M4 Malayalam
Connect with us

News

പുല്ലാനി മൂര്‍ഖനുമായി ഏറ്റുമുട്ടി റോക്കിക്ക് ദാരുണാന്ത്യം; വേര്‍പിരിയില്‍ തങ്ങാനാവില്ലന്ന് രാജമ്മ

Published

on

കൊരട്ടി:രാജമ്മയുടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ ഇന്നലെ ഉറക്കമുണര്‍ന്നത്.നിലവിളി കേട്ടവര്‍ ഓടിയെത്തി ഇനോക്കുമ്പോള്‍ ഇവരുടെ തൊട്ടടുത്ത് ചോരയൊലിച്ച് ചലനമറ്റ നിലയില്‍ വളര്‍ത്തുനായ റോക്കി കിടക്കുന്നു.അല്‍പ്പം മാറി ചത്ത നിലയില്‍ പുല്ലാനി മുര്‍ഖനും കിടപ്പുണ്ട്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പരമേശ്വരന്റെ ഭാര്യയാണ് രാജമ്മ.അടക്കാനാവാത്ത് സങ്കടത്തോടെയുള്ള രാജമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഓടിക്കൂടിയവര്‍ക്കും സങ്കടമായി.

പുലര്‍ച്ചെ റോക്കിക്കും മറ്റ് രണ്ട് നായ്ക്കള്‍ക്കും ബിസ്‌ക്കറ്റ് നല്‍കുന്ന പതിവുണ്ടെന്നും ഇതിനായി വിളിച്ചപ്പോള്‍ മറ്റ് നായകളായ നിക്കിയും ലക്കിയും വന്നെന്നും റോക്കി വന്നില്ലന്നും അന്വേഷിച്ചപ്പോള്‍ അവശനിലയില്‍ കണ്ടെത്തിയെന്നും ഇത് തനിയ്ക്ക് താങ്ങാനാവാത്ത വിഷമാണ് സമ്മാനിയ്ക്കുന്നതെന്നുമായിരുന്നു രാജമ്മയുടെ വിവരണം.

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കൊരട്ടി പാറക്കൂട്ടത്തെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം.2 നര്‍ഷം മുന്‍പാണ് സങ്കരയിനത്തില്‍പ്പെട്ട നായ കുടുംബസുഹൃത്ത് വഴി രാജമ്മയുടെ കൈകളില്‍ എത്തുന്നത്.റോക്കിയെന്ന പേരിട്ടതും രാജമ്മ തന്നെ.തരാജമ്മയ്ക്ക് കാവലായി റോക്കിക്ക് പുറമെ നിക്കിയും ലക്കിയും ഉണ്ട്.

റോക്കിക്ക് 6 മാസം പ്രായമെത്തിയപ്പോള്‍ ഇരു കണ്ണുകളുടെയും കാഴ്ച ഇല്ലാതായി.കാഴ്ച തിരികെ ലഭിക്കാന്‍ റോക്കിയെ ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.കാഴ്ചയില്ലെങ്കിലും ഗന്ധമറിഞ്ഞും കേള്‍വി ശക്തിയാലും റോക്കി തന്റെ ദൗത്യം നിര്‍വ്വഹിയ്ക്കുമായിരുന്നു.

വീടുമായി അടുത്ത ബന്ധമുള്ളവര്‍ മാത്രമേ റോക്കിക്കു കാഴ്ച്ചയില്ലെന്ന് അറിഞ്ഞിരുന്നുള്ളൂ. ശനി രാത്രി നായ്ക്കളുടെ കുര രാജമ്മ കേട്ടിരുന്നെങ്കിലും സംഭവം അറിയുന്നത് പുലര്‍ച്ചെയാണ്.റോക്കിയുടെ മൃതദേഹം വീട്ടുവളപ്പില്‍ മറവു ചെയ്തു.നായ്ക്കളുമായി രാജമ്മയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത് ആത്മബന്ധമാണുള്ളത്.

കണ്ണെ.. പൊന്നെയെന്നും പറഞ്ഞ് പരിപാലിച്ചുപോന്നിരുന്ന നായ്ക്കളില്‍ ഒന്ന് തന്നെ വിട്ട് പോയതിന്റെ വേദനയില്‍ നിന്നും രാജമ്മ ഇപ്പോഴും കരകയറിയിച്ചട്ടില്ലന്നാണ് അടുപ്പക്കാരില്‍ നിന്നും ലഭിച്ച വിവരം.
മൂര്‍ഖന്‍ വീട്ടിലേയ്ക്ക് കയറാന്‍ എത്തിയപ്പോള്‍ നായ ആക്രമിച്ച് കൊന്നിരിയ്ക്കാമെന്നും ഈ അവസരത്തില്‍ വിഷബാധയേറ്റതിനെത്തുടര്‍ന്നാവാം റോക്കി മരണപ്പെട്ടതെന്നുമാണ് പൊതുവെയുള്ള അനുമാനം.

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Latest news

കോതമംഗലത്തുനിന്നും കാണാതായ എസ്‌ഐ ഷാജി പോൾ മൂന്നാറിൽ?തിരച്ചിൽ ശക്തമാക്കി പോലീസ്

Published

on

By

കോതമംഗലം;ജോലിയ്ക്കായി വീട്ടിൽ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി സഹപ്രവർത്തകരും ഉറ്റവരും അടുപ്പക്കാരും നടത്തിവരുന്ന അന്വേഷണം തുടരുന്നു.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന രീതിയാണ് ഷാജി പോൾ സ്വീകരിച്ചുവരുന്നത്.

തന്നെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരു പക്ഷെ പ്രയോജനം ചെയ്യില്ലന്നാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി ,കോതമംഗല,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Trending

error: