M4 Malayalam
Connect with us

Latest news

100 കണക്കിന് ക്രിസ്മസ് പപ്പമാർ,മിഴിവേകാൻ നിശ്ചല ദൃശ്യങ്ങളും;മാർ തോമ ചെറിയ പള്ളിയുടെ ടൗൺ കരോൾ 17 ന്

Published

on

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ ക്രിസ്തുമസ് വിളംബര റാലി ( ടൗൺ കരോൾ) നടത്തപ്പെടുന്നു.

2022 ഡിസംബർ മാസം 17 ശനിയാഴ്ച വൈകിട്ട് 4.30 ന് തങ്കളം ജംഗ്ഷനിൽ കോതമംലം എം .എൽ .എ .ആന്റണി ജോൺ കരോൾ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.റാലിക്ക് കോതമംഗലം ഗാന്ധി സ്‌ക്വയറിൽ കോതമംഗലം നഗരസഭ സ്വീകരണം നൽകും. തുടർന്ന് ഹൈറേഞ്ച് കവലയിൽ എത്തി വ്യാപാരി സമൂഹത്തന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന് കരോൾ റാലിക്ക് ചെറിയ പള്ളിത്താഴത്ത് ഓട്ടോ റിക്ഷാ തൊഴിലാളികൾ സ്വീകരണം നൽകും.

കോഴിപ്പിള്ളി പാർക്ക് വ്യൂ ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടന്ന് തിരികെ പള്ളിയിലേയ്ക്ക് തിരക്കും.കരോൾ പള്ളിയിൽ എത്തിയ ശേഷം സമാപന സമ്മേളനവും നടക്കും.

കോതമംഗലം മത മൈത്രി സംരക്ഷണ സമിതിക്കു പുറമേ കോതമംഗലത്തെ വ്യാപാരികളും, പൊതു സമൂഹവും , ഓട്ടോ റിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ടാക്‌സി ഡ്രൈവർമാർ , വർക്ക് ഷോപ്പ് തൊഴിലാളികൾ, ബസ് ഓണേഴ്‌സ് അസ്സോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്‌സ് എന്നിവരും കരോളിന്റെ ഭാഗമാവും

എറണാകുളം ജില്ലാ പഞ്ചായത്ത്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കരോളുമായി സഹകിയ്ക്കും.

കോതമഗലം മാർ തോമ ചെറിയ പള്ളിയിലെ കുടുബ യൂണിറ്റുകൾ, സണ്ടേസ്‌കൂളുകൾ, മർത്തമറിയം വനിതാ സമാജം, മാർ ബേസിൽ യൂത്ത് അസ്സോസിയേഷൻ എന്നീ ഭക്തസംഘടനകളും കരോളിന്റെ വിജയത്തിനായി രംഗത്തിറങ്ങും.

എം ബിറ്റ്‌സ് എൻജിനീയറിംഗ് കോളേജ്, മാർ ബസേലിയോസ് ഡെൻറൽ കോളേജ്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്‌സിംഗ് , മാർ ബസേലിയോസ് സ്‌കൂൾ ഓഫ് നഴ്‌സിംഗ് , മാർ ബേസിൽ ഹയർ സെക്കണ്ടറി സ്‌കൂൾ , സെന്റ്.മേരീസ് പബ്ലിക് സ്‌കൂൾ എന്നീ പള്ളിവക സ്ഥാപനങ്ങളും ടൗൺ കരോളിൽ പങ്കെടുക്കും.

നൂറു കണക്കിന് ക്രിസ്തുമസ് പാപ്പാമാരും നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ഈ കരോൾ റാലി കോതമംഗലം പട്ടണത്തെ പുളകച്ചാർത്തണിയിച്ച് കൊണ്ട് രക്ഷകന്റെ തിരുപിറവി സന്ദേശം പകർന്നു നൽകും. തുടർന്ന് മാർ ബസേലിയോസ് നഗറിൽ നടക്കക്കുന്ന മത മൈത്രി ക്രിസ്തുമസ് സംഗമത്തിൽ മത സാമൂഹിക സാംസ്‌ക്കാരിക നേതാക്കാൾ പങ്കെടുക്കും.

മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചയത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ , മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് എന്നിവർ നേതൃത്വം വഹിക്കും.

 

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Latest news

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

Published

on

By

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്നു.

2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.  വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending

error: