാധ്യത കുറവാണെന്നാണ് മെഡിയ്ക്കൽ വിദഗ്ധരുടെ പൊതുവെയുള്ള വിലയിരുൽ.ഇക്കാര്യം ഡോക്ടർമാർ രോഗികളുമായി പങ്കിടാറുമുണ്ട്.ഈ സാഹചര്യത്തിൽ രോഗിയുടെ ഉറ്റവരിൽ ഭൂരിഭാഗവും ശസ്ത്രക്രിയ നീക്കത്തിൽ നിന്നും പിൻവലിയും.ക്രാർത്ത്യായനിയുടെ കാര്യത്തിൽ മക്കൾ വേറിട്ട നിലപാട് സ്വീകരിച്ചതാണ് രക്ഷയായത്.
ശസ്ത്രക്രിയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
72 പിന്നിട്ട മൂത്തമകൾ അമ്മിണി സെക്രട്ടറിയേറ്റിൽ ഫിനാൻസ് അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ്.രണ്ടാമത്തെ മകൻ ചന്ദ്രൻ(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകൻ ജയചന്ദ്രൻ(52) കൊച്ചി ബോൾഗാട്ടിയിൽ കെ.ടി.ഡി.സി അസിസ്റ്റൻറ് മാനേജരുമാണ്.
30 വർഷം മുൻപാണ് കാർത്ത്യായനിയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിനൊപ്പവും തുടർന്നും ചായക്കടയും കൃഷിയും മറ്റും നടത്തിയിരുന്ന കാർത്ത്യായനി വർഷങ്ങൾക്ക് മുമ്പ് വീഴ്ചയെത്തുടർന്നാണ്് കിടപ്പിലായത്.ശസ്ത്രക്രീയ നടത്തിയാൽ ചലനശേഷി തിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിയ്ക്കുകയായിരുന്നു.ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.
ചികത്സയ്ക്കുശേഷം നടന്നുതുടങ്ങിയ കാർത്ത്യയനിക്ക് ധർമ്മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പൻകുടി, ഡോ:ജോർജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്‌സ് നഴ്‌സുമാർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പും നൽകിയാണ് വീട്ടിലേയ്ക്കയച്ചത്.

Continue Reading
News10 hours ago

ബീഫ് കഴിച്ചത് ആചാര ലംഘനം , വിട്ടുവീഴ്ചയില്ലന്ന് ഊരുകൂട്ടം ; “വിലക്ക് ” ഭീതിയിൽ 24 ആദിവാസികൾ

News11 hours ago

ഇന്റർ കോളേജിയറ്റ് സ്വമ്മിംഗ് ചാമ്പ്യൻഷിപ്പ് ; എം എ കോളേജിന് മികച്ച തുടക്കം

Health1 day ago

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

News1 day ago

പ്രതിഷേധ ധർണ്ണ നടത്തി

News2 days ago

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല,രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി

Local News2 days ago

ജില്ലാകൃഷിത്തോട്ടം വികസനകുതിപ്പിൽ , ചരത്രത്തിലെ വലിയ നേട്ടമെന്ന് എം എൽഎ

Local News2 days ago

കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി

News2 days ago

ചെരിപ്പുവാങ്ങൽ ; കേസിൽക്കുടുങ്ങിയ വ്യാപാരി സഹോദരമന്മാരിൽ അനുജൻ അകത്ത്,ജേഷ്ഠന് ജാമ്യം

News2 days ago

തമിഴ്‌നാടിന്റെ “പകപോക്കൽ ” തുടർക്കഥ ; തീരദേശവാസികൾ ദുരിതക്കയത്തിൽ

Film News3 days ago

മുത്തെ… നിന്നെ കാണാൻ വരുന്നില്ലടാ.. സഹപ്രവർത്തകന്റെ വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ ജയേഷ് മോഹൻ

News3 days ago

നേര്യമംഗലം -വാളറ റോഡിൽ ആനക്കൂട്ടം ; ജാഗ്രതയില്ലങ്കിൽ ദുരന്തത്തിനും സാധ്യതയെന്ന് നാട്ടുകാർ

Film News3 days ago

കുട്ടികളുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: “മണ്ണപ്പം” മികച്ച ചിത്രം

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

Health4 days ago

മറകെട്ടി പരിശോധനയില്ല, രോഗികൾക്ക് ആവശ്യമായ ചികത്സയും പരിചരണവും ഉറപ്പ് ;ആശുപത്രി സുപ്രണ്ട്

Local News4 days ago

പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂൾ;മുതൽ മുടക്ക് 3 കോടി,ഏറ്റവും വലിയ വികസനമെന്ന് എം എൽ എ

News3 weeks ago

കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം

Local News2 weeks ago

കുട്ടിസഖാവ് കാണാമറയത്ത് ; കണ്ടെത്തി ശിക്ഷിക്കണമെന്ന് പരക്കെ ആവശ്യം

News1 week ago

പി എം മജീദ് ചെയർമാൻ , അബുവട്ടപ്പാറ കൺവീനർ ; നെല്ലിക്കുഴിയിൽ മീഡിയസെൽ രൂപീകരിച്ചു

News2 weeks ago

ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്‌കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി

News1 week ago

പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു

News3 weeks ago

കൊലക്കേസിൽ പോലീസ് ചോദ്യം ചെയ്ത വൃദ്ധൻ റോഡരുകിൽ മരിച്ചനിലയിൽ

News2 weeks ago

കോതമംഗലം കെ എസ് ആർ റ്റി സി ക്ക് ആധുനിക ബസ് ടെർമിനൽ

News4 weeks ago

കോതമംഗലം തീപിടുത്തം ; ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസും , നഷ്ടം 4 ലക്ഷത്തോളമെന്ന് ഫയർഫോഴ്സ്

News4 weeks ago

കോതമംഗലത്ത് തീപിടുത്തത്തിൽ വൻനാശനഷ്ടം; സ്റ്റുഡിയോയും ലോഡ്ജും കത്തിനശിച്ചു

News2 weeks ago

4 ദിവസം , 4 മരണം ; അട്ടപ്പാടിയിൽ നിന്നും പുറത്തുവരുന്നത് കരളലിയിക്കും കണ്ണീർക്കഥകൾ

News4 weeks ago

ഊരുവിട്ട ആദിവാസികളുടെ പുനരധിവാസം ; മന്ത്രിയുടെ ഇടപെടലും വിഫലം

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

Local News2 weeks ago

ഞാറാഴ്ച്ചകളിൽ ബസ്സുകൾ ഓടുന്നില്ല ; യാത്രക്ലേശം രൂക്ഷം

News4 weeks ago

മോശം കാലാവസ്ഥയും അപകടഭീഷിണിയും താണ്ടി മന്ത്രിയുടെ ആദിവാസി ഊരുസന്ദർശനം

News3 weeks ago

കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ നീന്തിക്കടന്ന അനന്തദർശന് നാടിന്റെ ആദരം

Trending

Copyright © 2021 M4Malayalam.