Connect with us

Politics

ചെറിയാൻ ഫിലിപ്പ് അംഗത്വം എടുത്ത് കോൺഗ്രസ്സിൽ മാത്രം ; ഏ കെ ആന്റിണി.

Published

on

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത് തനിക്ക് ഷോക്കായിരുന്നെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി.

ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ തങ്ങൾക്കിടയിലെ മഞ്ഞുരുകി. ഇപ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് ബന്ധം കൂടുതൽ ശക്തമായെന്നും തിരുവനന്തപുരത്തെ വീട്ടിൽ ചെറിയാൻ ഫിലിപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആന്റണി പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് 20 വർഷം വിട്ടുനിന്നുവെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും അംഗത്വം എടുത്തിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാർട്ടി അംഗത്വമെടുത്തിട്ടില്ല.ആന്റണി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Latest news

പോലീസും മോട്ടോർ വാഹനവകുപ്പും തൊഴിൽ ചെയ്യാൻ സമ്മതിയ്ക്കുന്നില്ല; ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

Published

on

By

കൊച്ചി;എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസും മോട്ടർ വാഹന വകുപ്പും പീഡിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

ഒരേ ദിവസം ബസ് ജീവനക്കാർക്കെതിരെ പല സ്ഥലങ്ങളിലും കേസ് റജിസ്റ്റർ ചെയ്യുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളിൽ ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

നടപടിയുണ്ടായില്ലെങ്കിൽ നവംബർ 30 മുതൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

 

 

Continue Reading

Latest news

കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി അലസിപ്പിരിഞ്ഞു, അവഹേളിച്ചെന്ന് പ്രതിപക്ഷം,കയ്യേറ്റ ശ്രമെന്ന് ഭരണ പക്ഷം; വാദപ്രതിവാദം ശക്തം

Published

on

By

കോതമംഗലം;യൂഡിഎഫ് ഭരിയ്ക്കുന്ന കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും.പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിച്ചു.എൽ ഡി എഫ് മെമ്പർമാർ മനപ്പൂർവ്വം പ്രശ്‌നം സൃഷ്ടിയ്ക്കുകയായിരുന്നെന്ന് ഭരണ പക്ഷം.വാദപ്രതിവാദങ്ങൾ ശക്തം.

ഇന്നലെ രാവിലെ കമ്മറ്റി ആരംഭിച്ചതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിയ്ക്കുകയായിരുന്നെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും തല്ലാൻ പാഞ്ഞെത്തിയെന്നുമാണ് വൈ.പ്രസിഡന്റ് ജിൻസിയ ബിജുവിന്റെ വെളിപ്പെടുത്തൽ.

ഊന്നുകല്ലിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വൈ.പ്രസിഡന്റ് എൽഡിഎഫ് അംഗങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത് പിൻവലിച്ച് മാപ്പ് പറയണമെന്ന് എൽഡിഎഫ് അംഗങ്ങൾ കമ്മറ്റിയിൽ ആവശ്യപ്പെട്ടെങ്കിലും നിരസിയ്ക്കപ്പെടുകയായിരുന്നു.

എന്നുമാത്രമല്ല അംഗങ്ങളെ വീണ്ടും അധിക്ഷേപിയ്ക്കുന്ന പരാമർശങ്ങളാണ് വൈ.പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.ഇതെത്തുടർന്ന് പ്രതിപക്ഷം കമ്മറ്റി ബഹിഷ്‌കരിയ്ക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിപക്ഷ അംഗം ഷിബു പടപ്പറമ്പത്ത് പറഞ്ഞു.സംഭവം സംബന്ധിച്ച് ഇരുവിഭാഗവും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.പ്രസ്താവനകൾ ചുവടെ

കുത്തിയിരുന്ന് പ്രതിഷേധിച്ചു- എൽഡിഎഫ്

കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതുസമൂഹമധ്യത്തിൽ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കവളങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഊന്നുകൽ ടൗണിൽ നടന്ന പൊതുപരിപാടിയിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫ് പഞ്ചായത്തംഗങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തി അവഹേളിച്ചത്.

കവളങ്ങാട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന അഴിമതിക്കെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.

പഞ്ചായത്തിലെ വിലപിടിപ്പുള്ള മരങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 15,600 രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഈ മരം പ്രസിഡന്റിന്റെ ബിനാമികളാണ് ലേലത്തിൽ എടുത്തത്. 2,76,600 രൂപയ്ക്കാണ് മരങ്ങൾ പുറത്ത് വിറ്റതെന്നാണ് വിവരം.

അപകടകരമായ മരം മുറിക്കലിന് പകരമായി ഈട്ടി അടക്കമുള്ള അപകടകരമല്ലാത്ത വിലപിടിപ്പുള്ള മരങ്ങളും മുറിച്ചുവിറ്റു.ഇതെല്ലാം എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് സമൂഹമധ്യത്തിൽ അസഭ്യവർഷവുമായി വൈസ് പ്രസിഡന്റ് എത്തിയതെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ ആരോപണം.

ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ വൈസ് പ്രസിഡന്റിന്റെ നിലപാട് സംബന്ധിച്ച് വിഷയം ഉന്നയിച്ചു.ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷുഭിതയാവുകയും വീണ്ടും എൽഡിഎഫ് അംഗങ്ങളെ അപമാനിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തോടെയാണ് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയത്.

എന്നാൽ, പഞ്ചായത്ത് ഭരണസമിതിക്കെതിരായ പ്രതിഷേധങ്ങൾ കൈയ്യേറ്റ ശ്രമമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.യുഡിഎഫ് ഭരണസമിതിയുടെ അഴിമതികൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും പഞ്ചായത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എൽഡിഎഫ് അംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, ടി എച്ച് നൗഷാദ്, സുഹറ ബഷീർ, ഹരീഷ് രാജൻ, തോമാച്ചൻ ചാക്കോച്ചൻ, ലിസി ജോർജ്, ടീന ടിനു, ജെലിൻ വർഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വൈസ് പ്രസിഡന്റിനെതിരെ കൈയ്യേറ്റശ്രമം -യൂഡിഎഫ്

കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കഴിഞ്ഞയാഴ്ച സി.പി.എം ധർണ്ണ നടത്തിയിരുന്നു. മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ പരാമർശങ്ങയും ഉപയോഗിച്ചാണ് ധർണ്ണയിൽ നേതാക്കൾ പ്രസംഗിച്ചത്. ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയം വക്കുന്ന അഴിമതിക്കെതിരെ യു.ഡി എഫ് നടത്തിയ മാർച്ചിലും ധർണ്ണയും വൈസ് പ്രസിഡന്റും പങ്കെടുത്ത് പ്രസംഗിച്ചിരുന്നു.

പഞ്ചായത്ത് കമ്മിറ്റിയിൽ യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം മെമ്പർ വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ ആക്ഷേപിച്ചു കൊണ്ട് തല്ലാനായി പാഞ്ഞെടുക്കുകയായിരുന്നു.

നേര്യമംഗലം 11-ാം വാർഡിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച്,യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എം അസഹിഷ്ണുത.

മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയെ തകർക്കുന്നതിനും വൈസ് പ്രസിഡന്റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം നീക്കം ശക്തമായി ചെറുത്തു തോല്പിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.

സി.പി.എം ഉപരോധത്തിൽ ഭയപ്പെടില്ലന്നും ജനകീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും, ഭരണ സമിതിയ്ക്കുള്ള പിന്തുണ തുടരുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ ബിജു വ്യക്തമാക്കി.

 

 

Continue Reading

Latest news

പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സമരക്കാർ,താൻ അറിഞ്ഞിട്ടില്ലന്ന് കെഎച്ച്ടിസി ഡയറക്ടർ; മൂന്നാറിലെ സിഐടിയു സമരത്തെചൊല്ലി വാദപ്രതിവാദം ശക്തം

Published

on

By

മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.

ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിതായിട്ടാണ് സിഐടിയു പ്രാദേശിക നേതാവ് കെ.കെ വിജയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.എന്നാൽ സമരക്കാരുമായി താൻ ചർച്ചനടത്തിയിട്ടില്ലന്നും ഒരു ഉറപ്പും നൽകിയിട്ടില്ലന്നുമാണ് ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരിയുടെ നിലപാട്.

ഇതോടെ സമരം വെറും പ്രഹസനം മാത്രമായിരുന്നെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും ആരോപിച്ച് കോൺഗ്രസ് അനുകൂല യൂണിയൻ നേതൃത്വം സംഭവം ചർച്ചയാക്കിയിരിക്കുകയാണ്.

സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ടൂറിസം ഡയറക്ടർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചുവടെ

ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു.ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.മൂന്നാറിൽ നിന്നും 10 പേരെ വയനാടിനും മാറ്റിയിരുന്നു.ഇത് സ്വാഭാവിക നടപടി മാത്രമാണ്.

അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകേണ്ടിവന്നത്.കൂടുതൽപേരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് മൂന്നാർ ആണെന്ന് വ്യക്തമായതിനാലാണ് 10 പേരെ അവിടേയ്ക്ക് മാറ്റിയത്.

സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.29 പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇവർ ഉന്നയിച്ച ആക്ഷേപങ്ങളുടെ നിജസ്ഥിതി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.അതുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.സിഐടിയു യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിക്കുന്നതായി കാണിച്ച് നോട്ടീസ് നൽകിയിരുന്നു.

യൂണിയന്റെ ആരോപണം വാസ്തവിരുദ്ധമാണെന്നും ഇത് തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മാസം 16-ന് ഒരു മണിക്ക് മുമ്പായി തിരുവനന്തപുരം റീജിയണൽ മാനേജർക്ക് നൽകേണ്ടതാണെന്നും അറയിച്ചിരുന്നു.

ആക്ഷേപങ്ങൾ സംംബന്ധിച്ച് ഈ മാസം 20-ന് ചർച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നു.എന്നാൽ 20-ാം തീയതി വരെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനം മരവിപ്പിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.

ഇത് അംഗികരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ സമരം ആരംഭിച്ചെന്നും ഉച്ചകഴിഞ്ഞ് അവസാനിപ്പിച്ചെന്നും അറിഞ്ഞു.സമരം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്തിയിട്ടില്ല.ഒരു ഉറപ്പും നൽകിയിട്ടില്ല.ഈ ആവശ്യവുമായി ആരും തന്നെ സന്ദർശിച്ചിട്ടും ഇല്ല.ഡയറക്ടർ വിശദമാക്കി.

ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരി ചുമതലയേറ്റതുമുതൽ കുത്തഴിഞ്ഞുകിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിലെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

ഇത് ഇടത് യൂണിയൻ നേതൃത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇന്നലത്തെ സമരത്തിന് കാരണം ഇതുതന്നെ ആയിരിക്കാമെന്നുമാണ് കോൺഗ്രസ് അനുകൂല യൂണിയൻ നേതാക്കളുടെ ആരോപണം.

മൂന്നാറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ഹൈഡൽ പാർക്ക്.ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പാർക്ക് സന്ദർശിക്കാതെ മടങ്ങാറില്ല.പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു ഇന്നലെ രാവിലെ സമരം ആരംഭിച്ചത്.

ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭരപക്ഷ യൂണിയനിലെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുളള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെഎസ് ഇബി വിജിലൻസ് വിഭാഗത്തിനും നേരത്തെ ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

വയനാട്ടിൽ മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവർ ഏത് സമയവും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ് എന്ന ഡയറക്ടറെ അറയിച്ചിട്ടുണ്ട്.എന്നാൽ മൂന്നാറിൽ നിന്നും വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ ഇനിയും ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറയിച്ചിട്ടില്ലന്നാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

സംഭവം ഇടത് -വലത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു.കീറാമുട്ടിയായി മാറിയ ഈ വിഷയത്തിൽ വൈദ്യുതവകുപ്പ് മന്ത്രിയുൾപ്പെടെയുള്ള ഉന്നതരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് സൂചന.

 

 

Continue Reading

Trending

error: