M4 Malayalam
Connect with us

Film News

സഹജീവികളുടെ ദുരിതം കണ്ടുനിൽക്കാനാവില്ല-പാഷണം ഷാജി

Published

on

കൊച്ചി;പാഷാണം ഷാജിയെ അറിയാത്ത ടെലിവിഷൻ സിനിമ പ്രേക്ഷകർ വിവരളമായിരിയ്ക്കും.വ്യത്യസ്ഥമായ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ .

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ഷാജിയുടെ ഇടപെടൽ ശ്രദ്ധേയമാണ്.താൻ കഷ്ടപ്പാടറിഞ്ഞ് വളർന്ന വ്യക്തിയാണെന്നും അതിനാൽ ദുരിതമനുഭവിയ്ക്കുന്നവർക്കായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഷാജി അടുപ്പക്കാരോട് പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.

മിമിക്രിയിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് സാജു.വേദികളിലും സിനിമകളിലും സ്‌കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും ആരാധകരെ കുടുകുടെ പൊട്ടിച്ചിരിപ്പിച്ച പാഷാണം ഷാജി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പാഷാണം ഷാജി. സാജു നവോദയ എന്ന പേരിനേക്കാൾ ഉപരി എല്ലാവരും തിരിച്ചറിയുന്നത് പാഷാണം ഷാജിയെന്നാണ്.

പാഷാണം കൊണ്ട് ജീവിതത്തിൽ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്നാണ് പലപ്പോഴും സാജു പറഞ്ഞിരുന്നത്. നടൻ എന്നതിലുപരി കൊവിഡ് കാലത്ത് അടക്കം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു സാജുവും ഭാര്യ രശ്മിയും.

1 / 1

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Film News

പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ അന്തരിച്ചു

Published

on

By

കൊച്ചി; പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനുമായ കെ.ജി.ജയൻ (90) അന്തരിച്ചു.നടൻ മനോജ് കെ ജയൻ മകനാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്.

സന്നിധാനത്ത് നട തുറക്കുമ്ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

1 / 1

Continue Reading

Film News

‘വർഷങ്ങൾക്ക് ശേഷം’ പുറത്തിറങ്ങി രണ്ട് ദിവസംകൊണ്ട് നേടിയത് കോടികൾ

Published

on

By

കൊച്ചി ; വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ വിജയകരമായി പ്രദര്‍ശനം തുടരുന്നു.റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസങ്ങളില്‍ 5.55 കോടി രൂപയാണ് ചിത്രം നേടിയത്.രണ്ടാം ദിനവും ഒട്ടും കുറയാതെ 2.50 കോടി രൂപ.

ആദ്യ ദിനത്തില്‍ സിനിമയുടെ മൊത്തത്തിലുള്ള മലയാളം ഒക്യുപന്‍സി 53.83% ആയിരുന്നു.വിഷു റിലീസായി മൂന്ന് സിനിമകളാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയത്.ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ്. മൂന്ന് ചിത്രങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിന്റെ കളക്ഷന്റെ കാര്യത്തില്‍ ജയ് ഗണേഷ് പിന്നോട്ട് പോയെങ്കിലും മികച്ച ത്രില്ലിംഗ് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3 കോടിയും ആവേശം ആദ്യദിനം നേടിയത് 3.50 കോടിയും.  ജയ് ഗണേഷ് 50 ലക്ഷം ആണ് നേടിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1 / 1

Continue Reading

Film News

വിദ്യാർത്ഥികൾക്കായി “ദ കേരള സ്റ്റോറി” പ്രദർശിപ്പിച്ചു: വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത

Published

on

By

ഇടുക്കി: വിശ്വാസോത്സവത്തിന്റെ ഭാഗമായി 10 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി വിവാദ സിനിമയായ “ദ കേരള സ്റ്റോറി” പ്രേദർശിപ്പിച്ച് ഇടുക്കി രൂപത. ഈ കഴിഞ്ഞ 4 നാണ് വിമർശനങ്ങൾക്ക് വഴി തെളിച്ച സംഭവം .

പ്രണയത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നിൽ സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപത അധികൃതരുടെ വാദം.

സംഭവം വിവാദമായതിന് പിന്നാലെ
ഫാ. ജിൻസ് കാരക്കാട് വിശദീകരണവുമായി രംഗത്തെത്തി .ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നു എന്നും നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുന്ന കാലമായതിനാൽ ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ഫാദറിന്റെ വിശദീകരണം.

കഴിഞ്ഞ ഏതാനം  ദിവസങ്ങൾക്ക് മുൻപ്  “ദ കേരള സ്റ്റോറി” ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരുകയും കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം ആവശ്യപ്പെടുകയും ചെയിതിരുന്നെങ്കിലും പ്രതിഷേധങ്ങൾ വകവെക്കാതെ ചിത്രം  ദൂരദർശനിലും സംപ്രേഷണം ചെയ്യ്തിരുന്നു.കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

1 / 1

Continue Reading

Film News

വധഭീഷണിയും മോഷണവും ; സംവിധായകൻ ദേസിംങ് പെരിയ സ്വാമി സഹായിക്കെതിരെ പോലീസിൽ പരാതി നൽകി

Published

on

By

ചെന്നൈ ; സംവിധാന സഹായിക്കെതിരെ പരാതിയുമായി ദുല്‍ഖർ സല്‍മാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ദേസിങ് പെരിയസാമി.ദുല്‍ഖർ സല്‍മാൻ, രക്ഷൻ, ഋതു വർമ്മ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു ആ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

2018 മുതല്‍ തനിക്കൊപ്പമുള്ള മുഹമ്മദ് ഇഖ്ബാല്‍ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പരാതി നല്‍കിയിരിക്കുന്നത്.

വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ ചെന്നൈയിലെ അണ്ണാനഗർ പോലീസ് കേസെടുത്തു.

2018 മുതല്‍ തന്റെ കണക്കുകള്‍ നോക്കിയിരുന്ന മുഹമ്മദ് ഇഖ്ബാലിനോട് 150 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച്‌ പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭരണം പണയപ്പെടുത്തി ലഭിച്ച മൂന്നുലക്ഷം രൂപ മുഹമ്മദ് ഇഖ്ബാല്‍ തട്ടിയെടുത്തുവെന്നാണ് ദേസിങിന്റെ പരാതി.

പണം ചോദിച്ചപ്പോള്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

നിലവില്‍ കമല്‍ഹാസൻ നിർമിച്ച്‌ ചിമ്പു നായകനാവുന്ന ‘എസ്ടിആർ 48’ എന്ന ചിത്രമാണ് ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്നത്.

1 / 1

Continue Reading

Film News

മച്ചാന്റെ മാലാഖ: സൗബിൻ ഷാഹിറും നമിത പ്രമോതും ഭാഗ്യ ജോഡികൾ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Published

on

By

എറണാകുളം: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മച്ചാന്റെ മാലാഖയുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടു.

ഈസ്റ്റർ ദിനത്തിൽ നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മോഷൻ പോസ്റ്റർ പങ്ക് വച്ചത്.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായ നർമ്മ മുഹൂർത്തങ്ങളിലൂടെയും ഈ ചിത്രം കടന്ന് പോകുന്നു. സാധാരണക്കാരനായ ബസ് കൺഡക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും എടുത്ത് കാണിക്കാൻ ശ്രമിക്കുന്നത്.

നാട്ടിൻ പുറത്തെ രസകരമായ പ്രണയ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
മോഷൻ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ മികച്ച പ്രക്ഷക പ്രതികരണത്തിനൊപ്പം നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വച്ചത്.

1 / 1

Continue Reading

Trending

error: