Connect with us

Health

നിഷിദ ഇനി നൊമ്പരപ്പെടുത്തുന്ന ഓർമ്മ ;ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും, നൊമ്പരക്കടലായി ഏറാബ്ര

Published

on

കോതമംഗലം:നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവളായിരുന്ന നിഷാദ ഇനി നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മ മാത്രം.ഞെട്ടൽ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.നൊമ്പരക്കടലായി ഏറാബ്ര

കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിയ്‌ക്കെയാണ് ശിനയാഴ്ച ഉച്ചകഴിഞ്ഞാണ് വാരപ്പെട്ടി ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) മരണപ്പെടുന്നത്.വിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് ചികത്സിച്ച ഡോക്ടറുടെ അനുമാനം.

ഇന്നലെ കോട്ടയം മെഡിയ്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായിട്ടാണ് സൂചന.പ്രാഥമീക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും ഔദ്യോഗീകമായി റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയു എന്നുമാണ് പോലീസ് നിലപാട്.മരണത്തിന് പിന്നാലെ സംഭവത്തിൽ പോത്താനിക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

രക്തപരിശോധനയിൽ അണലി വിഷം കണ്ടെത്തിയെന്നാണ് സൂചന.ഇതെത്തുടർന്ന് ദേഹപരിശോധന നടത്തിയെന്നും കൈത്തണ്ടയിൽ പാമ്പിന്റെ പല്ല് കൊണ്ടതുപോലുള്ള പാട് കണ്ടെത്തിയെന്നുമാണ് അറിയുന്നത്.

ശനിയാഴ്ച വൈകിട്ട് 5.30 തോടടുത്ത് ബോധംകെട്ട് വീഴും വരെ നിഷിദ വിഷബാധയേറ്റതിന്റെ അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നില്ലന്നാണ് വീട്ടുകാർ പോലീസിനോടും ആശുപത്രി അധികൃതരോടും വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ചുവടെ..

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടിൽ നിന്നും കഷ്ടി 200 മീറ്ററോളം അകലത്തിലുള്ള അയൽവാസിയുടെ പുരയിടത്തിൽ നിന്നും ചക്ക ഇട്ടുകൊണ്ടുവരുന്നതിനായി നിഷിദ പുറപ്പെട്ടു.

അധികം താമസിയാതെ ചക്കയുമായി വീട്ടിലെത്തി.തുടർന്ന് വീടിന് സമീപത്തെ കനാലിൽ പോയി കുളികഴിഞ്ഞെത്തി.ഇനിന് ശേഷം ചക്കവെട്ടി,ഒരുക്കുന്നതിന് നീക്കം ആരംഭിച്ചു.താമസിയാതെ കുഴഞ്ഞുവീണു.

ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ ചികത്സയിലിരിക്കെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങി.ഇത്രയുമാണ് ഈ ദാരുണ സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരം.

നിലത്തുവീണ ചക്ക എടുക്കാൻ തുനിഞ്ഞപ്പോൾ കൈയ്യിൽ പാമ്പ് കടിയ്ക്കുകയായിരുന്നിരിയ്ക്കാമെന്നും കടി കാര്യമായി ഏൽക്കാത്തതിനാൽ കാര്യമായ മുറിവ് ഉണ്ടാവുകയോ രക്തം പൊടുയുകയോ ചെയ്തിരിയ്ക്കാൻ ഇടയില്ലന്നും ഇതാവാം വിഷബാധയേറ്റ വിവരം നിഷിദ അറിയാതെ പോകാൻ കാരണമെന്നുമായിരുന്നു മെഡിയ്ക്കൽ സംഘത്തിന്റെ അഭിപ്രായം.

ഉടൻ ചികത്സ ലഭ്യാമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ നിഷിദയുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്ന് മെഡിയ്ക്കൽ സംഘം അഭിപ്രായപ്പെട്ടതായിട്ടാണ് സൂചന.ഭാര്യയുടെ ദുർവ്വിധി അറിഞ്ഞ് ഭർത്താവ് അൻസൽ സൗദിയിൽ നിന്നും ഇന്നലെ രാവിലെ നാട്ടിലെത്തിയിട്ടുണ്ട്.മുഹമ്മദ് ഇൻസാം, മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ എന്നിവർ മക്കളാണ്.

എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്ന മൂത്തമകൻ മുഹമ്മദ് ഇൻസാം മികച്ചവിജയം നേടിയതിന്റെ ആഹ്‌ളാദം അയൽവാസിളുമായി നിഷിദ പങ്കിട്ടിരുന്നു.മുഹമ്മദ് ഇർഫാൻ ആറാംക്ലാസിലും മകൾ നൂറഫാത്തിമ എൽകെജിയിലുമാണ് പഠിച്ചിരുന്നത്.ഇന്നലെ വൈകിട്ട് ഇഞ്ചൂർ ജുമാമസ്ജീദിൽ സംസ്‌കാരം നടത്തി.

വിഷബാധ ലക്ഷണങ്ങൾ പ്രകടമായില്ല,വിധിയെ പഴിച്ച് ഉറ്റവരും അടുപ്പക്കാരും

ആശുപത്രിയിൽ രക്തപരിശോധന നടത്തുംവരെ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ലന്നാണ് സൂചന.ഇതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.വിഷബാധയുടെ ബാഹ്യലക്ഷണങ്ങൾ എന്തെങ്കും കണ്ടിരുന്നെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ഇതുവഴി നിഷദയുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അണലി വിഷം ഉള്ളിൽച്ചെന്നാൽ കൊടുംവേദന അനുഭവപ്പെടുമെന്നും രോമകൂപങ്ങളിലുടെ പോലും രക്തം പൊടിയും എന്നും മറ്റുമാണ് വിഷചികത്സ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നത്.ഡോക്ടർ നടത്തിയ ദേഹപരിശോധനയിൽ കൈത്തണ്ടയിൽ പാമ്പ് കടിച്ച പാട് കണ്ടെത്തിയിരുന്നു.രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ദേഹപരിശോധന നടത്തിയത്.

എന്നിട്ടും നിഷിദയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിയ്ക്കുന്നു.ഇതുമൂലം വിലപ്പെട്ട ജീവൻ രക്ഷിയ്ക്കാൻ കഴിയാതെ പോയതിന്റെ മനോവേദനയിലാണ് കുടുംബം.

കടിച്ചത് അണലി അല്ലന്നും വെള്ളിക്കെട്ടനോ മൂർഖന്റെ കുഞ്ഞോ ആയിരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.വെള്ളിക്കെട്ടൻ കടിച്ചാൽ കടിയേൽക്കുന്ന വ്യക്തിക്ക് കാര്യമായ വേദനയോ അസ്വസ്ഥതകളോ ഉണ്ടാവാറില്ലന്നും വിഷം തലച്ചോറിൽ എത്തുന്നതോടെ കുഴഞ്ഞുവീണ് ആൾ മരണപ്പെടുകയാണ് സാധാരണ കണ്ടുവരുന്നതെന്നും വിഷ ചികത്സകരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

മൂർഖന്റെ ദിവസങ്ങൽ മാത്രം പ്രായമുള്ള കുഞ്ഞ് കടിച്ചാൽ കുറഞ്ഞ അളവിലാണ് വിഷം ഉള്ളിലെത്തുക എന്നും ഏതാണ്ട് ഇതെ അനുഭവമായിരിക്കും കടിയേൽക്കുന്ന ആൾക്ക് ഉണ്ടാവുക എന്നും ഇദ്ദേഹം വ്യക്തതമാക്കി.

 

Health

ശ്വാസമെടുക്കാൻ പാടുപെട്ട് പിതാവ്, ഓക്‌സിജൻ സിലണ്ടർ വിട്ടുനൽകില്ലന്ന് മകൾ; അനുനയ നീക്കം പാളി, നടപടി കടുപ്പിക്കുമെന്ന് പോലീസും

Published

on

By

നെടുങ്കണ്ടം;ശ്വസതടസ്സമുള്ള 85 കാരനായ പിതാവിന്റെ ആവശ്യത്തിനായി സർക്കാർ ആശുപത്രയിൽ നിന്നും നൽകിയ ഓക്‌സിജൻ സിലണ്ടർ പിടിച്ചുവച്ച് മകൾ.പോലീസിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഇടപെടൽ വിഫലം.പ്രശ്‌നം പരിഹരിക്കാൻ ഉന്നത തല നീക്കം സജീവം.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്.ഇത് കണക്കിലെടുത്താണ് സർക്കാർ ആശുപത്രിയിൽനിന്നും ഇയാൾക്ക് ഓക്‌സിജൻ സിലണ്ടർ അനുവദിച്ച് നൽകിയിരുന്നത്.

സ്വത്ത് വീതം വച്ചതോടെ പിതാവിനെ രണ്ട് പെൺമക്കളിൽ ഒരാൾ ഏറ്റെടുത്തു.ഇവരുടെ സഹോദരിയാണ് നേരത്തെ പരിപാലിച്ചിരുന്നത.ഇവരുടെ വീട്ടിലായിരുന്നു ഓക്‌സിജൻ സിലണ്ടർ സൂക്ഷിച്ചിരുന്നത്.ഇത് നൽകണമെന്ന് പിതാവിനെ ഏറ്റെടുത്ത മകൾ ആവശ്യപ്പെടുകയായിരുന്നു.

ഒരു ലക്ഷത്തോളം രൂപ വില വരുന്നതാണെന്നും ഉത്തരവാദിത്വം തനിക്കാണെന്നും പറഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ പിതാവിനെ പരിച്ച മകൾ ഈ ആവശ്യം തള്ളി.ഇതോടെയാണ് പ്രശ്‌നം പോലീസിന്റെ മുമ്പാകെ എത്തുന്നത്.

.ഓക്‌സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഇവർ തയാറായില്ല. വിഷയം പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും ശ്രമങ്ങൾ തുടരുകയാണ്.

ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലങ്കിൽ കർശന നടപടി വേണ്ടിവരുമെന്നാണ് പോലീസ് കണക്കുകൂട്ടൽ.

 

 

 

Continue Reading

Health

കോവിഡ്;രോഗ ബാധിതരുടെ എണ്ണം പെരുകി,ചികത്സ തേടുന്നവർ കുറവ്,ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് നിഗമനം

Published

on

By

ന്യൂഡൽഹി;രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിയ്ക്കുന്നു.ഇത് കാര്യമായ ആശങ്കയ്ക്ക് വഴിവയ്ക്കുന്നില്ലന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന എന്നതാണ് ഇക്കാര്യത്തിൽ ആശ്വാസം പകരുന്ന വസ്തുത.

ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഇരട്ടിയോളം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.214 മരണവുമുണ്ട്. അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തതാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനയ്ക്ക് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.എന്നാൽ, ഒരാഴ്ചത്തെ കണക്കെടുത്താൽ കേസുകളിൽ 35% വർധനയുണ്ട്.ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.

കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.യുപിയിലെ 7 ജില്ലകളിൽ മാസ്‌ക് വീണ്ടും കർശനമാക്കി.

ഹരിയാനയിൽ 4 ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കി. നേരത്തേ, നിർബന്ധിത മാസ്‌ക് ഉപയോഗം ഒഴിവാക്കിയ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ നാളത്തെ യോഗത്തിൽ തുടർനടപടി തീരുമാനിക്കും.ആശങ്കപ്പെടേണ്ട സാഹചര്യം ഡൽഹിയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

എയർ ഇന്ത്യയ്ക്ക് ഹോങ്കോങ്ങിൽ വിലക്ക്

യാത്രക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് ഈ മാസം 24 വരെ വിലക്കേർപ്പെടുത്തി.കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ 24 വരെ അവിടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.മറ്റു വിമാനങ്ങളിൽ എത്തുന്നവർ 48 മണിക്കൂർ മുൻപുള്ള നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് ഹോങ്കോങ് അധികൃതർ അറിയിച്ചു. യാത്രക്കാരെ വിമാനത്താവളത്തിലും പരിശോധിക്കും.

കേരളം കണക്ക് നൽകാത്തതിൽ അതൃപ്തി അറയിച്ച് കേന്ദ്രം

പ്രതിദിന കോവിഡ് റിപ്പോർട്ടിങ്ങിൽ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തെഴുതി.

കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകൾ നൽകിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോർട്ടിങ്ങിൽ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്.

 

 

Continue Reading

Health

9 ശസ്ത്രക്രീയകളും തുടര്‍ ചികത്സകളും അഥീനയുടെ ജീവന് തുണയായില്ല;ഒന്നര വര്‍ഷത്തിനിടെ 28 കാരി താണ്ടിയത് ദുരിതപര്‍വ്വം

Published

on

By

നെടുംകണ്ടം;നീണ്ട നാളത്തെ കാത്തിരിപ്പും പ്രതീക്ഷയും വിഫലം.സ്‌നേഹിച്ചവരെ സങ്കടക്കടലിലാക്കി അഥീന ജോണ്‍ യാത്രയായി ,വേദനകളില്ലാത്ത ലോകത്തേയ്ക്ക്.

28 വയസിനിടയില്‍ ഒന്നര വര്‍ഷം ആശുപത്രിയില്‍.തലയില്‍ മാത്രം അതി സങ്കീണ്ണമായിരുന്ന 9 ശസ്ത്രക്രീയകള്‍.30 റേഡിയേഷനും നടത്തി.ദിവസവും ഫിയോ തെറാപ്പിയ്ക്കും വിധേയയാക്കിയിരുന്നു.

വീല്‍ ചെറയിലും സ്ട്രച്ചറിലും ഒക്കെയായിരുന്നു മാസങ്ങളായി അഥീനയുടെ സഞ്ചാരം.3 റേഡിയേഷന്‍ കഴിഞ്ഞതോടെ കഴുത്തിന് താഴേയ്ക്ക് തളര്‍ന്നിരുന്നു.

ഇടുക്കി നെടുംങ്കണ്ടം താന്നിക്കല്‍ സാബു ആന്റണി -ബിന്‍സി ദമ്പതികളുടെ മകളാണ് ആഥീന.ബി ടെക്കും എം ബി എ യും കഴിഞ്ഞ് കൊച്ചി അസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുവര്‍ഷം ജോലി ചെയതിരുന്നു.

കഴുത്തിന് കടുത്ത വേദന ആനുഭവപ്പെട്ടതോടെയാണ് ചികത്സ തേടിയത്.വേദനയ്ക്കുകാരണം ക്യാന്‍സര്‍ ആണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും അടുപ്പമുള്ളവര്‍ക്കും കടുത്ത മാനസീക പ്രയാസത്തിന് കാരണമായി.കൂടുതല്‍ പരിശോധനയില്‍ പിന്‍ കഴുത്തില്‍ തലയോട്ടിയോട് ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ ഒട്ടുമുക്കാലും ദ്രവിച്ച് പോയതായി കണ്ടെത്തി.

ബ്രെയിന്‍ സ്റ്റമ്മിനെ ബാധിക്കുന്നതും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതുമായ ക്ലൈവല്‍ കോര്‍ഡോമ എന്ന രോഗമാണ് അഥീനയെ ബാധിച്ചിരുന്നത്.2020 മെയ്‌ലിലാണ് ആദ്യം ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.ആദ്യത്തെ ഓപ്പറേഷന് മാത്രം 25 ലക്ഷത്തിലധികം രൂപ ചിലവായി.ഇനകം 8 ഓപ്പറേഷനുകള്‍ക്ക് അഥീന വീധേയയാരുന്നു.

നെടുങ്കണ്ടത്ത് ചിന്നാര്‍ കൂള്‍ബാര്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന സാമ്പു, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികത്സ നടത്തിയിരുന്നത്.ചികത്സയ്ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ സാഹായമതി രൂപീകരിച്ച് ധനസാമാഹരണവും ആരിഭിച്ചിരുന്നു.

വീട്ടിലും സംസ്‌കാരം സംസ്‌കാര ചടങ്ങുകള്‍ നടന്ന നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാപള്ളിയിലും അഥീനക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരെത്തി.

Continue Reading

Health

കോവിഡ് വ്യാപനം ; ഇടുക്കിയിലും കടുത്ത നിയന്ത്രണം

Published

on

By

തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.

ഇത് സംബന്ധിച്ച് ജില്ല ഭരണകൂടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു.

ഇടുക്കി ഡാമുള്‍പ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയത്ത് പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളു. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്.

ഇക്കാര്യം പാലിക്കപ്പെട്ടില്ലന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ നിയമനടപടി നേരിടേണ്ടി വരും.എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.

ഷോപ്പിങ്ങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് വലിയ കടകള്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍ കട ഉടമ സൗജന്യമായി നല്‍കേണ്ടതും ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള സൗകര്യങ്ങള്‍ കട ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.ജില്ലയിലെ ഹോട്ടലുകളില്‍ ഉള്‍പ്പെടെയുള്ള ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ അടച്ചിടും.

ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം അന്‍പത് ശതമാനം സീറ്റുകളില്‍ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാന്‍ പാടുള്ളു. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന വില്‍പ്പന പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.

ഹോട്ടലുകളിലെ കോമണ്‍ ഏരിയ എല്ലാ ദിവസവും ഹോട്ടല്‍ ഉടമയുടെ ചെലവില്‍ സാനിറ്റൈസ് ചെയ്യേണ്ടതാണ്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനംഅടച്ചിടുന്നതിന് പ്രിന്‍സിപ്പല്‍ ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്ക് തീരുമാനം എടുക്കാം.

ജില്ലയില്‍ നടത്തുന്ന എല്ലാ ഗ്രാമസഭകളും, വികസന സെമിനാറുകളും ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുള്ളൂ.എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് കൃത്യമായി ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

 

 

Continue Reading

Health

കോവിഡ് വ്യാപനത്തില്‍ പരക്കെ ആശങ്ക ; സെക്രട്ടറിയേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി,വ്യാഴാഴ്ച അവലോകന യോഗം

Published

on

By

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു.

മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്്.സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

Continue Reading

Trending

error: