M4 Malayalam
Connect with us

News

105 കോടി പദ്ധതിയില്‍ അഴിമതിയെന്ന് ; സത്യം കണ്ടെത്താന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

Published

on

കൊച്ചി;കോട്ടൂരിലെ ആന ചികത്സാകേന്ദ്ര നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ സാമ്പത്തീക തട്ടിപ്പെന്ന് ആരോപണം.

105 കോടി മുതല്‍ മുടക്ക് ലക്ഷ്യമിട്ടിട്ടുള്ള കിഫ്ബി പദ്ധതിയില്‍ ഇതുവരെ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നും പദ്ധതിയുടെ ലക്ഷ്യം തന്നെ തകിടം മറിയ്ക്കുന്നതാണെന്നും ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തീക തിരമറികള്‍ നടന്നിട്ടുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

മൃഗസ്‌നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ആണ് ചികത്സ കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന നിയമപോരാട്ടവും നടത്തിവരികയാണ്.

ഇന്നലെ ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിലൂടെ സത്യം പുറത്തുവരുമെന്നാണ് സംഘടന നേതാക്കളുടെ വിശ്വാസം.

ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍ പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ച് ആനചികത്സ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചും അനുബന്ധഘടങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഇന്നലെ ഉത്തരവായി.അഡ്വ. രഘുനാഥാണ് അമിക്കസ് ക്യൂറി.

സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കോട്ടൂരില്‍ ശാസ്താംകോട്ട നീലകണ്ഠന്റെ ചരിഞ്ഞതിന് പിന്നാലെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു.മതിയായ ചികത്സ ലഭിക്കാത്തതാണ് ആന ചരിയാന്‍ കാരണമെന്നായിരുന്നു ഇവരുടെ ആരോപണം.ഈ വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്കും എത്തി.

ഇനി ഒരാനയ്ക്കും നീലകണ്ഠന്റെ ഗതി ഉണ്ടാവരുതെന്നും ഇതിനായി ഉന്നത നിലവാരത്തില്‍ ആനചികത്സ കേന്ദ്രം ആരംഭിയ്ക്കണമെന്നും കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ദ്ദേശവുമുണ്ടായി.
ഈ സാഹചര്യത്തില്‍ കിഫ്ബിയില്‍പ്പെടുത്തി ഇത്തരത്തില്‍ ചികത്സ കേന്ദ്രം കോട്ടൂരില്‍ നിര്‍മ്മിയ്ക്കുന്നുണ്ടെന്നും താമസിയാതെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു.

കോട്ടൂര്‍ ആന പരിപാലന കേന്ദ്രം നവീകരിച്ചാണ് 105 കോടി രൂപ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന ചികത്സ കേന്ദ്രം ഒരുക്കുന്നതെന്നും ഈ വര്‍ഷം മെയ് 31 ന് അകം പൂര്‍ത്തിയാകും എന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍വെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതെക്കുറിച്ച് ആന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്‌നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് നിയമനടപടികളുമായി രംഗത്തെത്തിയത്.

ആനകളെ നിര്‍ത്തി ചികത്സിയ്ക്കാന്‍ സൗകര്യം ഇല്ലാതെയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും ഈ കെട്ടിടത്തില്‍ ക്രെയില്‍ സൗകര്യം പോലും ഇല്ലന്നും നിലവില്‍ ഒരു പട്ടികുഞ്ഞിനെ ചികില്‍സിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍സാമ്പത്തീക തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് കാണിച്ച് സംഘടന ഭാരവാഹി എംഗല്‍സ് നായര്‍ നായര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കുകയും ചെയ്തിരുന്നു.
തെളിവിനായി കെട്ടിടത്തിന്റെ ചിത്രങ്ങളും സംഘടന കോടതിയുടെ മുമ്പില്‍ എത്തിച്ചിരുന്നു.

തകരം കൊണ്ടുള്ള ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഷെഡ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതോടെ ഈ വിഷയത്തില്‍ വിവശദമായ വിവരശേഖരണത്തിന് കോടതി നേരിട്ടിടപെടുകയായിരുന്നെന്ന് സംഘടന ഭാരവാഹി ഏംഗല്‍ നായര്‍ പറഞ്ഞു.

1 / 1

Advertisement

Latest news

വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം

Published

on

By

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,

വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.

1 / 1

Continue Reading

Latest news

വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും

Published

on

By

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.

അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.

 

 

 

1 / 1

Continue Reading

Latest news

ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്

Published

on

By

കട്ടപ്പന: ‍ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.

കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.

എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്‌കൂളിൽ നിയമനവും ലഭിച്ചു.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.

 

1 / 1

Continue Reading

Latest news

ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.

വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.

കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Trending

error: