M4 Malayalam
Connect with us

Local News

മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഞായറാഴ്ച വരെ വ്യാപക മഴയ്ക്കും സാധ്യത

Published

on

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്.

മഴ മൂലമുള്ള പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ കണക്കിലെടുത്തും കക്കി സംഭരണിയുടെ നാലു ഷട്ടറുകൾ ഉയർത്തി അധിക ജലം പുറത്തേയ്‌ക്കൊഴുക്കി.ഒന്ന്, നാല് ഷട്ടറുകൾ 30 സെന്റിമീറ്ററും ഗേറ്റ് രണ്ട്, മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്ററുമാണ് ഉയർത്തിയത്. ആകെ 65 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത നിലനിൽക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്

Published

on

By

കൊച്ചി:എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറില്‍ നവജാത ശിശുവിനെ കൊന്ന് ,കവറിലാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മാതാവെന്ന് പോലീസ്.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മാതാവ് സമ്മതിച്ചതായി പോലീസ് അറയിച്ചു.

ഇന്ന് 7.30 തോടെയാണ് നവജാത ശിശുവിന്റെ മൃതദ്ദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്.സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടാം നിലയിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 24 വയസുള്ള കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.

ജനിച്ച്് 3 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തി ,മാതാവ് കൊറിയര്‍ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.മാതാവിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ മാതാവ് ലൈംഗീക പീഡനത്തിനിരയായി എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ പൊതി സമീപവാസി തുറന്നുനോക്കിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസ് അറയിക്കുകയായിരുന്നു.

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Local News

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍

Published

on

By

കൊച്ചി ; നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതേദഹം കണ്ടെത്തി. പനമ്പള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. രാവിലെ 7.30ഓടെയാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.

Continue Reading

Local News

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും രണ്ട് മരണം

Published

on

By

കോഴിക്കോട് ;  സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്.ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.

മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തളര്‍ന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിക്കും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Continue Reading

Trending

error: