News
അച്ഛന് അരികെ മകനും ചിതയൊരുക്കി ബന്ധുക്കൾ ; സങ്കട കടലായി ഇഞ്ചൂർ
കോതമംഗലം; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ അച്ഛന്റെയും മകന്റെയും സംസ്കാരം അടുത്തടുത്ത് നടത്താന്‍ ബന്ധുക്കള്‍ തമ്മില്‍ ധാരണ .ക്യാന്‍സര്‍ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങുകയായിരുന്നു.പിടവൂര്‍, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട് )ഉണ്ണികൃഷ്ണ കൈമളും (64) ,മകന് മനു ഉണ്ണികൃഷ്ണ(34)നുമാണ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യസത്തില്‍ ജീവന് വെടിഞ്ഞത്.
ഉണ്ണികൃഷ്ണന് ക്യാന്‍സര്‍ രോഗത്തിന് കോതമംഗലത്തെ സ്വകാര്യആശുപത്രയില്‍ ചികിത്സയിലായിരുന്നു.പത്ത് വര്‍ഷം മുമ്പ് കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ മനു അച്ഛനെ പരിചരിയ്ക്കാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു.അമ്മ ദേവകിയാണ് അന്ന് മനുവിന് കിഡ്നി ദാനം ചെയ്തത്.
അടുത്തിടെ മനുവിന് കൊറോണ പിടിപെട്ടിരുന്നു.കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും രോഗത്തിന് ആശ്വസമുണ്ടായില്ല.തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി.ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ച മനു വെന്റിലേറ്ററില്‍ ആയിരുന്നു.ഇന്നലെ ഉച്ചക്ക് 1.30-തോടെയായിരുന്നു ഉണ്ണികൃഷ്ണന്റെ മരണം.വൈകിട്ട് 7.30-തോടെ മനുവും ജീവിതത്തോട് വിട പറഞ്ഞു.
വീടിന്റെ താങ്ങായിരുന്ന രണ്ടുപേരെയും ഒരുമിച്ച് വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ്് ഉറ്റവരും നാട്ടുകാരും.അച്ഛന് ചികത്സയില്‍ ആയിരുന്നതിനാല്‍ മനു അണുബാധ ഒഴിവാക്കുന്നതിനുള്ള എല്ല മുന്‍കരുതലുകളും സ്വീകരിച്ചാണ് മുന്നോട്ട് പോയിരുന്നത്.കൃഷിപ്പണിക്കാരനായിരുന്ന ഉണ്ണികൃഷ്ണന് രോഗബാധിതനായിട്ട് ഒരു വര്‍ഷം പിന്നിട്ടിരുന്നു.
ആദ്യം കോതമംഗലത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ മൃതദ്ദേഹം വീട്ടിലെത്തിയ്ക്കും.പിന്നാലെ എറണാകുളത്ത് നിന്നും മനുവിന്റെ മൃതദ്ദേഹവും വീട്ടിലെത്തിയ്ക്കും.അധികം വൈകാതെ സംസ്കാര ചടങ്ങുകള്‍ ആരംഭിയ്ക്കുന്നതിനാണ് ബന്ധുക്കള്‍ തീരുമാനിച്ചിട്ടിള്ളത്.മനു ലീഗല്‍ മെട്രോളജി വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു.അമ്മ :ദേവകി.ഏക സഹോദരി ഹിമ. മരുമകന് ഹരി.സംസ്കാരം ഇന്ന് രാവിലെ 11.30 തോടെ വൂട്ടുവളപ്പില്.
Latest news
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.
ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
Latest news
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ഡൽഹി ; രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പിനികൾ.
ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്സൈറ്റ് അനുസരിച്ച്, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.
അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.
Latest news
ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്
തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്
രജിസ്ട്രേഷന് ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.
ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന് ഗായക് ആര്.ചന്ദ് ആയിരുന്നു വരന്.
ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില് ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.
ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന് വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്ക്ക് ആശംസകള്‍ നേരാന്‍ റജിസ്ട്രേഷന് വകുപ്പു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എത്തിയിരുന്നു.
Latest news
അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം
അങ്കമാലി: അങ്കമാലി ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.
ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.
ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.
അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.
Latest news
തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി.
ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.
സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവാണ് മെയ് 15 വരെ നീട്ടുന്നത്.
പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ