News
കുഞ്ഞിനെ തട്ടിയെടുക്കൽ; കാമുകന്റെ വിവാഹം മുടക്കാനെന്ന് നീതു
കോട്ടയം: തന്റെ രക്തത്തിൽ പിറന്ന കുട്ടിയെ കാണണമെന്ന കാമുകന്റെ വാശിയാണ് കുട്ടിയെ തട്ടി കൊണ്ടുപോകാൻ പ്രേരണയെന്ന് നീതു രാജൻ വെളിപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ് . ജില്ലാ പോലീസ് മേധാവി അൽപ്പം മുമ്പ് മാധ്യമങ്ങളുമായി കേസിന്റെ കൂടുതൽ വിവരങ്ങൾ പങ്കിട്ടു.
നീതുവിന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ ചുവടെ..
കഴിഞ്ഞ ഫെബ്രുവരിയിൽ താൻ ഗർഭിണിയാണെന്ന് കാമുകൻ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയുംവിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിനെയും അറിയിച്ചിരുന്നു.താമസിയാതെ ഗർഭം അലസിപ്പോയി. ഈ വിവരം ഭർത്താവിനോട് പറഞ്ഞു. കാമുകനെ അറിയിച്ചില്ല.
പ്രസവ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണിയ്ക്കാത്തതിൽ ഇബ്രാഹിം സംശയിക്കാൻ തുടങ്ങി. കുട്ടി ഒപ്പമുണ്ടെന്ന് പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കി. തുടർന്നാണ് കുട്ടിയെ തട്ടിയെടുത്ത് , ഇബ്രാഹീമിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാമെന്ന് തീരുമാനിച്ചത്. ജനുവരി 1 മുതൽ 4 വരെ ദിവസങ്ങളിൽ കോട്ടയത്ത് തങ്ങി കാര്യങ്ങൾ വിശദമായി പഠിച്ചാണ് തട്ടികൊണ്ടു പോകൽ ആസൂത്രണം ചെയ്തത്. കുട്ടിയെ താമസിച്ചിരുന്ന മുറിയിലേയ്ക്കാണ് കൊണ്ടുവന്നത്. ഇവിടെ വച്ച് മൊബൈലിൽ ചിത്രമെടുത്ത് , വാട്സാപ്പ് വഴി ഇബ്രാഹീമിനും ബന്ധുക്കൾക്കും അയച്ചു.മാറ്റാരുടെയും ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
ഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത യുവതിയുടെ ലക്ഷ്യം സ്ഥിരീകരിയ്ക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് പോലീസിന് മുമ്പാകെസംഭവത്തെക്കുറിച്ച് മുഴുവൻ വിവരങ്ങളും നീതു വെളിപ്പെടുത്തിയത്.
സംഭവത്തിന് പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റെ ഇടപടല്‍ ഉണ്ടെന്ന വാദം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
സംഭവത്തില്‍ തിരുവല്ല സ്വദേശിനി നീതു രാജനെയും സഹായി കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയും കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അടുപ്പക്കാരനായിരുന്ന ഇബ്രാഹീമിന്റെ വിവാഹം മുടക്കാന്‍ മുൻകൂട്ടി തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമീക അന്വേഷണത്തിൽ പോലീസിന് സൂചന ലഭിച്ചിരുന്നു. വ്യക്തിപരമായ കാര്യത്തിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് നീതു സമ്മതിച്ചതായി പോലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നഴ്സിന്റെ വേഷം ധരിച്ചെത്തി നീതു തട്ടിക്കൊണ്ടുപോകുകയായിരുന്നു.ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
മാതാവിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ പരിശോധിക്കാനെന്ന് പറഞ്ഞാണ് നീതു വാങ്ങിയത്.ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.ഗാന്ധിനഗര്‍ പൊലീസ് ഇന്നലെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയിരുന്നു.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
Latest news
എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ
അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.
3200 മെഗാപിക്സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.
ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്ക്രീനുകൾ ആവശ്യമാണ്.
ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ
Latest news
ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
Latest news
കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.
അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്