Connect with us

News

ഹരിപ്പാട് സ്വത്ത് തർക്കത്തിന്റെ പേരിൽ ഗുണ്ട ആക്രമണം

Published

on

ഹരിപ്പാട് ; പട്ടാപ്പകല്‍ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വയോധികയടക്കം മൂന്നുപേർക്ക് പരിക്ക്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതർക്കമാണ് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. കരുവാറ്റ 13ാം വാർഡ് വേലഞ്ചിറ തോപ്പില്‍ രമാദേവി (79), മകൻ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഗിരി ഗോപിനാഥ് (49), ഭാര്യ ഇതേ ഡിപ്പോയിലെ കണ്ടക്ടർ താര (46) എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ടല്ലൂർ പുതിയവിള സ്നേഹാലയം വീട്ടില്‍ ഭാസ്കരൻ, കണ്ടല്ലൂർ തെക്ക് മുല്ലശ്ശേരില്‍ സുനില്‍കുമാർ, മുതുകുളം തെക്ക് അരുണാലയം വീട്ടില്‍ അരുണ്‍കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ആയിരുന്നു സംഭവം.

ഗിരി ഗോപിനാഥന്റെ പിതാവ് പരേതനായ ഗോപിനാഥന്റെ പേരിലുള്ള മൂന്നര ഏക്കർ വസ്തു ഒന്നാം പ്രതിയും ബന്ധുവുമായ ഭാസ്കരന് കൊടുക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഭാസ്കരൻ ഒരു സംഘവുമായെത്തി രാത്രി ഗിരി ഗോപിനാഥന്റെ മുറിയില്‍ അതിക്രമിച്ചു കയറി ക്രൂരമായി മർദിക്കുകയായിരുന്നു. വലിച്ചിഴച്ച്‌ വീടിനു പുറത്തുകൊണ്ടുവന്ന് മർദനം തുടർന്നു. മുദ്രപ്പത്രത്തില്‍ ബലംപ്രയോഗിച്ച്‌ കൈവിരല്‍ പതിപ്പിക്കുകയും സ്വർണക്കമ്മല്‍ പറിച്ചെടുക്കുകയും ചെയ്തു.

ഗിരി ഗോപിനാഥന്റെ പല്ലുകള്‍ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തടയാനെത്തിയ മാതാവ് രമാദേവിയും ഭാര്യ താരയും ആക്രമണത്തിനിരയായി. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് രമാദേവിയുടെ തലക്ക് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികളെയും ഗുണ്ട സംഘം അക്രമിച്ചിട്ടുണ്ട്.

ദേശീയപാതക്ക് സമീപം കരുവാറ്റ കല്‍പകവാടി ഹോട്ടലിന് സമീപമാണ് ഗിരിയും കുടുംബവും താമസിക്കുന്നത്. ഇവരുടെ വസ്തുവിന് തൊട്ടുപിന്നിലുള്ള ഭാസ്കരന്‍റെ 52 ഏക്കർ വസ്തു വില്‍ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗിരി ഗോപിനാഥന്റെ പിതാവിന്‍റെ പേരിലുള്ള വസ്തുകൂടി ലഭിച്ചാല്‍ മാത്രമേ കച്ചവടം നടക്കുകയുള്ളൂ. വസ്തു ലഭിക്കാത്തതാണ് ആക്രമണത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് നേരത്തേയും തർക്കം ഉണ്ടാവുകയും ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നതുമാണ്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും മറ്റു പ്രതികള്‍ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഒന്നാംപ്രതി ഭാസ്കരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളെ എസ്.എച്ച്‌.ഒ അഭിലാഷ് കുമാർ, എസ്.ഐമാരായ ശ്രീകുമാർ, ശ്രീകുമാരക്കുറുപ്പ്, രാജേഷ് ഖന്ന, സി.പി.ഒമാരായ അരുണ്‍, എ. നിഷാദ്, പ്രമോദ്, അഭിജിത് എന്നിവർ അടങ്ങുന്ന സംഘമാണ് ്പ്രതികളെ പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

വാഹനത്തിൽ നിന്ന് തെലുങ്കാന സ്വദേശിയുടെ അപകട യാത്ര : കയ്യോടെ പൊക്കി എംവിഡി 

Published

on

By

മൂന്നാര്‍: ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനങ്ങൾ പതിവ് കാഴ്ചയാകുന്നു.തെലുങ്കാന രജിസ്ട്രേഷൻ നടത്തിയ വാഹനത്തിൽ യുവാവിന്റെ സാഹസികയാത്ര.ദൃശ്യങ്ങൾ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് പിടിയിലായത്. കാറിന്റെ ഡോറിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു യുവാവിന്റെ സഞ്ചാരം.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അപകട യാത്രകൾക്ക് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.ഇടുക്കി എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ദേവികുളത്ത് വച്ച് പിടികൂടിയ വാഹനം മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ എൻഫോഴ്സ്മെന്റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

15 വർഷം ഒളിപ്പിച്ച രഹസ്യം, കലയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതം

Published

on

By

ആലപ്പുഴ ; മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത് ഭർത്താവിന്റെ ബന്ധു അടക്കമുള്ളവർ. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ സഹോദരീഭർത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ അനിലിന്റെ വീട്ടിലെത്തിച്ചാണ് കലയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്.

15 വർഷം മുൻപാണ് അനിലിന്റെ ഭാര്യ കലയെ മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടർന്ന് അനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്ബാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.

കലയുമായുള്ള ബന്ധത്തെ അനിലിന്റെ വീട്ടുകാർ എതിർത്തിരുന്നതായാണ് വിവരം. തുടർന്നാണ് അനിലും കൂട്ടാളികളും ചേർന്ന് കലയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു. കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്.

കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച്‌ തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടർന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ. അതേസമയം, ഇതുസംബന്ധിച്ച്‌ ഇതുവരെ സ്ഥിരീകരണമില്ല. പോലീസും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അട്ടപ്പാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളി മരം വീണ് അപകടം.

Published

on

By

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളി മരം വീണ് അപകടം.ആനമുളി ചെക്ക്പോസ്റ്റിന് സമീപം ഒന്നാം വളവിലാണ് കുടുംബം സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണത്.

കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബത്തിലെ കുട്ടി ഉൾപ്പടെയുള്ളവർ സുരക്ഷിതരാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം.നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്ന് പോകുന്നത്.

നിരവധി മരങ്ങളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്രക്കാർക്ക് ഭീക്ഷണി ഉയർത്തുന്നത്. ജില്ലാ കളക്ടറോട് പരാതി നൽകിയെങ്കിലും ഫലമില്ലെന്നും വനംവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്നും പ്രേദേശവാസികൾ പ്രതികരിച്ചു.

അപകടത്തെ തുടർന്ന് അട്ടപ്പാടി ചുരത്തിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നെടുമ്പശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധന:കള്ളക്കടത്ത് സിഗരറ്റുകൾ പിടികൂടി

Published

on

By

കൊച്ചി:നെടുമ്പശേരി വിമാനത്താവളത്തിൽ കള്ളക്കടത്ത് സിഗരറ്റുകൾ കസ്റ്റംസിന്റെ നേതൃത്തത്തിൽ പിടികൂടി.സംഭവവുമായി ബന്ധപെട്ട് നെടുമ്പശേരി സ്വാദേശി മാജേഷിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

പരിശോധനയിൽ ഇന്ത്യൻ നിർമിത സിഗററ്റുകളുടെ വ്യാജപതിപ്പുകളും,ലഹരി ഉപയോഗത്തിനുള്ള വ്ലോറ്റിംഗ് പേപ്പറുകളും, നിരോധിത പുകയില ഉൽപ്പനങ്ങകളും കണ്ടെടുത്തു.

കള്ളക്കടത്ത് സംഘത്തിലെ അൽത്താഫ്, അഷ്‌റഫ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.കസ്റ്റംസ് പ്രേവന്റിവ് കമ്മിഷണർ കെ പത്മാവതിയുടെ നേതൃത്തത്തിലായിരുന്നു പരിശോധന.

ഇന്ത്യൻ പതിപ്പുകളുടെ വ്യാജൻ എത്തുന്നത് കംബോളിയയിൽ നിന്നനുമാണ് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു ; പ്രതി ഒളിവില്‍

Published

on

By

കൊച്ചി ; പെരുമ്പാവൂർ വട്ടക്കാട്ടുപടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു.

രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പെരുമ്ബാവൂർ പൊലീസ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: