Connect with us

Latest news

ജോസഫിന്റെ മരണം കണ്ണുതുറപ്പിച്ചു; പാതയോരത്തെ അപകടഭീഷിണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി, വനംവകുപ്പിന്റെ “പാപ പരിഹാരം”

Published

on

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : ഓരോ ദുരന്തങ്ങളിൽ നിന്നാണ് നമ്മുടെ ഉദ്യോഗസ്ഥമേധാവികൾക്ക് തിരച്ചറിവുകൾ ലഭിയ്ക്കുന്നത് എന്നുള്ളതാണ് മുൻകാല ചരിത്രം.

കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷമുള്ള വനംവകുപ്പ് ആധികൃതരുടെ നീക്കം ഇത് അന്വർത്ഥമാക്കുന്നതാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പാതയോരത്ത് അപകടഭീഷിണി ഉയർത്തിന്ൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പൊതുപ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ചെറുവിരൽ അനക്കാൻ തയ്യാറായിരുന്നില്ല.

നേര്യമംഗലം അപകടത്തിന് പിന്നാലെ, അപകടം ഉണ്ടായതിന് സമീപത്ത്,പാതയോരത്ത് അപകടഭീഷിണി ഉയർത്തി നിന്നിരുന്ന 7 മരങ്ങൾ വനംവകുപ്പ് മുറിച്ചുനീക്കി.

ഒരു അപകടം ഉണ്ടായി,ഒരാളുടെ ജീവൻ നഷ്ടപ്പെട്ടപ്പോഴാണ് അധികൃതരിൽ ‘സുരക്ഷബോധം’ ഉടലെടുത്തത് എന്ന് ചുരുക്കം.

തിങ്കളാഴ്ച കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ ഉണ്ടായ അപകടത്തിൽ ഇടുക്കി തങ്കമണി പാണ്ടിപ്പാറ കുപ്പമലയിൽ ജോസഫ് (64)മരണപ്പെട്ടിരുന്നു.

പാതയോരത്ത് നിന്നിരുന്ന വൻമരം ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനും കെഎസ്ആർടിസി ബസിനും മുകളിലേയ്ക്കായി മറിഞ്ഞുവീഴികയായിരുന്നു.

മരം വീണതിന്റെ ആഘാതത്തിൽ കാർ ഏറെക്കുറെ പൂർണ്ണമായും തകർന്നു.ഗർഭിണിയടക്കം കാറിലുണ്ടായിരുന്ന മറ്റ് 3 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപടത്തിന് പിന്നാലെ വനംവകുപ്പിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.അപകടഭീഷിണി ഉയർത്തി ,പാതയോരത്ത് ചെറുതും വലുതുമായി ഒട്ടെറെ മരങ്ങൾ നിൽക്കുന്നുണ്ടെന്നും ഇത് മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിട്ടും വനംവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുകയായികുന്നെന്നും അതാണ് ജോസഫിന്റെ ജീവനെടുത്ത അപകടത്തിന് കാരണമെന്നുമാണ് പൊതുവെ ഉയർന്ന വിമർശനം.

മുമ്പും ഈ പാതയിൽ ഇത്തരത്തിലുള്ള വാഹനാപകടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും നിരവധി പേർ മരണപ്പെട്ടിട്ടുണ്ടെന്നും മറ്റുംമുള്ള വിവരങ്ങളും ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

പാതയുടെ നേര്യമംഗലം മുതൽ ഏറെക്കുറെ അടിമാലി എത്തുവരെയുള്ള ഭാഗത്ത് ഒരുവശം മലയും മറുവശം അഗാതമായ കൊക്കയുമാണ്.മലമുകളിൽ നിന്നും വർഷകാലത്ത് കല്ലും മണ്ണും മരങ്ങളുമെല്ലാം റോഡിലേയ്ക്ക് പതിയ്ക്കുന്നത് പതിവാണ്.തിങ്കളാഴ്ച ശക്തമായ മഴയുള്ളപ്പോഴാണ്് കാറിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണത് എന്നതും ശ്രദ്ധേയമാണ്.

പാതയിൽ പലഭാഗത്തും അപകടഭീഷിണി ഉയർത്തി ചെറുതും വലുതുമായി നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്.ഈ മരങ്ങൾ വെട്ടിമാറ്റുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ദുരന്തങ്ങൾ ആവർക്കപ്പെടുമ്പോഴും ബന്ധപ്പെട്ട അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുകയാണ് എന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.ഇത്തരം അപകടങ്ങൾ ഇനി ഒരു ജീവൻകൂടി പൊലിയാതിരിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് വ്യാപകമായി ഉയർന്നിട്ടുള്ള ആവശ്യം.

വീഡിയോ കാണാം

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ഫസ്റ്റ്‌ലുക്ക് അപ്‌ഡേഡേറ്റുമായി അണിയറ പ്രവർത്തകർ

Published

on

By

ഏബിള്‍ സി അലക്‌സ്

കൊച്ചി ;മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്.

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

റി മാസ്റ്റേര്‍ഡ്‌റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം?ഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും,
വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.

കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് .സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവന്‍, സലീം, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യന്‍, ഗിരീഷ് .കെ. മാരാര്‍, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി എഫ് എക്‌സ്: മാഗസിന്‍ മീഡിയ, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് :
ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ് , റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

4 വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം

Published

on

By

തിരുവനന്തപുരം ;  സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇനി മുതല്‍ ഒന്നുകില്‍ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച്‌ ബിരുദം നേടാം.

അല്ലെങ്കില്‍ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച്‌ ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.

ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന കടുത്ത ആശങ്ക വിദ്യാഭ്യാസ വിധക്തർ ഉന്നയിക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു

Published

on

By

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലർച്ചെ മൂന്നോടെയായിരുന്നു മരണം.ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ജോവാന.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ് : 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതേസമയം ജൂലൈ 4 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ മാറിതാമസിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷദ്വീപ്, കർണാടക തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില പ്രത്യേക സാഹചര്യങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സിദ്ദിഖ് “അമ്മ” ജനറൽ സെക്രട്ടറി, ജയം വോട്ടെടുപ്പിൽ: ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡന്റുമാർ‌

Published

on

By

കൊച്ചി:മലയാള താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു.

കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൾ സെക്രട്ടറിയായി എത്തുന്നത്.

25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.

ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു.

ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായത്. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: