Connect with us

News

ട്രെയിൻ യാത്രയ്ക്കിടെ ബർത്ത് പൊട്ടിവീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Published

on

മലപ്പുറം ; ട്രെയിന്‍ യാത്രക്കിടയില്‍ സെൻട്രല്‍ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തില്‍ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലുങ്കാനക്കടുത്തുള്ള വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.

അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തില്‍ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെൻട്രല്‍ ബെർത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച്‌ പിരടിയിലെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം വരികയുമായിരുന്നു. അതിനെ തുടർന്ന് കൈകളും കാലുകളും തളർന്ന് പോയി.  റയില്‍വേ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ഹൈദരാബാദിലെ കിംഗ്സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മയ്യിത്ത് ഇന്നലെ വീട്ടില്‍ കൊണ്ട് വന്നു. ഖബറടക്കം ഇന്ന് കാലത്ത് 8 മണിക്ക് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

എംഡിഎംഎ കടത്ത് ടൂറിസ്റ്റ് ബസിൽ,പണം മുടക്കുന്നത് ആർഭാട ജീവിതത്തിനും ലഹരിയ്ക്കും;ത24 കാരി ജൂമി പിടയിൽ

Published

on

By

കോഴിക്കോട്; വാടക വീട്ടിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ കാരിയറായി പ്രവർത്തിച്ചുവന്നിരുന്ന 24 കാരി അറസ്റ്റിൽ.

ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്.ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ മേയ് 19 നാണ് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും വീട് പരിശോധിച്ചത്.

പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ ഇടുക്കി കുമളിയിൽ നിന്നും പിടികൂടി, റിമാൻഡ് ചെയ്തു.

ഇവരിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസിലായി.

ഷൈൻ നിരവധി തവണ ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോൾ ജുമി ഒളിവിൽ പോയി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി മയക്കുമരുന്ന് കടത്തിലൂടെ ലഭിയ്ക്കുന്ന പണം ഗോവ, ബെംഗളൂർ എന്നിവിടങ്ങളിലെ വലിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിയ്ക്കുന്നതിനും ലഹരിയ്ക്കുമായിട്ടാണ് ചിലവഴിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കർമ്മ പദ്ധതികൾ കടലാസിൽ മാത്രം,നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വമില്ലന്നും വെളിപ്പെടുത്തൽ, പരക്കെ ആശങ്ക

Published

on

By

പാഴായ വാഗ്ദാനങ്ങളും ജലരേഖയായ കർമ്മപദ്ധതികളും;മൾട്ടി സ്റ്റേറ്റ് സൈറ്റികളുടെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത-പരമ്പരയുടെ അവസാന ഭാഗം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നാമമാത്രമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇവയിൽ പലതിന്റെയും യഥാർത്ഥ ഉടമകൾ സൊസൈറ്റികളുടെ തലപ്പത്തുള്ളവരോ ഇവരുടെ ബിനാമികളോ ആണെന്നാണ് പരക്കെ പ്രചരിയ്ക്കുന്ന വിവരം.

സൊസൈറ്റിയുടെ നേരിട്ടുള്ള നിയനന്ത്രണത്തിൽ അല്ലാത്തതിനാൽ ലാഭം നേരിട്ട് നടത്തിപ്പുകാരുടെ കീശയിലെത്തും.ഇത്തരത്തിൽ സൊസൈറ്റി നടത്തിപ്പിലൂടെ നിരവധി പേർ അതിസമ്പന്നരായി മാറി എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ ഹൗസിംഗ് ,ക്രെഡിറ്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾക്ക് ഗവൺമെന്റ് അനുമതി നൽകിയിട്ടുള്ളത്.

അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിയ്ക്കുകയും അംഗങ്ങൾക്ക് തന്നെ വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഇത്തരം സൊസൈറ്റികളുടെ പ്രവർത്തന രീതി.

പല സൊസൈറ്റികളും അവരുടെതായ മേഖല വിട്ട് പ്രവർത്തിക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

സ്റ്റേറ്റ് ആക്ട് പ്രകാരം അഗ്രികൾച്ചർ വിഭാഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സൊസൈറ്റികളിൽ ചിലത് ഇന്ന് ജനറൽ വിഭാഗത്തിലേയ്ക്ക് പ്രവർത്തനം ക്രമീകരിച്ചതായുള്ള ആക്ഷപവും ഉയർന്നിട്ടുണ്ട്.

സംഘം പൊട്ടിയാൽ ചില്ലിക്കാശ് കിട്ടല്ല

ഈ രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾ സാമ്പത്തിക വർഷത്തിൽ നടത്തേണ്ട ഓഡിറ്റും ഭാരവാഹി തിരഞ്ഞെടുപ്പും സമായാസമയങ്ങളിൽ നടത്തുന്നില്ല എന്നുള്ള സ്ഥിതിയും നിലവിലുണ്ട്.

സ്ഥലം വാങ്ങി വീട് നിർമ്മിച്ചുനൽകുമെന്ന് ഉറപ്പുനൽകി ഇത്തരത്തിൽപ്പെട്ട ഒരു സൊസൈറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനകം കോടികൾ പിരിച്ചിട്ടുണ്ടെന്നുള്ള വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.

വീട് നിർമ്മാണത്തിനായി സൊസൈറ്റി കൊച്ചിയിൽ വാങ്ങിയിട്ട സ്ഥലത്ത് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളും നടന്നിരുന്നു.

വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാത്തതിനാൽ ഈ സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്.നിക്ഷേപകരിൽ ചിലർ മുറുമുറുപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

നിയമ വിദഗ്ധരുമായി ആലോചിച്ച് മുടക്കുമുതൽ തിരച്ചുപിടിയ്ക്കുന്നതിനായി ഇവരിൽ ചിലർ നീക്കം ആരംഭിച്ചിതായിട്ടാണ് സൂചന.

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് സർക്കാരിന് ഉത്തരവാദിത്വമില്ലന്ന് നേരത്തെ കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതോടെ നിക്ഷേപകർ വലിയ ആശങ്കയിലാണ്.യഥാർത്ഥ വസ്തുതകൾ മനസിലാക്കാതെ ,സൊസൈറ്റികളുടെ മോഹന വാഗ്്ദാനങ്ങളിൽ കുടുങ്ങി ഇപ്പോഴും പലരും ഈ മേഖലയിൽ പണം ഇറക്കുന്നുണ്ട്.

കൃത്യമായ ബോധവൽക്കരണത്തിനൊപ്പം ശക്തമായ നിയമനടപടികൾ കൂടി നടപ്പിലാക്കിയാൽ മാത്രമെ ഇത്തരം തട്ടിപ്പുസംഘങ്ങളെ നിലയ്ക്ക് നിർത്താനാവു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഒന്നും രണ്ടും ഭാഗങ്ങൾ ചുവടെ..

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത; മണിപവറും മസിൽപവറും തുണ, ജീവനെടുക്കുമെന്ന് ഭീഷിണിയും,പരക്കെ ഭീതി

വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

സർക്കാർ ആശുപത്രികളുടെ പേരുമാറ്റത്തിൽ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യവകുപ്പ്

Published

on

By

തിരുവനന്തപുരം ; പേര് മാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യവകുപ്പ്. സർക്കാർ ആശുപത്രികള്‍ ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എൻഎച്ച്‌എം ഫണ്ടുകള്‍ കിട്ടാൻ തടസ്സമായതോടെയാണ് ആരോഗ്യവകുപ്പ് വഴങ്ങിയത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളില്‍ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. എന്നാല്‍ കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് നിബന്ധനകള്‍ക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച, 22 കാരൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

By

കോട്ടയം ; രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടില്‍ വിജയൻ – മഞ്ജുഷ ദമ്ബതികളുടെ മകൻ വിശാഖിനെയാണ് കിടപ്പുമുറിയിലെ ഫാനില്‍ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളും വീട്ടുകാരും ചേർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരവൂർ കൂനയില്‍ കിഴക്കിടംമുക്ക് സ്വദേശിനിയുമായി ഉള്ള വിശാഖിന്റെ വിവാഹം രണ്ടാഴ്ച മുൻപാണു കഴിഞ്ഞത്. കേറ്ററിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുകള്‍ക്കു വിട്ടുനല്‍കി. പരവൂർ പൊലീസ് കേസെടുത്തു


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരെ മരിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു. യാത്രക്കാരന് ദാരുണാന്ത്യം.

അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൽ ഹമീദാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരംഭിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: