M4 Malayalam
Connect with us

Health

കോവിഡ് കണക്കിൽ തിരുവന്തപുരം മുന്നിൽ

Published

on

തിരുവനന്തപുരം: ഇന്നലത്തെ കോവിഡ് സ്ഥിതിവിരകണക്കിൽ തിരുവന്തപുരം മുന്നിൽ.സംസ്ഥാനത്ത് 7427 പേർക്കാണ് കോവിഡ് ഇന്നലെ സ്ഥിരീകരിച്ചിട്ടുള്ളത്.

തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂർ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂർ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസർകോട് 119 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

Health

താപനില വരും ദിവസങ്ങളിലും ഉയരും ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.

കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Health

ഇളനീർ കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം:15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ, ഫാക്ടറി പൂട്ടി അധികൃതർ

Published

on

By

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഫാക്ടറി പൂട്ടി വൃത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും.

അഡയാറിലെ ഫാക്ടറിൽ നിന്നും ഇളനീർ കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇവർ ഇത് വാങ്ങിയതെന്നും ആളുകൾ പറഞ്ഞു.3 പേർ ആശുപത്രി നിരീക്ഷണത്തിലും ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

വേനൽക്കാലത്തെ ചൂടിൽ ശീതള പാനീയങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുകയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസം കൊണ്ടാണ് കൂടുതൽ പേരും ഇളനീർ വെള്ളം തിരഞ്ഞെടുക്കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Continue Reading

Health

വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റ് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം :സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടും സംയുക്തമായി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബസ്റ്റാന്‍ഡ് പരിസരത്തെ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം കെ എം അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികളായ കെ എ നൗഷാദ്, എം യു അഷ്‌റഫ്, പി എച്ച് ഷിയാസ്, ഏരിയ ഭാരവാഹികളായ ജോഷി അറയ്ക്കല്‍, ശാലിനി കെ വി , സി ഇ നാസര്‍, അബ്ദുല്‍ കരീം,തമ്പി നാഷണല്‍ ,ബിനുരാജ്,മിനി മോനപ്പന്‍ , പത്മ മനോജ്തുടങ്ങിയവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി സജി മാടവന സ്വാഗതവും കമ്മിറ്റി അംഗം സ്വപ്ന ടിന്റു നന്ദിയും പറഞ്ഞു.കോതമംഗലം ടൗണിലെ വ്യാപാര മേഖലയിലെ ജീവനക്കാരടക്കം നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

 

Continue Reading

Health

നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്, ഒരാൾ പേ വിഷബാധ ലക്ഷണത്തോട ആശുപത്രിയിൽ ; ആശങ്ക വ്യാപകം

Published

on

By

കോതമംഗലം; നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. ഒരാൾ പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ ആശങ്ക വ്യാപകം .

കവളങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന നേര്യമംഗലം മേഖലയിലാണ് തെരുവുനായ ശല്യം ഭീതി പരത്തിയിട്ടുള്ളത്.
നേര്യമംഗലത്ത് താമസിച്ചു വന്നിരുന്ന കട്ടപ്പന സ്വദേശി  രാജനെ  (50 )യാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
തെരുവുനായ ശല്യം പെരുകിയിട്ടുണ്ടെന്നും  ഇത് ജനങ്ങളിൽ ഭീതി പരത്തിയിരിയ്ക്കുകയാ
ണെന്നും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ലന്നും കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈജന്റ് ചാക്കോ , മുൻ  വൈസ് പ്രസിഡന്റ് ജിംസിയ  ബിജു ,പഞ്ചായത്തംഗം
സൗമ്യ ശശി,  എന്നിവർ പ്രതികരിച്ചു.നേര്യമംഗലത്തും സമീപപ്രദേശങ്ങളിലുമായിട്ടാണ് ഇവർ മൂവരും താമസിക്കുന്നത്.
ഇതിൽ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജന്റെ സ്ഥിതി ദയനിയമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
അവശനിലയിലായ നായെ രക്ഷിക്കാന്‍ ഉടമയാണ് രാജനെ കൂടെ കൂട്ടിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം.കട്ടപ്പന കാഞ്ചിയാര്‍ മുട്ടുമണ്ണില്‍ രാജനെ(50)യാണ് വിഷബാധയേറ്റ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
വര്‍ഷങ്ങളോളം പുതുപ്പാടിയല്‍ കുടുംബ സമേതം താമസിച്ചിരുന്ന രാജന്‍ കുറച്ചുകാലമായി വീട്ടില്‍ നിന്നും മാറി,നേര്യമംഗലത്ത് ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് ഭര്‍ത്താവ് അവശനിലയിലാണെന്ന കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും രണ്ടാഴ്ച മുമ്പ് കളമശേരി മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ച് ചികത്സ ലഭ്യമാക്കിയിരുന്നെന്നും ഇപ്പോള്‍ വീണ്ടും വായില്‍ നിന്നും നുരയും മറ്റും പുറത്തേയ്ക്ക് ഒഴുകുന്ന നിയിലാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും രാജന്റെ ഭാര്യ റാണി വെളിപ്പെടുത്തി.

നേര്യമംഗലം സ്വദേശി  പ്രതീപ് കഴുത്തില്‍ നായുടെ തുടല്‍ കഴുത്തില്‍ കുടുങ്ങിയെന്നും അഴിച്ചുമാറ്റാന്‍ സഹായിക്കണണമെന്നാവശ്യപ്പെട്ട്  തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കൃത്യത്തിനിടെ കഴുത്തില്‍ വൃണം രൂപപ്പെട്ട നിലയിലായ നായ തന്നെ ആക്രമിച്ചെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.അവശനിലയിലാണെന്ന് നാട്ടുകാര്‍ അറയിച്ചതിനെത്തുടര്‍ന്ന് താന്‍ ഇടപെട്ടാണ് രാജനെ ആമ്പുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്ന് കവളങ്ങാട് പഞ്ചായത്തംഗം സൗമ്യ ശശി പറഞ്ഞു.

കിട്ടുന്ന ജോലി ചെയ്താണ് രാജന്‍ നിത്യചിലവുകള്‍ക്കായി പണം കണ്ടെത്തിയിരുന്നതെന്നും ബസ് സ്റ്റാന്റിലും കടത്തിണ്ണകളിലുമൊക്കെയാണ് രാത്രികാലം കഴിച്ചുകൂട്ടിയിരുന്നതെന്നുമാണ് നേര്യമംഗലം സ്വദേശികള്‍ പങ്കുവയ്ക്കുന്ന വിവരം.

സംഭവത്തില്‍ നീതി തേടി ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഭക്ഷണവും മരുന്നും വാങ്ങുന്നതിനുപോലും ബുദ്ധിമുട്ടുന്ന സഹചര്യമാണ് നിലനില്‍ക്കുന്നത്.റാണി വിശദമാക്കി.

Continue Reading

Health

വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലാവാന്‍ കാരണം പായസമോ കുടിവെള്ളമോ?ചര്‍ച്ചകള്‍ സജീവം;ദുരൂഹത നീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം

Published

on

By

കോതമംഗലം;തങ്കളം ഗ്രീന്‍വാലി സ്‌കൂളില്‍ ഓണം ആഘോഷത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ട സംഭവത്തിനുപിന്നിലെ ദുരൂഹത നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തം.

ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയില്ലന്നാണ് സൂചന.അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലന്നുമാണ് ഇക്കാര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം.

കഴിഞ്ഞ മാസം 25-ന് സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത നൂറിലേറെ വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയും പനിയും തലവേദനയുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.

കുടിവെള്ളത്തില്‍ നിന്നുള്ള അണുബാധയാരിക്കാം വിദ്യാര്‍ത്ഥികളുടെ ശാരീരിക അസ്വസ്തകള്‍ക്ക് കാരണമായെതെന്നാണ് രക്ഷിതാക്കളുടെ ഒരുവിഭാഗത്തിന്റെ നിഗമനം.പുറമെ നിന്നും കൊണ്ടുവന്ന പായസം കഴിച്ചതുമൂലമണോ കൂട്ടികള്‍ക്ക് രോഗബാധയുണ്ടായത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യവിഷബാധയുണ്ടായോ എന്ന് സ്ഥിരീകരിയ്‌ക്കേണ്ടത് ഫുട്‌സേഫ്റ്റി വിഭാഗമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ രോക്ഷകൂലരായി ഒരുവിഭാഗം രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കും പരിസരവും പരിശോധിച്ചിരുന്നു.

പായല്‍ പറ്റിപ്പടിച്ച നിലയിലായ ടാങ്കിലെ വെള്ളത്തിന് നിറം മാറ്റവും ഉണ്ടായിരുന്നു.ഇതോടെ രക്ഷിതാക്കളുടെ പ്രതിഷേധം ഒന്നുകൂടി ശക്തമായി.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ. അശോക് കുമാര്‍, മനോജ്, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ ജലസ്രോതസുകള്‍ പരിശോധിച്ച്, സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിശോധന ഫലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഈ ഘട്ടത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയോളം പിന്നിട്ടിട്ടും പരിശോധന ഫലം പുറത്തുവിടന്‍ അധികൃതര്‍ തയ്യാറാവാത്തതിന് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.

 

Continue Reading

Trending

error: