M4 Malayalam
Connect with us

Latest news

സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധന;പുതുതായി ചേർന്നത് 3 ലക്ഷത്തിലധികം ആളുകൾ

Published

on

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. 18–19 വയസ് പ്രായമുള്ള 3 ലക്ഷത്തിലധികം സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്

2023 ഒക്ടോബർ മാസം പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 38,8000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർ കൂടിയാണ് ഇവർ.

കുറഞ്ഞ കാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരിക്കെ അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയിവർദിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങൾ കേന്ദ്രികരിച്ച് നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയത് എന്നാണ് വിലയിരുത്തുന്നത്.

സോഷ്യൽ മീഡിയ വഴിയും കോളജുകൾ, സർവകലാശാലകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ വോട്ട് വണ്ടികൊണ്ടുള്ള പ്രചാരണവും ശക്തിപ്പെടുത്തി.

വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസറും ജില്ലാ തെരഞ്ഞെടപ്പ് ഓഫീസർമാരും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച പോസ്റ്റുകൾക്ക് വലിയ സ്വികാര്യത ലഭിച്ചിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു,തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കലും; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published

on

By

തിരുവനന്തപുരം;അഭിപ്രായ വ്യത്യസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും പറഞ്ഞ് ഭാര്യയെ വനത്തില്‍ എത്തിച്ച് ,കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു.പിന്നാലെ കൊടിയ മര്‍ദ്ദനം.ഒടുവില്‍ വെട്ടി പരിക്കേല്‍പ്പിക്കലും.

തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുമണ്‍കോട് വനമേഖലയിലേക്കാണ് സോജി ഗിരിജയെ കൂട്ടിക്കൊണ്ടുപോയത്.ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാല്‍മുട്ടുകള്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ അന്താരാഷ്ട സമ്മേളനത്തിന് തുടക്കമായി

Published

on

By

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)” അന്താരാഷ്ട്ര സമ്മേളനത്തിന്  തുടക്കമായി.

ലോകത്തിലെ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ നിന്നുള്ള 150 ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേള്ളനത്തിൻ്റെ മുഖ്യ പ്രമേയം,”കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും” എന്നതാണ്.

ആകെ ലഭിച്ച 450 ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങളാണ് മൂന്നു ദിവസങ്ങളിൽ അഞ്ചു വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക.

അന്താരാഷ്ട്ര സമ്മേളനം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എൻ. പി. ഒ. എൽ. ( ഡി. ആർ. ഡി. ഒ.) ഡയറക്ടർ ഡോ. അജിത് കുമാർ കെ. ഉത്ഘാടനം ചെയ്തു. കമ്പ്യൂട്ടേഷണൽ സമ്പ്രദായങ്ങളിൽ ഉണ്ടായിട്ടുള്ള ബൗദ്ധികമായ വളർച്ചയും നിർമ്മിത ബുദ്ധിയും കൊണ്ട് പ്രതിരോധരംഗത്ത് ലഭ്യമായ നേട്ടങ്ങളെ കുറിച്ചും നിർമ്മിത ബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

യന്ത്രങ്ങൾക്ക് സ്വപ്നം കാണാനോ പുതിയ സാങ്കേതികതകളും സങ്കേതങ്ങളോ വികസിപ്പിക്കാനോ ഉള്ള കഴിവില്ലെന്നും മനുഷ്യ ബുദ്ധിയും പ്രയത്നവും ആധുനിക കമ്പ്യൂട്ടേഷനൽ സങ്കേതങ്ങളോടൊത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ അപ്രാപ്യമായ പലതും സാധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം മനുഷ്യ പ്രയത്നങ്ങൾക്ക് ബദലായി വരുമെന്ന ഭയം വേണ്ടെന്നും താഴ്ന്ന നിലവിലുള്ള ജോലികൾ നിർമ്മിത ബുദ്ധി കൊണ്ട് ചെയ്യുവാൻ കഴിയുമെങ്കിലും ബൗദ്ധീകമായി ഉന്നത നിലവാരം ആവശ്യമുള്ള ജോലികൾ മനുഷ്യർ തന്നെ ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്ഘാടന സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് സ്വാഗതവും പ്രൊ. മുഹമ്മദ് കാസിം (ഐ. ഇ. ഇ. ഇ. കേരള ഘടകം ചെയർ) അദ്ധ്യക്ഷ പ്രസംഗവും നടത്തി.

മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

റയിസ് 2024 ജനറൽ ചെയർമാരായ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ശ്രീ വർഗ്ഗീസ് ചെറിയാൻ, ഐ. ഇ. ഇ. ഇ. വൈസ് ചെയർ ഡോ. ബിജുന കുഞ്ഞ്, ടെക്നിക്കൽ പ്രോഗ്രാം ചെയർ ഡോ. കുമരവേൽ എസ്., തിരുവനന്തപുരം സിഡാക് ലെ ശാസ്ത്രജ്ഞൻ ശ്രീ ജയൻ പി പി. എന്നിവർ സംസാരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി ; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

Published

on

By

കോഴിക്കോട് : കാണാതായ ഗർഭിണിയും ഇരുപത്തിനാലുകാരിയുമായ യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത് കാമുകനൊപ്പം .വീട്ടുകാർക്കൊപ്പം ഇല്ലന്നും കാമുകനൊപ്പം പോകുവാനാണ് താൽപര്യമെന്നും യുവതി കോടതിയിൽ . തുടർന്ന് കോടതിയുടെ അനുമതിയോടെ 4 വയസുകാരനായ മകനെയും ഭർത്താവിനെയും  ഉപേക്ഷിച്ച്  കാമുകനൊപ്പം യുവതിയുടെ മടക്കം.

താമരശേരി അമ്പലമുക്കിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന്  ഭർത്താവ്  പൊലീസില്‍ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണമാണ് വിവരങ്ങൾ പുറത്തറിയുന്നതിന് കാരണമായത്.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള വീട്ടിൽ നിന്നും ഭാര്യ  കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് ഭർത്താവ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു.

പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു.തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൈയിൽ നിശ്ചയിച്ച ശസ്ത്രക്രിയ നാവിൽ: ഡോക്ടർക്കെതിരെ പരാതിയുമായി കുടുംബം

Published

on

By

സംസാരിക്കാനും ഭക്ഷണം കഴിക്കാനും പാടുപെട്ട് 4 വയസ്സുകാരി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്. കൈയിലെ ആറാമത്തെ വിരൽ നിക്കാൻ ചികിത്സതേടിയ കോഴിക്കോട് ചെറുവല്ലൂർ സ്വാദേശിനിയായ 4 വയസ്സുകാരിയാണ് ചികത്സാപ്പിഴവിന് ഇരയായത്.

പെൺകുട്ടിയുടെ വായിൽ പഞ്ഞി  ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട്ടുക്കാർ കാര്യം തിരക്കിയപ്പോഴാണ് “കുട്ടിയുടെ നാവിനടിയിൽ  കെട്ട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ്  ഡോക്ടര്‍ ബന്ധുക്കളോട് വ്യക്തമാക്കിയിട്ടുള്ളത്.

പിന്നീട് രണ്ടാമതൊരു ശാസ്ത്രക്രിയയിലൂടെയാണ് പെൺകുട്ടിയുടെ വിരൽ നീക്കിയത്. ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ചതിനെ തുടർന്ന് പിഴവ് സംഭവിച്ചതായി ഡോക്ടർമാർ സമ്മതിച്ചു.

അമ്മയും കുഞ്ഞും ഡിപ്പാർട്മെന്റിന്റെ കിഴിലാണ് പിഴവ് സംഭവിച്ചെതെങ്കിലും ആശുപത്രി അധികൃതരോ ഡിപ്പാർട്മെന്റോ ഇതുമായി ബന്ധപെട്ട് വിശദീകരണം നല്‍കിയിട്ടില്ല. അതെ സമയം പരാതിയുമായി മുന്നോട്ട് പോകുമെന്നും നടപടിയെടുക്കുമെന്ന ഉറപ്പിലാണ് തിരിച്ച് പോകുന്നതെന്നും കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു.സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി അടിയന്ത്രിരമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: