M4 Malayalam
Connect with us

News

ഐഎസ്‌എല്‍ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം

Published

on

ഹൈദരാബാദ് ;  ഐ എസ്‌എല്ലില്‍ വിജയവഴിയില്‍ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഐമനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡെയ്സുകെയും നിഹാലുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ബാക്കി രണ്ട് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാനം ജാവോ വിക്ടറാണ് ഹൈദരബാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.

Latest news

കോട്ടയത്തെ മൂന്നംഗ കുടൂംബത്തെ തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

By

ഇടുക്കി;കോട്ടയത്തെ മൂന്നംഗ കുടൂംബത്തെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കാഞ്ഞിരത്തുംമൂട് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.

ഇവരെ കാണാനില്ല എന്ന പരാതിയിൽ വാകത്താനം പൊലീസ് മിസ്സിംങ്ങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം.കോട്ടയം രജിസ്ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്.

Continue Reading

Latest news

കഞ്ചാവുമായി യാത്ര ചെയ്ത യുവാക്കൾ ടി.ടി ഇയെ ആക്രമിച്ചു

Published

on

By

പാലക്കാട്:വടക്കാഞ്ചേരിയിൽ ട്രെയിനിൽ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇമാർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസ്സിലെ ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവരാണ് ആക്രമണത്തിനിരയായത്.

വടകരയിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും പരിശോധനയിൽ കഞ്ചാവും കണ്ടെടുത്തു.

ചെന്നൈ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികളിൽ ഒരാൾ ടി.ടി.ഇ മനോജ് വർമ്മയെ തള്ളിയിടുകയും പിന്നാലെ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു.ആക്രമണത്തിനുശേഷം ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.

Continue Reading

Latest news

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published

on

By

കാസര്‍കോട്; പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.

 

 

Continue Reading

Latest news

ഡിഗ്രി വിദ്യാര്‍ത്ഥിയെയും പ്ലസ്ടുക്കാരിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Published

on

By

കൊല്ലം;ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിയും പ്ലസ്്ടുക്കാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്

വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്.

കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടന്നുവന്ന ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുന്‍പാണ് പരിചയപ്പെട്ടത്.

സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്.

വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

 

 

Continue Reading

Latest news

“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും

Published

on

By

 

കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ്  “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.

ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.

 

Continue Reading

Trending

error: