Connect with us

Film News

തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ

Published

on

കൊച്ചി; തങ്കു വിവാഹിതനാനാൻ പോകുന്നു എന്ന വിവരം വ്യാപകമായി പ്രചരിയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയ്ക്കൊപ്പമെത്തിയപ്പോഴാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ തങ്കു വിവാഹത്തെക്കുറിച്ചും പ്രതിശ്രുത വധുവിനെക്കുറിച്ചുമെല്ലാം വാചാലാനായത്.എന്നാണ് വിവാഹമെന്നും ആരാണ് വധുവെന്നും തങ്കു ഇതുവരെ കൃത്യമായൊന്നും പറഞ്ഞിട്ടില്ല.ഇതറിയാൻ അടുപ്പക്കാരും ആരാധകരും കട്ട വെറ്റിംഗിലാണ്.
മിമിക്രിയിലും കോമഡി പരിപാടികളിലൂടെയുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചൻ വിതുര.തിരുവനന്തപുരം വിതുരയാണ് സ്വദേശം.

ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയിലെ സ്ഥിരം അംഗം താകൂടിയാണ് തങ്കുവെന്ന തങ്കച്ചൻ.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സ്‌കിറ്റുകളുമായാണ് തങ്കു എത്താറുള്ളത്.പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പല കഥാപാത്രങ്ങളേയും തങ്കു അനുകരിക്കാറുണ്ട്. താരങ്ങൾ വരെ തങ്കുവിന്റെ അനുകരണത്തിന് കൈയ്യടിക്കാറുമുണ്ട്.

 

 

Click to comment

You must be logged in to post a comment Login

Leave a Reply

Film News

മുത്തെ… നിന്നെ കാണാൻ വരുന്നില്ലടാ.. സഹപ്രവർത്തകന്റെ വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ ജയേഷ് മോഹൻ

Published

on

By

കോതമംഗലം;നടൻ വിപിന്റെ വിയോഗം വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന്  “ക്ലാര ”  സംവിധായകൻ ജയേഷ് മോഹൻ.

വലിയമോഹങ്ങളുമായിട്ടായിരുന്നു അവന്റെ ജീവിത പ്രയാണം.അതാണ് പാതിവഴിയിൽ മുറിഞ്ഞത്.ജയേഷ് പറഞ്ഞു.

ജയേഷ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച അനുസ്മരണം ഇവർ തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നു.ജയേഷ് സംവിധാനം ചെയ്ത ക്ലാരയിൽ വിപിന്റെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.
ജയേഷിന്റ കുറിപ്പ് ചുവടെ

എടാ ..സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞു എന്ന് പറഞ്ഞു ….ഒരു ദിവസം വിളിച്ചു…..നെല്ലിമറ്റത്ത് ഏതോ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ക്ലാര യിലെ അവന്റെ അഭിനയം കൊള്ളാം എന്ന് ആരോ പറഞ്ഞു, ആ സന്തോഷം എന്നെ വിളിച്ച് അറിയിച്ചതാണ്..

പണ്ട് ഡാൻസ് കളിച്ചു നടന്നപ്പോൾ ….അവൻ പറയും കൂട്ടത്തിൽ അവൻ ആണ് ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത് … ഞങ്ങൾ,ബാക്കി ഉള്ളവർ നോക്കി പഠിക്കാൻ ഉപദേശിക്കും….
വലിയ സ്വപ്നങ്ങളായിരുന്നു അവന് മക്കളെ എല്ലാവരെയും പഠിപ്പിക്കണം വല്ല്യനിലയിൽ എത്തിക്കണം എന്നൊക്കെ പറയുമ്പോൾ അവനു കുടുംബത്തോടുള്ള ഉത്തരവാദിത്തം കാണുമ്പോൾ സന്തോഷം ഉണ്ടായിരുന്നു…ഞാൻ കാണാൻ വരുന്നില്ല ……മുത്തെ
നീ എനിക്കു ആരായിരുന്നു എന്ന് നിനക്കും എനിക്കും മാത്രം അറിയാം…. നീ ഇല്ലാത്ത ലോകം ഇനിയും മുന്നോട്ട്…..

ഇന്ന് പുലർച്ചെയാണ് നെല്ലിമറ്റം കോളനിപ്പടി കണ്ടംചിറയിൽ വിപിന്റെ മരണവാർത്ത പുറത്തറിഞ്ഞത്.കുഴഞ്ഞുവീണതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

 

Continue Reading

Film News

കുട്ടികളുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: “മണ്ണപ്പം” മികച്ച ചിത്രം

Published

on

By

കൊച്ചി : കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടന്ന ‘അതിജീവനത്തിന്റെ മണ്ണ്’ ഷോർട്ട് ഫിലിം ഫെസ്റ്റിൽ തത്തപ്പിളളി പുഞ്ചിരി ബാലസഭയുടെ  “മണ്ണപ്പം” എന്ന ലഘുചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള അവാർഡ് ദാനവും മണ്ണ് ദിനാഘോഷവും അഭിനേതാവും സംവിധായകനുമായ സോഹൻ സീനു ലാൽ ഉദ്ഘാടനം ചെയ്തു.

രണ്ടാം സ്ഥാനം കൈതാരത്തെ ആരോമൽ കൃഷ്ണ തയ്യാറാക്കിയ “പൊന്നിനേക്കാൾ വിലയുള്ള മണ്ണ് ” എന്ന ചിത്രത്തിനും മൂന്നാം സ്ഥാനം കൂനമ്മാവ് സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ജെയിം വിൽഫ്രഡ് നിർമ്മിച്ച “പ്രകൃതി കൃഷി” എന്ന ചിത്രത്തിനും ലഭിച്ചു. കിഴക്കേപ്രം ജനതാ ലൈബ്രറിയുടെ ‘മണ്ണിന്റെ മക്കൾ’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു.

മണ്ണ് ദിനത്തിൽ ഇൻസ്പയർ ഇന്ത്യ സെക്രട്ടറി വി.കെ ശ്രീധരൻ മാഷ് മണ്ണ് ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി, വൈസ് പ്രസിഡന്റ് അനിജാ വിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, വള്ളുവള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ അഗസ്റ്റിൻ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, ഫാം ഫെയ്‌സ് മാനേജർ ലെബീബ്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു എന്നിവർ പങ്കെടുത്തു.

Continue Reading

Film News

“മരയ്ക്കാർ “ചരിത്രം തിരുത്തും;ആദ്യദിവസം 16000 അധികം പ്രദർശനങ്ങൾ

Published

on

By

കൊച്ചി: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഇതുവരെയുള്ള മലയാള സിനിമ ചരിത്രം തന്നെ തിരുത്തിയേക്കുമെന്ന് സൂചന.

കളക്ഷനിൽ പുലിമുരകനേയും ലൂസിഫറിനേയും മരയ്ക്കാർ കടത്തിവെട്ടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഫാൻസ് ഷോ കഴിഞ്ഞിറങ്ങിയ കാണികളുടെ ആവേശം അത്രവലുതാണ്.

മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റിക്കോർഡുകളെ ഭേതിച്ച് ചിത്രം മുന്നേറാനിടയുണ്ടെന്നാണ്് ആദ്യറിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ഇതിനകം 100 കോടി ക്ലെബ്ബിൽ ഇടം പിച്ചിട്ടുണ്ട്.ആദ്യദിവസം തന്നെ 16000 പ്രദർശനങ്ങൾ നടക്കും.
മോഹൻലാൽ, ഭാര്യ സുചിത്രാ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ആദ്യ ഷോ കാണാൻ കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തിയിരുന്നു.

ആരാധകരുടെ സ്‌നേഹപ്രകടനം മൂലം അരമണിക്കൂറോളം പുറത്തേയ്ക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ താരം കാറിൽ ഇരിയ്‌ക്കേണ്ടി വന്നു.പ്രദർശനത്തിന് മുന്നോടിയായി എല്ലായിടത്തും ഫാൻസ് പ്രവർത്തകർ വിപുലമായ ആഷോഘപരിപാടികൾ ഒരുക്കിയിരുന്നു.

മറ്റ് തിയേറ്ററുകളിൽ 12.01ന് ആദ്യ പ്രദർശനം തുടങ്ങിയപ്പോൾ സരിതയിൽ ഇത് 12.30 തോടടുത്തിരുന്നു.നടന്മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും സരിതയിൽ എത്തി ചിത്രം കണ്ടു.2020 മാർച്ച് 26ന് ചിത്രം തിയേറ്ററിൽ എത്തേണ്ടതായിരുന്നു.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇതിനുള്ള അണിയറ പ്രവർത്തകരുടെ നീക്കം പാളി.ചിത്രം ഒ ടി ടി റിലീസിന് വീടുന്നതിനുള്ള നിർമ്മാതാവ് നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ സിനിമ പ്രേമികളെ വിഷമിപ്പിച്ചിരുന്നു.

തുടർന്ന പ്രശ്‌നത്തിൽ മന്ത്രി സജി ചെറിയാൻ ഇടപെടുകയും ചിത്രം തീയറ്ററിൽ തന്നെ റിലീസിന് സാഹചര്യം സൃഷിടിയ്ക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ
മോഹൻലാലിന്റെ ഇടപെടലും നിർണ്ണായകമായി.

Continue Reading
News10 hours ago

ബീഫ് കഴിച്ചത് ആചാര ലംഘനം , വിട്ടുവീഴ്ചയില്ലന്ന് ഊരുകൂട്ടം ; “വിലക്ക് ” ഭീതിയിൽ 24 ആദിവാസികൾ

News12 hours ago

ഇന്റർ കോളേജിയറ്റ് സ്വമ്മിംഗ് ചാമ്പ്യൻഷിപ്പ് ; എം എ കോളേജിന് മികച്ച തുടക്കം

Health1 day ago

എം ബി എം എം ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹസൻ ഐ എ പി മികച്ച സെക്രട്ടറി

News1 day ago

പ്രതിഷേധ ധർണ്ണ നടത്തി

News2 days ago

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല,രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി

Local News2 days ago

ജില്ലാകൃഷിത്തോട്ടം വികസനകുതിപ്പിൽ , ചരത്രത്തിലെ വലിയ നേട്ടമെന്ന് എം എൽഎ

Local News2 days ago

കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി

News2 days ago

ചെരിപ്പുവാങ്ങൽ ; കേസിൽക്കുടുങ്ങിയ വ്യാപാരി സഹോദരമന്മാരിൽ അനുജൻ അകത്ത്,ജേഷ്ഠന് ജാമ്യം

News2 days ago

തമിഴ്‌നാടിന്റെ “പകപോക്കൽ ” തുടർക്കഥ ; തീരദേശവാസികൾ ദുരിതക്കയത്തിൽ

Film News3 days ago

മുത്തെ… നിന്നെ കാണാൻ വരുന്നില്ലടാ.. സഹപ്രവർത്തകന്റെ വേർപാടിൽ വേദന പങ്കുവച്ച് സംവിധായകൻ ജയേഷ് മോഹൻ

News3 days ago

നേര്യമംഗലം -വാളറ റോഡിൽ ആനക്കൂട്ടം ; ജാഗ്രതയില്ലങ്കിൽ ദുരന്തത്തിനും സാധ്യതയെന്ന് നാട്ടുകാർ

Film News3 days ago

കുട്ടികളുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: “മണ്ണപ്പം” മികച്ച ചിത്രം

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

Health4 days ago

മറകെട്ടി പരിശോധനയില്ല, രോഗികൾക്ക് ആവശ്യമായ ചികത്സയും പരിചരണവും ഉറപ്പ് ;ആശുപത്രി സുപ്രണ്ട്

Local News4 days ago

പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂൾ;മുതൽ മുടക്ക് 3 കോടി,ഏറ്റവും വലിയ വികസനമെന്ന് എം എൽ എ

News3 weeks ago

കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം

Local News2 weeks ago

കുട്ടിസഖാവ് കാണാമറയത്ത് ; കണ്ടെത്തി ശിക്ഷിക്കണമെന്ന് പരക്കെ ആവശ്യം

News1 week ago

പി എം മജീദ് ചെയർമാൻ , അബുവട്ടപ്പാറ കൺവീനർ ; നെല്ലിക്കുഴിയിൽ മീഡിയസെൽ രൂപീകരിച്ചു

News2 weeks ago

ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്‌കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി

News1 week ago

പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു

News3 weeks ago

കൊലക്കേസിൽ പോലീസ് ചോദ്യം ചെയ്ത വൃദ്ധൻ റോഡരുകിൽ മരിച്ചനിലയിൽ

News4 weeks ago

കോതമംഗലം തീപിടുത്തം ; ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസും , നഷ്ടം 4 ലക്ഷത്തോളമെന്ന് ഫയർഫോഴ്സ്

News2 weeks ago

കോതമംഗലം കെ എസ് ആർ റ്റി സി ക്ക് ആധുനിക ബസ് ടെർമിനൽ

News4 weeks ago

കോതമംഗലത്ത് തീപിടുത്തത്തിൽ വൻനാശനഷ്ടം; സ്റ്റുഡിയോയും ലോഡ്ജും കത്തിനശിച്ചു

News2 weeks ago

4 ദിവസം , 4 മരണം ; അട്ടപ്പാടിയിൽ നിന്നും പുറത്തുവരുന്നത് കരളലിയിക്കും കണ്ണീർക്കഥകൾ

News3 days ago

വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

News4 weeks ago

ഊരുവിട്ട ആദിവാസികളുടെ പുനരധിവാസം ; മന്ത്രിയുടെ ഇടപെടലും വിഫലം

Local News2 weeks ago

ഞാറാഴ്ച്ചകളിൽ ബസ്സുകൾ ഓടുന്നില്ല ; യാത്രക്ലേശം രൂക്ഷം

News4 weeks ago

മോശം കാലാവസ്ഥയും അപകടഭീഷിണിയും താണ്ടി മന്ത്രിയുടെ ആദിവാസി ഊരുസന്ദർശനം

News3 weeks ago

കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ നീന്തിക്കടന്ന അനന്തദർശന് നാടിന്റെ ആദരം

Trending

Copyright © 2021 M4Malayalam.