Local News
തൃക്കാരിയൂര്‍ മഹദേവ ക്ഷേത്ര ഉത്സവം;ആറാട്ട് പൂരം ഇന്ന്, 5 ഗജവീരന്മാര് അണിനിരക്കും,കൊഴുപ്പേകാന്‍ പാണ്ടിമേളവും
കോതമംഗലം: ചരിത്ര പ്രസിദ്ധമായ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സത്തിന്റെ ഭാഗമായുള്ള ആറാട്ട് പൂരം ഇന്ന്. അഞ്ച് ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുക.രാത്രി 8 -നാണ് പൂരം ചടങ്ങുകള്‍ ആരംഭിക്കുക.
പൂരത്തിന് മികവുപകരാന്‍ ചേരാനല്ലൂര്‍ ശങ്കരന് കുട്ടന്മാരാരുടെ പ്രമാണത്തില്‍ 40-ല്‍പ്പരം കലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളവും സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷമായി കോവിഡ് നിയന്ത്രണം മൂലം ഉത്സവം ഭക്തര്ക്ക്് പ്രവേശനം അനുവദിക്കാതെ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയിരുന്നു.ഇക്കൂറി നിയന്ത്രണങ്ങള്‍ മാറ്റിയതോടെ നാടൊന്നാകെ ഉത്സാവാഘോഷത്തില് പങ്കെടുക്കാന്‍ തൃക്കാരിയൂരിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
ഉത്സവാഘോഷം കൂടുംബാംഗങ്ങളുടെ കൂടിച്ചേരിനും നിമിത്തമാവും.വിവാഹം കഴിച്ച് വിവിധ നാടുകളിലേക്ക് പോയവരും ജോലി സംബന്ധമായോ മറ്റവശ്യങ്ങള്ക്കോ ആയി നാടുവിട്ടുനില്ക്കുന്നവരുമെല്ലാം ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃക്കാരിയൂരിലേക്ക് എത്തും.
തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സാവാഘോഷ ചടങ്ങുകള്‍ നടക്കുന്നത്.
Local News
എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി: ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പുതുക്കി, ഇരട്ട ആനുകൂല്യം നിര്‍ത്തി
തിരുവനന്തപുരം ; എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
ഒരേ നേട്ടത്തിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നല്കുന്ന രീതി ഇതോടെ അവസാനിക്കും.
അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയില്‍ നല്കുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു.
സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും.
Local News
പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആലപ്പുഴ ; പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
അമ്ബലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നു. ആശുപത്രിയില്‍ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തില്‍ കലാശിച്ചു.
പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് അണുബാധയേറ്റത്. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.
അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനല്‍ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്.
ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയിരുന്നു. രണ്ടു ദിവസം മുമ്ബ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നല്കുന്ന വിശദീകരണം.
Local News
പത്തനാപുരത്ത് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞ നിലയിൽ
കൊല്ലം ; പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.
21 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്