M4 Malayalam
Connect with us

Health

9 ശസ്ത്രക്രീയകളും തുടര്‍ ചികത്സകളും അഥീനയുടെ ജീവന് തുണയായില്ല;ഒന്നര വര്‍ഷത്തിനിടെ 28 കാരി താണ്ടിയത് ദുരിതപര്‍വ്വം

Published

on

നെടുംകണ്ടം;നീണ്ട നാളത്തെ കാത്തിരിപ്പും പ്രതീക്ഷയും വിഫലം.സ്‌നേഹിച്ചവരെ സങ്കടക്കടലിലാക്കി അഥീന ജോണ്‍ യാത്രയായി ,വേദനകളില്ലാത്ത ലോകത്തേയ്ക്ക്.

28 വയസിനിടയില്‍ ഒന്നര വര്‍ഷം ആശുപത്രിയില്‍.തലയില്‍ മാത്രം അതി സങ്കീണ്ണമായിരുന്ന 9 ശസ്ത്രക്രീയകള്‍.30 റേഡിയേഷനും നടത്തി.ദിവസവും ഫിയോ തെറാപ്പിയ്ക്കും വിധേയയാക്കിയിരുന്നു.

വീല്‍ ചെറയിലും സ്ട്രച്ചറിലും ഒക്കെയായിരുന്നു മാസങ്ങളായി അഥീനയുടെ സഞ്ചാരം.3 റേഡിയേഷന്‍ കഴിഞ്ഞതോടെ കഴുത്തിന് താഴേയ്ക്ക് തളര്‍ന്നിരുന്നു.

ഇടുക്കി നെടുംങ്കണ്ടം താന്നിക്കല്‍ സാബു ആന്റണി -ബിന്‍സി ദമ്പതികളുടെ മകളാണ് ആഥീന.ബി ടെക്കും എം ബി എ യും കഴിഞ്ഞ് കൊച്ചി അസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുവര്‍ഷം ജോലി ചെയതിരുന്നു.

കഴുത്തിന് കടുത്ത വേദന ആനുഭവപ്പെട്ടതോടെയാണ് ചികത്സ തേടിയത്.വേദനയ്ക്കുകാരണം ക്യാന്‍സര്‍ ആണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും അടുപ്പമുള്ളവര്‍ക്കും കടുത്ത മാനസീക പ്രയാസത്തിന് കാരണമായി.കൂടുതല്‍ പരിശോധനയില്‍ പിന്‍ കഴുത്തില്‍ തലയോട്ടിയോട് ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ ഒട്ടുമുക്കാലും ദ്രവിച്ച് പോയതായി കണ്ടെത്തി.

ബ്രെയിന്‍ സ്റ്റമ്മിനെ ബാധിക്കുന്നതും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതുമായ ക്ലൈവല്‍ കോര്‍ഡോമ എന്ന രോഗമാണ് അഥീനയെ ബാധിച്ചിരുന്നത്.2020 മെയ്‌ലിലാണ് ആദ്യം ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.ആദ്യത്തെ ഓപ്പറേഷന് മാത്രം 25 ലക്ഷത്തിലധികം രൂപ ചിലവായി.ഇനകം 8 ഓപ്പറേഷനുകള്‍ക്ക് അഥീന വീധേയയാരുന്നു.

നെടുങ്കണ്ടത്ത് ചിന്നാര്‍ കൂള്‍ബാര്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന സാമ്പു, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികത്സ നടത്തിയിരുന്നത്.ചികത്സയ്ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ സാഹായമതി രൂപീകരിച്ച് ധനസാമാഹരണവും ആരിഭിച്ചിരുന്നു.

വീട്ടിലും സംസ്‌കാരം സംസ്‌കാര ചടങ്ങുകള്‍ നടന്ന നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാപള്ളിയിലും അഥീനക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരെത്തി.

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Health

നിർത്തിയിട്ട കാറിൽ മിനി ലോറിയിടിച്ച് 2 വയസ്സുകാരൻ മരിച്ചു: ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു

Published

on

By

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളം ദേശിയ പാതയിലുണ്ടായ അപകടത്തിൽ 2 വയസ്സുകാരന് ദാരുണാന്ത്യം. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയോരത്ത് നിർത്തിയിട്ട വടകര സ്വാദേശികളുടെ കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടം.

അപകടത്തിൽ രണ്ടര വയസ്സുകാരനായ മുഹമ്മദ് ഈസയാണ് മരിച്ചത്. ഒരു കുട്ടിയടക്കം 7 പേർക്ക് പരുക്കേറ്റു.നിർത്തിയിട്ടിരുന്ന കാറിലേയ്ക്കും സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനിലേക്കും മിനി ലോറി ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.

കുട്ടിയെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള കൊയിലാണ്ടി സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു

Continue Reading

Health

താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.

കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Health

ഇളനീർ കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം:15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ, ഫാക്ടറി പൂട്ടി അധികൃതർ

Published

on

By

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഫാക്ടറി പൂട്ടി വൃത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും.

അഡയാറിലെ ഫാക്ടറിൽ നിന്നും ഇളനീർ കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇവർ ഇത് വാങ്ങിയതെന്നും ആളുകൾ പറഞ്ഞു.3 പേർ ആശുപത്രി നിരീക്ഷണത്തിലും ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

വേനൽക്കാലത്തെ ചൂടിൽ ശീതള പാനീയങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസം കൊണ്ടാണ് കൂടുതൽ പേരും ഇളനീർ വെള്ളം തിരഞ്ഞെടുക്കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading

Health

വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം :സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടും സംയുക്തമായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബസ്റ്റാന്‍ഡ് പരിസരത്തെ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം കെ എം അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളായ കെ എ നൗഷാദ്, എം യു അഷ്‌റഫ്, പി എച്ച് ഷിയാസ്, ഏരിയ ഭാരവാഹികളായ ജോഷി അറയ്ക്കല്‍, ശാലിനി കെ വി , സി ഇ നാസര്‍, അബ്ദുല്‍ കരീം,തമ്പി നാഷണല്‍ ,ബിനുരാജ്,മിനി മോനപ്പന്‍ , പത്മ മനോജ്തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സജി മാടവന സ്വാഗതവും കമ്മിറ്റി അംഗം സ്വപ്ന ടിന്റു നന്ദിയും പറഞ്ഞു.കോതമംഗലം ടൗണിലെ വ്യാപാര മേഖലയിലെ ജീവനക്കാരടക്കം നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

 

Continue Reading

Trending

error: