M4 Malayalam
Connect with us

News

ഇടതും വലതും കൊടി കുത്തി,നിരോധനവും ഫലം കണ്ടില്ല ; ഒടുവിൽ പോലീസ് ഇടപെടൽ,വാഹനങ്ങൾ കസ്റ്റഡിയിൽ

Published

on

കോതമംഗലം;ഇടത് -വലത് രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തിന്റെ പെർമിറ്റ് റദ്ദാക്കലും കോടതി നിർദ്ദേശവും സലംഘിച്ച് നെല്ലിക്കുഴിയിൽ സ്വകാര്യ ഭൂമിയിൽ കുന്നും മലയും ഇടിച്ച് നരത്തി മണ്ണ് കടത്തൽ.കോതമംഗലം പോലീസ് ഹിറ്റാച്ചികളും ടിപ്പറുകളും ജെസിബിയും പിടിച്ചെടുത്തു.
കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മേതലയിലാണ് ഭരണ -പ്രതിപക്ഷ ഭേതമന്യേയുള്ള രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും പഞ്ചായത്ത് സെക്രട്ടറിയുടെ നിരോധന ഉത്തരവും കോടതി വിലക്കും ലംഘിച്ച് സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുപ്പ് നടന്നിരുന്നത്.
കോട്ടച്ചിറ ഭാഗത്ത് 36 ഏക്കർ വിസ്തൃതിയുള്ള കോച്ചേരിത്തോട്ടം എന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്നും കഴിഞ്ഞ ഒരു മാസത്തോളമായി മണ്ണെടുപ്പ് നടന്നിരുന്നതായിട്ടാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്.
വ്യാവസായ പാർക്ക് ആരംഭിക്കുന്നതിനുവേണ്ടി സ്ഥലം ഒരുക്കുന്നതിനെന്ന പേരിലായിരുന്നു മണ്ണെടുപ്പിന് അനുമതി തേടി സ്ഥലമുടമ പഞ്ചായത്തിനെ സമീപിച്ചത്.സ്ഥലം പ്ലോട്ട് തിരിക്കാൻ പഞ്ചായത്ത് പെർമിറ്റ് നൽകുകയും ചെയ്തു.ഈ പെർമിറ്റിന്റെ മറവിലാണ് കുന്നും മലയും ഇടിച്ചു നിരത്തി വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിൽ മണ്ണെടുക്കൽ നടന്നതെന്നാണ് യൂഡിഏഫിന്റെ ആരോപണം.
യൂഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ മണ്ണെടുപ്പ് നടന്നിരുന്ന സ്ഥലത്തേയ്ക്ക് മാർച്ച് നടത്തുകയും കൊടികുത്തി പ്രതിഷേധിയ്ക്കുകും ചെയ്തിരുന്നു. പഞ്ചായത്തിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരിന്നു.
പരക്കെ ഉയർന്ന് പ്രതിഷേധം കണക്കിലെടുത്ത് പ്ലോട്ട് തിരിക്കാൻ നൽകിയ പെർമിറ്റ് പഞ്ചായത്ത് റദ്ദാക്കി.,സ്റ്റോപ്പ് മെമ്മൊ നൽകുകയും ചെയതിരുന്നു.ഇതിന് ശേഷവും മണ്ണെടുക്കൽ തകൃതിയായി നടന്നിരുന്നു.ഇതെത്തുടർന്ന് സി പി എമ്മും സമര പരിപാടികളുമായി രംഗത്ത് എത്തി.മണ്ണെടുത്തിരുന്ന ഭൂമിയിൽ പാർട്ടി കൊടിനാട്ടി സമര പ്രഖ്യാപനം നടത്തുകയും ചെയ്തു.
അവധി ദിവസങ്ങളുടെ മറവിൽ വീണ്ടും മണ്ണടിക്കൽ സജീവമായിരുന്നെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എസ് പി കെ കാർത്തിക്കിന്റെ സ്‌ക്വാഡ് ആംഗങ്ങൾ മണ്ണ് കടത്തൽ കയ്യോടെ പിടികൂടുകയായിരുന്നെന്നുമാണ് സൂചന.
പോലീസ് സംഘം ഇവിടെ എത്തുമ്പോൾ ഹിറ്റാച്ചിയും ജെ സി ബിയും ഉപയോഗിച്ച് മണ്ണെടുക്കുന്നുണ്ടായിരുന്നു.ഈ സമയം നാട്ടുകാർ ഇവിടെ എത്തി വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു.തുടർന്ന് റവന്യൂവകുപ്പ് അധികൃതരെ വിവരം അറിയിച്ച് കോതമംഗലം പോലീസ് വാഹനങ്ങൾ മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് നടപടികൾ പൂർത്തിയാക്കി പോലീസ് വാഹനങ്ങൾ കസ്റ്റഡിയിൽ എടത്തത്.രണ്ട് ഹിറ്റാച്ചിയും, രണ്ട് ടിപ്പറും, ഒരു ജെ സി ബി യുമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.നിലവിൽ മൂവ്വാറ്റുപുഴ ഇലാഹിയ കോളേജ്ട്രസ്റ്റിന്റെ കൈവശത്തിലാണ്് ഈ ഭൂമിയെന്നാണ് അറിവായിട്ടുള്ളത്.
ഈ ഭൂമിയിലെ തരിശായി കിടക്കുന്ന 5 ഏക്കർ 90 സെന്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഇവിടെ ഒരു വിധത്തിലുമുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് വിലക്കിക്കുണ്ടെന്നും ഇതും മറികടന്നാണ് മണ്ണ് ഘനനമെന്നും ഇക്കാര്യം വ്യക്തമാക്കി റവന്യൂ അധികൃതർ ബന്ധപ്പെട്ട ട്രസ്റ്റിന് നോട്ടീസ് നൽകിയിരുന്നെന്നും യൂഡിഎഫ് നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ഇത് മറികടന്നാണ് ,റവന്യൂ വകുപ്പിനോട് റിപ്പോർട്ട് വാങ്ങാതെ പഞ്ചായത്ത് പ്ലോട്ട് തിരിക്കാൻ പെർമിറ്റ് നൽകിതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
റവന്യൂ അധികൃതരുടെ വിലക്ക് മറികടന്നാണ് 100 മീറ്റർ ഉയരമുള്ള മല ഇടിച്ച് മണ്ണെടുക്കൽ തുടർന്നത്.കുന്നിടിച്ച് മണ്ണെടുത്താൽ താഴ്ന്ന പ്രദേശങ്ങളിൽ
താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തുവകകളും അപകടത്തിലാകും.
കാലവർഷം വരാനിരിക്കെ കുന്നിടിക്കൽ മൂലം പ്രദേശത്ത് വലിയ പാരിസ്ഥിതീക പ്രശനങ്ങൾ ഉണ്ടാവുമെന്നും ഇത് സമീപവാസികളെ ബാധിയ്ക്കുമെന്നും
ഇലാഹിയട്രസ്റ്റിന്റേത് ദുരൂഹമായ നീക്കമാണെന്നും യൂ ഡി എഫ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി ആരോപിച്ചു.

 

 

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Latest news

അബുദാബിയിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദ്ദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തി

Published

on

By

അബുദാബി:അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാർച്ച് 31ന് കാണാതായ തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിൻ്റെ(28) മൃതദ്ദേഹമാണ് മുസഫ സായിദ് സിറ്റിയിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ  കണ്ടെത്തിയത്.

എംകോം ബിരുദധാരിയായ ഷെമീൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരികെ എത്തിയില്ല.

തുടർന്ന് സംശയം തോന്നിയ കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

കൂടാതെ,  മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിംങ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരാഴ്ച നീണ്ടുനിന്ന ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിംങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ് ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Latest news

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ കടന്നു; നീന്തലില്‍ മൂന്നാം ക്ലാസുകാരന്‍ ആരണ്‍ രോഹിത്ത് സ്വന്തമാക്കിയത് ആപൂര്‍വ്വ നേട്ടം

Published

on

By

പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്‍.

കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശാണ് കൈയ്യും കാലും ബന്ധിച്ച് നാലര കീലോമീറ്റര്‍ നീന്തി നാടിന് അഭിമാനമായി മാറിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് ആരണ്‍ രോഹിത്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആരണ്‍ രോഹിത്ത് നീന്തിയത്.കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്.

ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ രാവിലെ 8.30-ന് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഹരിക്കുട്ടന്‍ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവരുള്‍പ്പെടെ വിശിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു.

നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആരണ്‍ രോഹിത്തിനെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.തുടര്‍ന്ന് കൈകാലുകളിലെ ബന്ധനം കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി .

അനുമോദന സമ്മേളനം ആന്റിണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.വൈക്കം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.

വൈക്കം മുനിസ്സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി എന്‍ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സംസാരിച്ചു .

ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്‌ളബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡ് ആണ് ഇത്.

 

Continue Reading

Trending

error: