M4 Malayalam
Connect with us

Latest news

കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി അലസിപ്പിരിഞ്ഞു, അവഹേളിച്ചെന്ന് പ്രതിപക്ഷം,കയ്യേറ്റ ശ്രമെന്ന് ഭരണ പക്ഷം; വാദപ്രതിവാദം ശക്തം

Published

on

കോതമംഗലം;യൂഡിഎഫ് ഭരിയ്ക്കുന്ന കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും.പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിച്ചു.എൽ ഡി എഫ് മെമ്പർമാർ മനപ്പൂർവ്വം പ്രശ്‌നം സൃഷ്ടിയ്ക്കുകയായിരുന്നെന്ന് ഭരണ പക്ഷം.വാദപ്രതിവാദങ്ങൾ ശക്തം.

ഇന്നലെ രാവിലെ കമ്മറ്റി ആരംഭിച്ചതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിയ്ക്കുകയായിരുന്നെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും തല്ലാൻ പാഞ്ഞെത്തിയെന്നുമാണ് വൈ.പ്രസിഡന്റ് ജിൻസിയ ബിജുവിന്റെ വെളിപ്പെടുത്തൽ.

ഊന്നുകല്ലിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വൈ.പ്രസിഡന്റ് എൽഡിഎഫ് അംഗങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത് പിൻവലിച്ച് മാപ്പ് പറയണമെന്ന് എൽഡിഎഫ് അംഗങ്ങൾ കമ്മറ്റിയിൽ ആവശ്യപ്പെട്ടെങ്കിലും നിരസിയ്ക്കപ്പെടുകയായിരുന്നു.

എന്നുമാത്രമല്ല അംഗങ്ങളെ വീണ്ടും അധിക്ഷേപിയ്ക്കുന്ന പരാമർശങ്ങളാണ് വൈ.പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.ഇതെത്തുടർന്ന് പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിയ്ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിപക്ഷ അംഗം ഷിബു പടപ്പറമ്പത്ത് പറഞ്ഞു.സംഭവം സംബന്ധിച്ച് ഇരുവിഭാഗവും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രസ്താവനകൾ ചുവടെ

കുത്തിയിരുന്ന് പ്രതിഷേധിച്ചു- എൽഡിഎഫ്

കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതുസമൂഹമധ്യത്തിൽ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കവളങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഊന്നുകൽ ടൗണിൽ നടന്ന പൊതുപരിപാടിയിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫ് പഞ്ചായത്തംഗങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തി അവഹേളിച്ചത്.

കവളങ്ങാട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന അഴിമതിക്കെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.

പഞ്ചായത്തിലെ വിലപിടിപ്പുള്ള മരങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 15,600 രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഈ മരം പ്രസിഡന്റിന്റെ ബിനാമികളാണ് ലേലത്തിൽ എടുത്തത്. 2,76,600 രൂപയ്ക്കാണ് മരങ്ങൾ പുറത്ത് വിറ്റതെന്നാണ് വിവരം.

അപകടകരമായ മരം മുറിക്കലിന് പകരമായി ഈട്ടി അടക്കമുള്ള അപകടകരമല്ലാത്ത വിലപിടിപ്പുള്ള മരങ്ങളും മുറിച്ചുവിറ്റു.ഇതെല്ലാം എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് സമൂഹമധ്യത്തിൽ അസഭ്യവർഷവുമായി വൈസ് പ്രസിഡന്റ് എത്തിയതെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ ആരോപണം.

ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ വൈസ് പ്രസിഡന്റിന്റെ നിലപാട് സംബന്ധിച്ച് വിഷയം ഉന്നയിച്ചു.ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷുഭിതയാവുകയും വീണ്ടും എൽഡിഎഫ് അംഗങ്ങളെ അപമാനിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തോടെയാണ് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയത്.

എന്നാൽ, പഞ്ചായത്ത് ഭരണസമിതിക്കെതിരായ പ്രതിഷേധങ്ങൾ കൈയ്യേറ്റ ശ്രമമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.യുഡിഎഫ് ഭരണസമിതിയുടെ അഴിമതികൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും പഞ്ചായത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എൽഡിഎഫ് അംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, ടി എച്ച് നൗഷാദ്, സുഹറ ബഷീർ, ഹരീഷ് രാജൻ, തോമാച്ചൻ ചാക്കോച്ചൻ, ലിസി ജോർജ്, ടീന ടിനു, ജെലിൻ വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വൈസ് പ്രസിഡന്റിനെതിരെ കൈയ്യേറ്റശ്രമം -യൂഡിഎഫ്

കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കഴിഞ്ഞയാഴ്ച സി.പി.എം ധർണ്ണ നടത്തിയിരുന്നു. മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ പരാമർശങ്ങയും ഉപയോഗിച്ചാണ് ധർണ്ണയിൽ നേതാക്കൾ പ്രസംഗിച്ചത്. ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയം വക്കുന്ന അഴിമതിക്കെതിരെ യു.ഡി എഫ് നടത്തിയ മാർച്ചിലും ധർണ്ണയും വൈസ് പ്രസിഡന്റും പങ്കെടുത്ത് പ്രസംഗിച്ചിരുന്നു.

പഞ്ചായത്ത് കമ്മിറ്റിയിൽ യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം മെമ്പർ വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ ആക്ഷേപിച്ചു കൊണ്ട് തല്ലാനായി പാഞ്ഞെടുക്കുകയായിരുന്നു.

നേര്യമംഗലം 11-ാം വാർഡിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച്,യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എം അസഹിഷ്ണുത.

മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയെ തകർക്കുന്നതിനും വൈസ് പ്രസിഡന്റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം നീക്കം ശക്തമായി ചെറുത്തു തോല്പിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.

സി.പി.എം ഉപരോധത്തിൽ ഭയപ്പെടില്ലന്നും ജനകീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും, ഭരണ സമിതിയ്ക്കുള്ള പിന്തുണ തുടരുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ ബിജു വ്യക്തമാക്കി.

 

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: