M4 Malayalam
Connect with us

News

സന്യസ്ത വിദ്യാർത്ഥി അനു അലക്‌സ് ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസും ബന്ധുക്കളും

Published

on

കോതമംഗലം : സന്യസ്ത വിദ്യാർത്ഥിനി തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അലക്‌സ് -ലീല ദമ്പതികളുടെ മകൾ അന്നു അലക്സ് (21 ) കോൺവെന്റിൽ ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസും ബന്ധുക്കളും.

സന്യസ്ഥ ജീവിതം അനു സ്വന്തം തിരഞ്ഞെടുത്ത വഴിയെന്നാണ് വീട്ടുകാർ പറയുന്നത്.സന്യാസിനി സമൂഹത്തിന്റെ എല്ലാകാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അനുവിനെ ഇത്തരത്തിൽ ദാരുണ കൃത്ത്യത്തിന് പ്രേരിച്ച കാര്യം എന്താണെന്ന് തങ്ങൾക്ക് അറിയില്ലന്ന് മഠത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ

വെള്ളിയാഴ്ച രാത്രി 10.15 വരെ കമ്മ്യൂണിറ്റിയുടെ പൊതുപരിപാടികളിലെല്ലാം പങ്കെടുത്ത്് അനു ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.അന്നേ ദിവസം മാസാദ്യ വെള്ളിയാഴ്ചയായിരുന്നതിനാൽ രാത്രി 11 മണിക്ക് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ചാപ്പലിൽ അനുവിനെ കണ്ടില്ല.

തുടർന്ന് എല്ലായിടത്തും അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ താഴത്തെ നിലയിൽ അകത്തുനിന്നും കുറ്റിയിട്ട മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ജീവനുണ്ടെന്ന് കണ്ടെത്തിയതിനാൽ ഉടൻ പ്രഥമ ശുശ്രുഷകൾ നൽകി.ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് നടപടി ക്രമങ്ങളോട് സന്യാസിനി സമൂഹം പൂർണ്ണമായി സഹകരിച്ചുകൊണ്ടിരിയ്ക്കുന്നു.സഹോദരിയുടെ അകാലത്തിലുള്ള വേർപാടിൽ അഗാധമായ ദുഖം പ്രകടിപ്പിയ്ക്കുന്നതിനൊപ്പം ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു.

കോതമംഗലം എസ് എച്ച് ജ്യോതി പ്രൊവിൻസ് പി ആർ ഒ ആണ് മാധ്യമങ്ങൾക്കായി പത്രക്കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.നോവിഷ്യേറ്റ് ഹൗസിൽ വെള്ളിയാഴ്ച രാത്രി 11 .45 ഓടെ സാരിയിൽ കുരുക്കിട്ട് തൂങ്ങിയ നിലയിൽ അനുവിനെ കണ്ടെത്തുകയായിരുന്നു.

തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വം ഇല്ലന്നും സ്‌നേഹിച്ചവരെല്ലാം ക്ഷമിയ്ക്കണം എന്നും മറ്റും സൂചിപ്പിച്ചിട്ടുള്ള അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.ഈ കുറപ്പിലും ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് കൃത്യമായ സൂചനയില്ലന്നാണ് അറിയുന്നത്.

കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിയ്ക്കുന്നത്.പാല രൂപതംഗമായിരുന്ന സംസാകാര ചടങ്ങുകൾ രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫൊറോന പള്ളിയാലാണ് നടന്നത്.

 

 

Latest news

കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

Published

on

By

ന്യൂ ഡൽഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്‌നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Trending

error: