M4 Malayalam
Connect with us

Local News

നവീകരിച്ച ഓഫീസ് ഉൽഘാടനം ചെയ്തു

Published

on

കോതമംഗലം:വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

സംഘം ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.കാർഷിക സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും സ്‌ട്രോങ്ങ് റൂമിന്റെയും,പ്രത്യേക നിക്ഷേപ സമാഹരണത്തിന്റെയും ഉദ്ഘാടനം അഡ്വ.മാത്യു കുഴൽനാടൻ എം എൽ എ യും നിർവ്വഹിച്ചു.

മുഖ്യ പ്രഭാഷണവും മികച്ച കർഷകനെ ആദരിക്കലും വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരും,ഗിന്നസ് റെക്കോർഡിന് അർഹനായ അനന്തദർശനെയും കോച്ച് ബിജു തങ്കപ്പനേയും ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജും,ബി കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആർ ഗോപികയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബിയും,ഉന്നത വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് റിട്ട. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ മത്തായികുഞ്ഞും അവാർഡ് നൽകി.

സംഘം പ്രസിഡന്റ് ഒ എൻ ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ദിവ്യ സലി,എസ് എൻ ശ്രീകാന്ത്,സന്തോഷ് കൊറ്റം എന്നിവർ പ്രസംഗിച്ചു.ബോർഡ് മെമ്പർ എം എസ് ബെന്നി സ്വാഗതവും സെക്രട്ടറി സിബി കുര്യാക്കോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

 

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Local News

എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം

Published

on

By

അങ്കമാലി ;  അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.

വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Local News

അങ്കമാലിയിൽ ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ

Published

on

By

അങ്കമാലി ; അങ്കമാലിയിൽ വൻ രാസലഹരി വേട്ട. ഇരുനൂറ് ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) നെയാണ് റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ യാത്ര ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള റോഡിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നൈജീരിയക്കാരിൽ നിന്നും നേരിട്ടാണ് രാസലഹരി വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്ക്ക് പതിനഞ്ച് ലക്ഷത്തിലേറെ വില വരും. ചെറിയ പായ്ക്കറ്റുകളിലാക്കി വൻ തുകയ്ക്ക് കൊച്ചിയിലാണ് വിൽപ്പന നടത്തുന്നത്. യുവാക്കളാണ് പ്രധാന ആവശ്യക്കാർ.

മയക്കുമരുന്നു കണ്ണിയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇതിനു മുമ്പും ഇത്തരത്തിൽ രാസലഹരി കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭ്യമാകുന്ന വിവരം. വ്യത്യസ്ത രീതിയിലാണ് വിപിൻ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇക്കുറി മൂന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ് പിടിയ്ക്കപ്പെടാതിരിക്കാൻബാഗിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്.

പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മയക്ക്മരുന്ന് പിടികൂടിയ ടീമിന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പതിനായിരം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.മയക്കുമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ റൂറൽ ജില്ലയിൽ 300 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് പിടികൂടുന്നതിന് പ്രത്യേക ടീമുമുണ്ട്.

ഡാൻസാഫ് ടീമിനെ കൂടാതെ എ എസ് പി ട്രെയ്നി അഞ്ജലി ഭാവന, ഡി വൈ എസ് പി വി. അനിൽ, ഇൻസ്പെക്ടർമാരായ പി. ലാൽ കുമാർ, രഞ്ജിത്ത് വിശ്വനാഥൻ എസ്.ഐമാരായ കുഞ്ഞുമോൻ തോമസ് എം.എസ് സിജീഷ്, എ.എസ്.ഐമാരായ പ്രദീപ് കുമാർ , സജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Local News

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം ; 24 കാരി കുറ്റം സമ്മതിച്ചെന്ന് പോലീസ്

Published

on

By

കൊച്ചി ; കൊച്ചി പനമ്ബിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്.

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.

പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

error: