M4 Malayalam
Connect with us

Local News

കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി

Published

on

കോതമംഗലം ; മാലിന്യങ്ങളും കാടും നിറഞ്ഞ് ശോചനീയവസ്ഥയിലായ തങ്കളം -കാക്കനാട് പാതയുടെ ഇരുവശങ്ങളും ശുചീകരിക്കുന്നു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡ് മെമ്പർ കെ കെ നാസറിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗ പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
ദിവസേന നൂറ് കണക്കിന് വാഹനങ്ങളും വഴിയാത്രികരും ഉപയോഗിക്കുന്ന ഈ പാതയുടെ ഇരുവശങ്ങളും അറവ് ,പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറഞ്ഞ് കണ്ടാൽ അറയ്ക്കുന്ന വനിലയിലേയ്‌ക്കെത്തിയിരുന്നു.
രാവിലെയും വൈകിട്ടും സ്ത്രീകൾ അടക്കം നിരവധി ആളുകൾ ആണ് ഇവിടെ നടക്കാനായി എത്തുന്നത്.ഭീതിപെടുത്തുന്ന രീതിയിൽ ഇരുവശങ്ങളിലും കാട് കയറുകയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തതോടെയാണ് വാർഡ് മെമ്പർ കെ കെ നാസറിന്റെ നേതൃത്വത്തിൽ തങ്കളം കാക്കനാട് പാതയോരങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചത്.
തുടർന്നങ്ങോട്ട് റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടികൾ അടക്കം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.9 -ാംവാർഡ് അംഗം ബീന ബാലചന്ദ്രൻ,മൊയ്തീൻ ഷ,താഹിറ സുധീർ,അനുപ് തങ്കപ്പൻ,എൻ എ ജാഫർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു .

 

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Local News

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍

Published

on

By

കൊച്ചി ; നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതേദഹം കണ്ടെത്തി. പനമ്പള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. രാവിലെ 7.30ഓടെയാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.

Continue Reading

Local News

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും രണ്ട് മരണം

Published

on

By

കോഴിക്കോട് ;  സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്.ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.

മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തളര്‍ന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിക്കും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Latest news

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്

Published

on

By

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്‌ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്‌ മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.

മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.

യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി  ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading

Trending

error: